ഇതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത സുല്‍ത്താനും കൂട്ടരും, ഭൂമിയില്‍ ചലനമറ്റ് കിടന്ന മാന്ത്രികരുടെ ഹൃദയത്തിൽ ആയുധങ്ങള്‍ കടത്തി…
രണ്ടു ചെന്നായ്ക്കളും അവരുടെ കഴുത്തും വയറും കടിച്ചു പറിച്ചു…
അവസാനം സുല്‍ത്താനും ജാസരും അഖിലും ചേര്‍ന്നു മാന്ത്രികരുടെ ഹൃദയത്തെ നശിപ്പിച്ചു… ദനീറും സിദ്ധാര്‍ത്ഥും അവരുടെ തലയെ വെട്ടിമാറ്റി…
ആ മാന്ത്രികരും മണ്ണ് പോലെ പൊടിഞ്ഞു.. എന്നിട്ട് അപ്രത്യക്ഷമായി…
അതിനുശേഷമാണ് അവരെല്ലാവരും മറ്റുള്ള രണ്ട് മാന്ത്രികരെ തിരഞ്ഞത്…
പക്ഷേ, രണ്ട് ഹൃദയത്തെ കൈയില്‍ പിടിച്ചു ഞെരിച്ചു പൊട്ടിക്കുന്ന ഫ്രെന്നിനെയാണ് അവർ കണ്ടത്…
അത് കണ്ടു ഞെട്ടിയവർ തറഞ്ഞു നിന്നു… എന്നിട്ട് ഞങ്ങൾക്ക് നേരെ മിഴിച്ചു നോക്കി… പക്ഷേ ഞങ്ങളുടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല….
ഫ്രെന്നിന്റെ കൈയിൽ ഉണ്ടായിരുന്ന ആ ഹൃദയങ്ങളും അവസാനം അന്തരീക്ഷത്തില്‍ അലിഞ്ഞ് ചേര്‍ന്നു…
ഉടനെ അഗ്നിശുദ്ധി വരുത്താൻ എന്നപോലെ അവന്റെ രണ്ടു കൈയും കത്തിയെരിഞ്ഞു കൊണ്ട് അണഞ്ഞു….
എന്നിട്ട് ഞങ്ങളെ മറന്ന് പോയതു പോലെ ഫ്രെൻ എന്തോ ചിന്തിച്ചു കൊണ്ട് നിന്നു..
തുടക്കം തൊട്ട് അവസാനം വരെയുള്ള അവന്റെ പ്രവര്‍ത്തി കണ്ടു ഞങ്ങൾക്ക് ചെറിയൊരു ഭയം മനസില്‍ തോന്നി… ഇനി ഒഷേദ്രസ് അവനെ നിയന്ത്രിക്കുകയൊ മറ്റോ ചെയ്യുകയാണൊ എന്ന ഭയം..
“ഫ്രെൻ…?” അഗ്നി അവന്റെ പേര് വിളിച്ചുകൊണ്ട് മെല്ലെ അവന്റെ അടുത്തേക്ക് പോയി…
ഉടനെ ഫ്രെൻ അഗ്നിയെ നോക്കി… എന്നിട്ട് ഞങ്ങളെയും…
ഞങ്ങളുടെ മുഖത്ത് തെളിഞ്ഞു നിന്ന സംശയം കണ്ടിട്ട് അവന് ചിരിച്ചു..
“ഒഷേദ്രസ് എന്നെ നിയന്ത്രിക്കുന്നു എന്ന് ആരും പേടിക്കേണ്ട…. ചില നിഗൂഢ ശക്തികളുടെ നിഗൂഢ നിയമങ്ങളും സത്യങ്ങളും ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു… അതുകൊണ്ട് എന്റെ ശക്തി വര്‍ധിച്ചു എന്നു തോനുന്നു…” അവന് പറഞ്ഞു.
അവന് പറഞ്ഞതിന്റെ അര്‍ത്ഥം ആര്‍ക്കും മനസിലായില്ല… പക്ഷേ ഞങ്ങള്‍ക്കും ആശ്വാസം തോന്നി.
“മറ്റെ രണ്ടു മാന്ത്രികരും ഇങ്ങോട്ട് വരുന്നുണ്ട്… എട്ടു മനുഷ്യരെയും കൊണ്ട്… പത്തു മിനിറ്റു കൊണ്ട് അവർ ഇവിടെ എത്തും…” ഫ്രെൻ പറഞ്ഞു.
“അവരെ ഞങ്ങൾ നോക്കിക്കോളാം, ഫ്രെൻ… നി തല്കാലം ആരെയും കൊല്ലേണ്ട…” ദനീർ ആശങ്കയോടെ പറഞ്ഞു.
അവന്റെ ഈ വേഗവും… നിസ്സാരമായി മാന്ത്രികരെ വെറും കൈ കൊണ്ട് കൊന്നതും… ഞങ്ങളെ തെല്ല് ആശങ്കപ്പെടുത്തി എന്നതാണ് സത്യം.
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️