? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” ചേട്ടാ … അവരെന്നെ …. അവരെന്നെ കൊല്ലാൻ വേണ്ടി ഓടിക്കുവാ …. ”

 

അവൾ പേടിയോടെ പറഞ്ഞിട്ട് മുന്നിലേയ്ക്ക് വിരൽ ചൂണ്ടി … ഞാൻ അപ്പോഴാണത് ശ്രദ്ധിച്ചത് വടിവാളും മറ്റുമായി ഒരു ആറ് പേര് കുറച്ചപ്പുറത്ത് നിൽക്കുന്നു , അൽപ്പം അകലെയായി ഒരു ബ്ലാക്ക് സ്കോർപിയോയും … ഞാൻ അവരെ കണ്ടെന്ന് മനസ്സിലായതും അവർ ഞങ്ങളുടെ നേരെ നടന്ന് വരാൻ തുടങ്ങി …..

 

” ചേട്ടാ …. പ്ലീസ് ഹെൽപ്പ് …. വണ്ടിയെടുക്ക് , എന്നെ രക്ഷിക്കണം പ്ലീസ് …….
അവരെന്നെ കൊല്ലും ”

 

അവളുടെ മിഴികളിൽ നിന്ന് കണ്ണുനീർ പൊഴിയാൻ തുടങ്ങി , കൈ കൂപ്പിയുള്ള അവളുടെ ആ നിൽപ്പ് കണ്ട് എന്റെ ചങ്കൊന്ന് പിടഞ്ഞു …

 

 

” താൻ വണ്ടിയിലോട്ട് കയറിയിരിക്ക് … ”

 

ഞാൻ അവളോട് പറഞ്ഞു . അവൾ പെട്ടെന്ന് കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു ….

 

 

” ചേട്ടാ വേഗം വണ്ടിയെടുക്ക് പ്ലീസ് , അല്ലെങ്കിൽ ചിലപ്പോൾ അവർ ചേട്ടനെയും ഉപദ്രവിക്കും …. ”

 

കാറിൽ കയറിയ അവൾ മിഴികൾ തുടയ്ച്ചു കൊണ്ട് പറഞ്ഞു …. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു . ഞാൻ കാറിനുള്ളിൽ ഇരിക്കുന്ന അവളെ നോക്കി പുഞ്ചിരിച്ച ശേഷം കാറിന്റെ മുന്നിൽ കയ്യും കെട്ടി അങ്ങനെ നിന്നു ഞങ്ങളെ ലക്ഷ്യമാക്കി വരുന്നവരെയും നോക്കി …

 

” ചേട്ടാ പ്ലീസ് വണ്ടിയെടുക്ക് . ”

 

അവൾ വീണ്ടും പറഞ്ഞു … അതിന് ഞാൻ എന്റെ ചുണ്ടിൽ വിരൽവച്ച് ശബ്ദിക്കരുതെന്ന് അവൾക്ക് നിർദ്ദേശം നൽകി …

 

 

” ടാ …. മര്യാദയ്ക്ക് അവളെ ഇറക്കി വിട് ഇല്ലേൽ മോൻ കുടുംബത്തിൽ തിരിച്ചെത്തില്ല … ”

 

അതിലൊരുത്തൻ വിളിച്ച് പറഞ്ഞു …

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.