? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

ഉടനെ അടുത്തവൻ എന്റെ നേരെ വന്ന് കഴുത്ത് ലക്ഷ്യമാക്കി വടി വാള് വീശി …. ഞാൻ പിന്നിലോട്ടാഞ്ഞ് അതിൽ നിന്നും ഒഴിഞ്ഞ് മാറിയ ശേഷം അവൻ വാള് പിടിച്ചിരുന്ന ആ വലത് കയ്യിൽ ഞാൻ മറുക്കെ പിടിച്ചു …. എന്റെ പിടിത്തം ഒന്നുകൂടെ മുറുക്കിയതും അവൻ വേദന കൊണ്ട് നിലവിളിച്ചു ഒപ്പം കയ്യിലിരുന്ന വടിവാള് നിലത്ത് വീണു ….. അവനെ മുന്നിലേയ്ക്ക് പിടിച്ച് നിർത്തിയ ശേഷം അവന്റെ കൈ പിറകിലേയ്ക്ക് വലിച്ച് തിരിച്ചു …. അവന്റെ കൈ ഒടിഞ്ഞ് തൂങ്ങി , അവന്റെ നെഞ്ചിലേയ്ക്ക് ഞാൻ ആഞ്ഞ് ചവിട്ടി അവൻ പുറകിലേയ്ക്ക് തെറിച്ച് വീണു …

 

” പോടാ പോ ….. ”

 

നേതാവ് വീണ്ടും അലറി .

 

രണ്ടു പേർ ഒരുമിച്ച് എന്റെ നേരെ ഓടിയടുത്തു … ആദ്യം വന്നവന്റെ തലയിൽ പിടിച്ച് കാറിന്റെ ബോണറ്റിൽ ശക്തിയായി കൊണ്ടിടിച്ച ശേഷം പിന്നിലേയ്ക്ക് തള്ളിയിട്ടു … അടുത്ത് വന്നവൻ ഒരു ഇരുമ്പ് വടി എന്റെ തലയ്ക്ക് നേരെ വീശിയതും ഞാൻ തലകുനിച്ച അതിൽ നിന്ന് ഒഴിഞ്ഞ് മാറിയ ശേഷം അവന്റെ മുതുകിൽ ചാടി ചവിട്ടി അവൻ റോഡിലേയ്ക്ക് തെറിച്ച് വീണു …

 

” ….. ടാ …. ”

 

അവർക്ക് ഇത്രയും നേരം നിർദ്ദേശം കൊടുത്ത അവരുടെ നേതാവ് എന്റെ നേരെ ഓടി വന്നു … അവൻ കൈ മുറുക്കി എന്റെ കവളിൽ ഒരിടി ഇടിച്ചു , ഞാൻ അതൊട്ടും പ്രതീക്ഷിച്ചില്ല …. എന്റെ ചുണ്ട് പൊട്ടി രക്തം പുറത്തേക്ക് വന്നു … ഞാൻ ആ രക്തം തുപ്പി കളഞ്ഞ ശേഷം അവനെ നോക്കി …. അവൻ വീണ്ടും അടിക്കാനായി കൈ ഓങ്ങിയതും അവന്റെ ആ കയ്യിൽ ഞാൻ കയറി പിടിച്ച് ബ്ലോക്ക് ചെയ്ത ശേഷം നെഞ്ചിലേയ്ക്ക് ചാടി ചവിട്ടി അവൻ പുറകിലേയ്ക്ക് മറിഞ്ഞ് വീണു …

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.