പതിനേഴാം ? തീയാട്ട് {Sajith} 449

“”അച്ഛാ…””,

 

അശ്വിൻ മുറിക്ക് പുറത്ത് നിന്ന് ശേഖരനെ വിളിച്ചു. വിളികേട്ട് കൊണ്ടയാൾ കണ്ണ് തുറന്നു. മുഖം ഒരു ഭാഗം ചെരിച്ച് പിന്നിലേക്ക് നോക്കി.

 

“”ആരൊക്കെയോ കാണാൻ വന്നിരിക്കുന്നു…””,””നെയ്വേലിയാറിൽ നിന്നോ മറ്റോ ആണ്…””,

 

അശ്വിൻ പറഞ്ഞത് കേട്ട് അയാളുടെ മുകത്ത് ഒരു ഗൂഢചിരി തെളിഞ്ഞു. തലതിരിച്ച് ശിവ വിഗ്രഹത്തിൽ നോക്കി. തലകുമ്പിട്ട് പ്രതിഷ്ഠയെ ശിരസാ വണങ്ങി അയാൾ എഴുന്നേറ്റു. മുറിയിൽ പാത്രത്തിൽ വച്ചിരുന്ന ചന്ദനത്തിൽ നിന്ന് അൽപ്പം വിരലിലെടുത്ത് നെറ്റിക്ക് കുറുകെ മൂന്ന് വരകളണിഞ്ഞു. ശേഷം ഒന്നുകൂടി തൊട്ട് തൊഴുത് മുറിക്ക് പുറത്തിറങ്ങി. മുറിക്കകത്തെ ചന്ദനത്തിൻ്റെയും സമ്പ്രാണി തിരിയുടെയും ഗന്ധം അവിടെമാകമാനം ഒഴുകി നടന്നിരുന്നു. അതിനിടയിലൂടെ അടുക്കളയിൽ നിന്ന് അടിക്കുന്ന കായമിട്ട് കടുക് പൊട്ടിച്ച സാമ്പാറിൻ്റ ഗന്ധവും കൂടി കലർന്നു. 

 

പുറത്തിറങ്ങിയ നരേന്ദ്രൻ ചുമവരിൽ തൂക്കിയിട്ട തൻ്റെ കറുത്ത നിറത്തിലുള്ള ഷർട്ടെടുത്തിട്ടു. കറുത്ത ഷർട്ടും കാവിമുണ്ടുമാണയാളുടെ വേഷം. ഷർട്ടിൻ്റെ ബട്ടൻസിട്ട് ഉമ്മറത്തേക്കയാൾ നടന്നു.

 

“”അവരാരാ അച്ഛാ…””,

 

നടത്തത്തിനിടയ്ക്ക് അശ്വിൻ ചോദിച്ചു.

 

“”അവര് നമ്മക്ക് വേണ്ടപ്പെട്ടവരാടാ…””,

 

അശ്വിനേ നോക്കിക്കൊണ്ട് കേശവൻ പറഞ്ഞു. അയാളുടെ മുഖത്ത് ഒരു പുശ്ചച്ചിരിയുണ്ടായിരുന്നു. എന്തിനാണെന്ന് അവനും മനസിലായില്ല.

 

ഫുൾ സ്ലീവ് മടക്കി കൊണ്ട് ശേഖരൻ ഉമ്മറത്തേക്ക് കടന്നു ചെന്നു. കാലടി കേട്ട് തലയുയർത്തിയ കേശവൻ്റെ മുൻപിലേക്ക് ആഹ് പണ്ടത്തെ പോലീസുകാരൻ നടന്നു വരുകയായിരുന്നു. കേശവൻ അറിയാണ്ടെ തന്നെ കസേരയിൽ നിന്ന് എഴുന്നേറ്റ് പോയി കൂടെ നരേന്ദ്രനും. പഴയ ആഹ് നീണ്ട മീശ ഇപ്പോഴുമുണ്ട്. പൂർണ്ണമായും കറുത്തതല്ല ഇടയ്ക്കോരോ നര വീണിരുന്നു. മീശക്കൊപ്പം താടിയും.

 

സ്ലീവ് മടക്കി കേശവനടുത്തേക്ക് വന്ന് ശേഖരൻ അയാളെ പുണർന്നു.

 

“”ജീവിതത്തിൽ ഏറ്റവും മൂല്യവത്തായ പുരാവസ്തുക്കൾ പ്രിയപ്പെട്ട പഴയ സുഹൃത്തുക്കളാണെന്ന് ഞാൻ ഇന്ന് ഓർക്കുന്നു….””,””ഹ…””,””ഹ…””,””ഹ…””,

 

കേശവൻ്റെ പുറത്ത് കൊട്ടികൊണ്ട് അയാൾ ചിരിച്ചു.

 

ശേഷം ആലിംഗനത്തിൽ നിന്ന് വിട്ട് കേശവന് കൈകൊടുത്തു. അത് വളരേ ദൃഢമായിരുന്നു. ശേഷം നരേന്ദ്രനും കൈ കൊടുക്കുന്നു. ഊഷ്മളമായൊരു സൗഹൃദത്തിൻ്റെ തുടക്കാമായിരിക്കും അതെന്ന് കേശവനും നരേന്ദ്രനും കരുതുന്നു. അവടെ നിന്നവരെ ശേഖരൻ തൻ്റെ വീടിനകത്തേക്ക് ക്ഷണിച്ച് കൊണ്ട് പോവുന്നു. 

 

അവരെ അച്ഛൻ അകത്തേക്ക് വിളിച്ച് കൊണ്ട് പോവുന്നത് നോക്കി കൊണ്ട് അശ്വിൻ ഉമ്മറത്ത് തന്നെ നിന്നു. അവരാരെന്നോ എന്താണെന്നോ അവന് ഇതുവരെ അറിയില്ല. അച്ഛന് വേണ്ടപ്പെട്ട ആരോ ആണെന്ന് മാത്രമറിയാം. ഗോകുലിനെ അക്രമിച്ച കേസിൻ്റെ കുരുക്കിൽ പെട്ട് തൻ്റെ യു എസ് യാത്ര നീട്ടിവച്ചിരിക്കുകയാണ് അശ്വിൻ. ഒന്നുകിൽ കേസ് ഒത്തുതീർപ്പാക്കണം അല്ലെങ്കിൽ തീരുന്നത് വരെ കാക്കണം. അതായിരുന്നു വ്യവസ്ഥ. അജയൻ നല്ല കുരുക്കിട്ടാണ് അശ്വിനെ പൂട്ടിയത്. വധശ്രമം…, എന്നിട്ടും അശ്വിന് ജാമ്യം കിട്ടിയ കാര്യത്തിൽ തന്നെ അജയനും എസൈയുമായൊരു വാക്കേറ്റമുണ്ടായിരുന്നു. 

 

അശ്വിൻ്റെ അനുജൻ ആനന്ദ് ആശുപത്രിയിൽ തന്നെയാണ്. വൈകാതെ തന്നെ വീട്ടിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങളിലേക്കവർ കടന്നിരുന്നു. 

 

ഗോകുൽ ഇപ്പോൾ കട്ടിൽ വിട്ട് നടക്കാൻ തുടങ്ങിയിരുന്നു. കാര്യമായി ഒടിവോ ഒന്നും ഇല്ലാത്തത് കൊണ്ട് കിടക്കയിൽ തന്നെ കഴിഞ്ഞ് കൂടേണ്ടിവന്നില്ല. മേലാകെ ചതവും മുറിവുകളുമുണ്ട്. അത് മാറാൻ കുറച്ച് ദിവസം കൂടി കാക്കേണ്ടി വരുമായിരിക്കും. സീമയുമായുള്ള അവൻ്റെ പിണക്കം പൂർണ്ണമായും മാറിയിരുന്നു. 

 

സീമ ഇടക്കിടക്ക് കുഞ്ഞൂട്ടനെ വിളിക്കുമെങ്കിലും അവൻ കോളെടുക്കാത്തതിൻ്റെ വിഷമത്തിലാണവർ. എല്ലാം തൻ്റെ തെറ്റാണെന്ന് പറഞ്ഞ് സ്വയം കുറ്റമേറ്റെടുത്തവൾ കഴിയുന്നു. 

 

തുടരും…..

 

പതിനെട്ടാം തീയാട്ടിലൂടെ….

 

ഈ ഭാഗം വരാൻ ഒരുപാട് വൈകിയെന്നറിയാം. ചില തിരക്കുകളുണ്ട് കൂടുതൽ ന്യായീകരണങ്ങളില്ല. ക്ഷമിക്കുക. അടുത്ത പാർട്ടിൻ്റെ എഴുത്ത് തുടങ്ങിയിട്ടുണ്ട്. എപ്പോഴത്തേയും പോലെ തീർക്കാൻ ഒക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലെ കഥപറച്ചിൽ കുറച്ച് വേഗത്തിൽ പോയോ എന്ന് സംശയമുണ്ട്. തുടരെ തുടരെ ഞാൻ തന്നെ വായിക്കുന്നത് കൊണ്ട് അത് അത്രപെട്ടന്ന് മനസിലാക്കാൻ എനിക്ക് സാധിക്കുന്നില്ല. 

 

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. 

അക്ഷരതെറ്റുകൾ ക്ഷമിക്കുക.

 

 

 

 

 

 

 

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *