‘സൂക്ഷിക്കുക.. അവരുടെ ആ വാളിന് ഘാതകവാളിന്റെ അത്രയും ശക്തിയുണ്ട്… അവർക്കെതിരായി നിങ്ങൾ പ്രയോഗിക്കുന്ന കുറഞ്ഞ ശക്തികളെ അവര്‍ക്ക് ആ വാള്‍ ഉപയോഗിച്ച് നിർവീര്യമാക്കാൻ കഴിയും… അതുകൊണ്ട് കഴിയുന്നതും നിങ്ങളുടെ ആത്മാവില്‍ കടന്ന് നിങ്ങളുടെ ആത്മീയ ശക്തിയെ പ്രയോഗിക്കു…’ ഫ്രെൻ വളരെ ഗൗരവത്തിൽ ഞങ്ങളുടെ മനസ്സില്‍ പറഞ്ഞു.
“മാന്ത്രികരുടെ യുദ്ധത്തിൽ നിനക്ക് സ്ഥാനമില്ല, മനുഷ്യ…. അതുകൊണ്ട് നിന്നെ ഞാൻ മറ്റുള്ള മനുഷ്യരുടെ കൂട്ടത്തില്‍ ചേര്‍ക്കാം…” മാന്ത്രികരുടെ നേതാവ് ഇളിച്ചു കൊണ്ട് പറഞ്ഞു.
ഒരു സെക്കന്‍ഡ് എന്റെ ഭയം എല്ലാം മറഞ്ഞു.. എന്റെ മനസ്സിൽ ഞാൻ ചിരിച്ചു…. ഫ്രെന്നിനെ അത്ര നിസ്സാരമായി കാണുന്ന അവരെ ഓര്‍ത്തു പൊട്ടിച്ചിരിക്കാൻ തോന്നി…. ഞങ്ങളുടെ ശക്തിയും അത്ര മോശമല്ല…
വെള്ളി ഹൃദയം കൈക്കലാക്കാൻ പോയ ആ ശക്തി കുറഞ്ഞ മാന്ത്രികരല്ല ഞങ്ങളിപ്പൊ….
ഞങ്ങളും യുദ്ധത്തിന് തയാറായി…
ഞങ്ങളുടെ കൈയിൽ മാന്ത്രിക ആയുധങ്ങള്‍ പ്രത്യക്ഷപ്പെട്ടു…
പക്ഷേ ഫ്രെൻ മാത്രം ആയുധം ഒന്നുമില്ലാതെ ആ മാന്ത്രികരുടെ നേതാവിനെ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു…
അവന്റെ ആ നില്‍പ്പ് മറ്റുള്ള മാന്ത്രികരേയും ചൊടിപ്പിച്ചു… അവർ അവനെ പുച്ഛത്തോടെ നോക്കി നിന്നു.
അന്നേരം ഞാൻ, ഹെമീറ, ഈഫിയ പിന്നെ ഫ്രേയ കൈ കോര്‍ത്ത് കൊണ്ട് പരസ്പ്പരം നോക്കി പുഞ്ചിരിച്ചു… ഉടനെ എന്റെ ഉദ്ദേശ്യം മനസ്സിലാക്കിയത് പോലെ അവരും ചെറുതായി ചിരിച്ചു…
ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസിലാക്കിയ ഞങ്ങളുടെ കൂട്ടുകാരും അവരുടെ കര്‍ത്തവ്യം പൂര്‍ത്തിയാക്കാന്‍ തയാറായി..
അടുത്ത് ആ മാന്ത്രികർ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് —,
ഞങ്ങള്‍ നാലുപേരും ഞങ്ങളുടെ ശക്തിയെ ഒന്നായി സ്വരൂപിച്ചു കൊണ്ട് അവരവരുടെ അവതാർ സൃഷ്ടിച്ച്… അവരവരുടെ ആത്മാവിലേക്ക് പ്രവേശിച്ചു…,
എന്നിട്ട് ഞങ്ങളുടെ ശക്തിയെയും മനസ്സിനെയും താല്‍ക്കാലികമായി ഒറ്റ ശക്തിയായി മാറ്റി…,
തികച്ച് ഇരുപതു നിമിഷം പോലും ഞങ്ങളുടെ ആത്മാവിനുള്ളിൽ ഞങ്ങൾക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം… അതുകൊണ്ട് എല്ലാം വേഗം തീര്‍ക്കണം… ഞങ്ങൾ ചിന്തിച്ചു.
ഉടനെ ഞങ്ങളുടെ ആത്മാവിനുള്ളിൽ നിന്നും പുറത്തേക്ക് വന്‍തോതില്‍ ആത്മീയ ഊർജ്ജം വ്യാപിക്കാൻ തുടങ്ങി.
അതേ സമയം വലിയ അളവിലുള്ള ഞങ്ങളുടെ മനസ്സിന്റെ ഊർജ്ജവും ഞങ്ങളുടെ ആത്മീയ ഊര്‍ജ്ജത്തിൽ കലര്‍ന്ന് ഘനീഭവിക്കാൻ തുടങ്ങി…
ആ ശക്തിയെ ഞങ്ങൾ രണ്ട് മാന്ത്രികർക്ക് നേരെ പ്രയോഗിച്ചു….
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️