പതിനേഴാം ? തീയാട്ട് {Sajith} 450

“”എന്ത് ചതി കേശവാ…””,””വൈജയന്തിയിലുള്ള പെരുമാളരെല്ലാം തീരുമെന്നാ പറഞ്ഞത്…””,””പെരുമാളരെല്ലാം എന്നല്ല…””,””നിന്നേം ചന്ദൂനേം ഇവനേം ഒക്കെ അതല്ലേ ഞാൻ വൈജയന്തിയിൽ നിന്ന് പണ്ടേക്ക് പണ്ടേ മാറ്റിയത്…””,

 

കേശവൻ ഒന്നാലോചിച്ചു. ശരിതന്നെയാണ്. രാമചന്ദ്രൻ്റെ വാക്ക് കേട്ടിട്ടാണ് അവര് മൂന്നും കിട്ടിയ ഓഹരിയുടെ പണവും കൊണ്ട് പണ്ടേക്കുപണ്ടേ നാട് കടന്നത്.

 

“”വേറൊരു കാര്യം നിങ്ങൾക്കറിയോ…””,””നമ്മളെല്ലാം കൂടി തീർക്കാൻ നോക്കണ ദേവൻ്റെ രണ്ടാമത്തെ സന്താനമില്ലേ…””,””അനന്തൻ, അവൻ ഇരുപത് വർഷക്കാലം ജീവിച്ചത് ശതവാഹരോടൊപ്പമാണ്…””,

 

രാമൻ ചിരിയോടെയാണതൊക്കെ പറയുന്നത് കേശവനും നരേന്ദ്രനും ഒരു സ്തംഭനം മാത്രം.

 

“”നമ്മളെല്ലാം മണ്ടൻമാരായല്ലോ കേശവാ…””,

 

രാമന് വീണ്ടും ചിരി.

 

“”അന്നിത് അറിഞ്ഞിരുന്നങ്കിൽ പണ്ടേക്ക് പണ്ടേ ശതവാഹകര് ചെക്കനെ അരിഞ്ഞ് കാഞ്ഞിരപ്പുഴയിലൊഴുക്കിയേനേ…””,””ഇന്ന് ഇത് പോലെ ആണൊരുത്തനായി വന്ന് നിൽക്കാനുണ്ടാവുമായിരുന്നില്ല…””,

 

“”താനിതോക്കെ എപ്പഴാ അറിഞ്ഞെ…””,

 

“”നമ്മടെ ചാരൻ പറഞ്ഞതനുസരിച്ച് അവനെ കുറിച്ച് ഞാൻ തിരക്കി…””,

 

“”എപ്പൊ…””,

 

“”അവൻ വൈജയന്തിയിൽ കാല് കുത്തി ദിവസങ്ങൾക്കുള്ളിൽ എനിക്കിവിടെ വിവരം ലഭിച്ചു…””,””അപ്പൊ ഒന്ന് അന്വേഷിച്ചതാ…””,

 

രാമനൊന്ന് സംസാരം നിറുത്തി. വീണ്ടും തുടർന്നു.

 

“”അന്ന് പക്ഷെ അവനെക്കുറിച്ചറിയാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല…””,””ഇപ്പൊ അങ്ങനെ കഴിയുന്നില്ല…””,

 

“”അന്ന് അറിഞ്ഞത് വച്ചാ ക്ഷേത്രത്തിൽ വച്ച് നടന്നില്ലേ…””,””അത് കഴിഞ്ഞ് നിങ്ങളോട് ഞാൻ അവനെ ഭയക്കേണ്ടെന്ന് പറഞ്ഞിരുന്നു…””,””ഓർക്കുന്നില്ലേ…””,

 

കേശവൻ്റെ മനസിലേക്ക് അന്നത്തേ ദിവസം കടന്നു വന്നു. ഓർക്കുന്നെന്ന മട്ടിൽ അയാൾ തലയാട്ടി.

 

ക്ഷേത്രത്തിൽ വച്ച് പണ്ടികളുടെ കൂടം തകർത്ത് ചോരയിൽ കുളിച്ച് നിൽക്കുന്ന കുഞ്ഞൂട്ടനെ കണ്ടെല്ലാവരും ഭയന്നിരുന്നു. കൂട്ടത്തിൽ കേശവനും ഉണ്ടായിരുന്നു. അന്ന് പേടിച്ച് വിറച്ച് അവന് നേരെ ഇനി ആയുധം ഉയർത്തെരുതെന്ന് തീരുമാനിച്ച കേശവനോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിച്ചത് രാമചന്ദ്രനാണ്.അവൻ്റെ അക്രമണം കണ്ട് ഭയക്കേണ്ടെന്ന് അയാൾ പറഞ്ഞു. അതിന് ശേഷമാണ് ബാക്കി പദ്ധതികൾ നടപ്പിലാക്കിയത്. പാറുവിനെ തട്ടിക്കൊണ്ട് പോയി തിരികെയാക്കാൻ നരേന്ദ്രന് ധൈര്യം കിട്ടിയത് പോലും അത് കാരണമായിരുന്നു. കുഞ്ഞൂട്ടൻ്റെ മാനസിക നില ശരിയല്ലെന്ന് ആദ്യം മനസിലാക്കിയത് രാമനായിരുന്നു. അന്ന് ശക്തി കൊണ്ട് മത്രം അവനെ കീഴ്പ്പെടുത്താമായിരുന്നു. ഇപ്പൊ ശക്തിമാത്രം പോര ബുദ്ധികൂടി ഉപയോഗിക്കണമെന്ന് രാമന് ബോധ്യമായി.

 

 “”എന്നാൽ ഇപ്പൊ ആകെ ഒരു മൂഡലുണ്ട് കേശവാ…””,””അതെന്താണെന്ന് നിങ്ങള് കണ്ടെത്തണം…””,””പിന്നെ…””,

 

രാമൻ ഒന്ന് നിറുത്തി. എന്നിട്ട് കസേരയിൽ നിന്ന് എഴുന്നേറ്റു. കേശവൻ്റെയും നരേന്ദ്രൻ്റെയും മുഖത്തേക്കയാൾ മാറി മാറി നോക്കി.

 

“”നിങ്ങള് നീലിമ്പപുരം വരെ പോണം ഇപ്പൊ തന്നെ…””,””എന്നിട്ട് ശതവാഹകരുമായി കൈകോർക്കണം…””,

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *