പതിനേഴാം ? തീയാട്ട് {Sajith} 450

കാറ് പോയ് കഴിഞ്ഞതും കുഞ്ഞൂട്ടൻ തിരികെ വീട്ടിലേക്ക് പോന്നു. 

 

അൽപ്പം മുൻപോട്ട് പോയിട്ടും സലീം ഒന്നും മിണ്ടുന്നില്ല. അതിൽ ഗോവിന്ദന് എന്തോ പന്തികേട് തോന്നി. 

 

“”എന്താടാ…””,””കാലത്തേ തന്നെ…””,””മൈമൂന വീട്ടിൽ ഒറ്റക്കേയൊള്ളോ…””,

 

“”ഏയ് അവളെ ഞാൻ ഇത്താൻ്റെ അടുത്താക്കിയിട്ടാ പോന്നത്…””,””ഇതതൊന്നും അല്ല ഗോവിന്ദേട്ടാ…””,

 

സലീം ഗോവിന്ദൻ്റെ മുഖത്തേക്ക് നോക്കി.

 

“”ആഹ് പുരുഷോത്തമൻ മരിച്ചു…””,””ഇന്ന് രാവിലെയാ ഞാൻ വിവരമറിഞ്ഞത്…””,

 

“”അയ്യോ മരിക്കേ…””,””എന്തായിരുന്നു…””,

 

“”അത് വ്യക്തായിട്ടില്ല…””,””അറ്റാക്കാണെന്നാ കേൾവി…””,””ഇന്നലെ നമ്മള് ചെയ്തതെന്തേലും ഏറ്റിട്ടുണ്ടാവോ…””,

 

അപ്പഴാണ് ഗോവിന്ദൻ അങ്ങനൊരു സാധ്യതയെ കുറിച്ച് ആലോചിക്കുന്നത്. 

 

“”ഏയ് അതിന് സാധ്യതയൊന്നുമില്ലെടാ…””,””ഇത് വേറെ എന്തോ ആണ്…””,

 

“”മ്മം….””,””നമ്മക്കവടെയൊന്ന് കയറണ്ടെ…””,

 

ഗോവിന്ദൻ തലയാട്ടി രണ്ടുപേരും പിന്നെ സംസാരിച്ചൊന്നുമില്ല. നേരെ മരണവിട്ടിലേക്ക് തിരിച്ചു.

***

 

പ്രാതൽ കഴിച്ച കുഞ്ഞൂട്ടൻ അപ്പുവിനോട് പറഞ്ഞ് പുറത്തേക്കിറങ്ങി. പാറുക്കുട്ടിയെ കാണലാണവൻ്റെ ലക്ഷ്യം. ഗ്യാരേജിൽ നിന്ന് ബൈക്കെടുക്കുന്ന നേരത്ത് അവൻ്റെ ഫോൺ പോക്കറ്റിൽ കിടന്ന് ശബ്ദിച്ചു. കുഞ്ഞൂട്ടൻ ബൈക്ക് തിരികെ സ്റ്റാൻഡിൽ ഇട്ട് താഴെയിറങ്ങി. റിംഗ് മുഴങ്ങുന്ന ഫോണിൻ്റെ ഡിസ്പ്ലേയിൽ അമ്മ എന്നാണ് എഴുതിയിരുന്നത്. സീമയാണ് വിളിക്കുന്നത്. ആരുമല്ലാഞ്ഞിട്ടും ചെറുപ്പം മുതലേ അമ്മ എന്ന് തന്നെയല്ലേ വിളിക്കുന്നത്. അത് മാറ്റാൻ കുഞ്ഞൂട്ടന് ആകുമായിരുന്നില്ല. അവൻ കോളെടുത്തില്ല. ഫോൺ സൈലൻ്റാക്കി വച്ച് തിരികെ പോക്കറ്റിൽ തന്നെ ഇട്ടു. ഗ്യാരേജിൽ നിന്നും ബൈക്കെടുത്ത് നേരെ സ്വർഗം കോളനിയിലേക്ക് പോയി.

 

സ്രാവണെ കുഞ്ഞൂട്ടൻ മനപ്പൂർവ്വം വിളിച്ചിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല രുഗ്മിണിയുടെ അടുത്തേക്കാണ് പോവുന്നതെന്ന് അവൻ്റെ വീട്ടിലെങ്ങാനും അറിഞ്ഞാൽ അത് ഇഷ്ട്ടപ്പെട്ടില്ലങ്കിലോ. പിന്നെ അവൻ പറയുകയും ചെയ്തിരുന്നു അവിടെ പോവരുതെന്ന്. അതോണ്ട് തൽക്കാലമവനെ ഒഴിവാക്കി.

 

കുഞ്ഞൂട്ടൻ കോളനി കഴിഞ്ഞ് മുൻപിലേക്ക് ബൈക്ക് എടുക്കലും ഉടനടി ബ്രേക്ക് ചവിട്ടി നിറുത്തലും ഒരുമിച്ചായിരുന്നു.

 

കുഞ്ഞൂട്ടൻ വണ്ടി സ്റ്റാൻഡിൽ ഇട്ട് പൊടുന്നനെ ചാടി ഇറങ്ങി. ഇന്നലെ വരെ കൺമുൻപിൽ കണ്ടിരുന്ന ഓലകൊണ്ടുമേഞ്ഞ ചെറിയ ആഹ് കുടിൽ ഇന്നില്ല. അവിടെ ഇപ്പോഴുള്ളത് ചാരത്തിൽ നിറഞ്ഞ ഒരു തറയും വന്തുണങ്ങിയ ചെമ്മൺകട്ടകളും മാത്രം. ഉത്തരത്തിലെ കഴുക്കോലുകൾ കത്തിക്കരിഞ്ഞതിൻ്റെ അവശിഷ്ടം അവിടിവിടെയായി നിഴലിച്ചു കാണാം. രുഗ്മിണിയുടെ കുടിലിൻ്റെ സ്ഥാനത്തിപ്പോൾ ഒരു ചാരക്കൂനയാണുള്ളത്. 

 

അവിടേക്ക് നടന്നടുക്കും തോറും അവൻ്റെ കാലുകളുടെ ബലം കുറഞ്ഞ് വന്നു. പറ്റെ തളർന്നെന്ന് തന്നെ പറയാം. തൊണ്ടയിലൊരു വിങ്ങലും കണ്ണുകൾ ഈറനണിയുന്നതും കുഞ്ഞൂട്ടൻ അറിഞ്ഞു. രുഗ്മിണിയും പാറുവും അതിലെ തീയിൽ പെട്ട് വെന്തെരിഞ്ഞ് തീർന്നെന്നാണ് അവൻ കരുതുന്നത്. തലേന്ന് സ്രാവൺ ഇതിനേക്കുറിച്ചോന്നും പറയാഞ്ഞതെന്തേ എന്ന് കുഞ്ഞൂട്ടൻ ആലോചിച്ചു. 

 

മുൻപോട്ട് നടക്കുമ്പോൾ അടി പതറാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. നടന്ന് ചെന്ന് പാറൂട്ടിയുടെ വീടിൻ്റെ മുൻപിലേ പുളി മരത്തിന് ചോട്ടിൽ കുഞ്ഞൂട്ടൻ തളർന്നിരുന്നു. അവൻ്റെ കണ്ണുകൾ നിറഞ്ഞു. തലയിൽ കൈവച്ച് മുട്ട് താങ്ങി തലയും താഴ്ത്തി ഒറ്റ ഇരുപ്പാണ് മരവിച്ചത് പോലെ. ഉറക്കെ ഒന്നലറണമെന്നുണ്ടവന് പക്ഷെ കഴിയുന്നില്ല. കണ്ണുകൾ നിറഞ്ഞ് മിഴി നീർത്തുള്ളികൾ താഴേക്ക് വീണുകൊണ്ടിരുന്നു. ശ്വാസം നാസികയിൽ തങ്ങി നിൽക്കുമ്പോൾ അകത്തേക്ക് ആഞ്ഞ് വലിച്ചു കൊണ്ടിരുന്നു. പാറുക്കുട്ടിയും രുഗ്മിണിയുമായി എത്രയ്ക്ക് അടുത്തിരുന്നു എന്ന് കുഞ്ഞൂട്ടന് ബോധ്യമായി. അവരും അവന് വേണ്ടപ്പെട്ട ആരെല്ലാമോ ഒക്കെ ആയിരുന്നു. ആദ്യമായി പാറുക്കുട്ടിയെ പുന്നയ്ക്കലെ കോവിലിന് പുറത്ത് വച്ച് കണ്ടതവൻ്റെ മനസിലേക്ക് കടന്നുവന്നു. നിഷ്കളങ്കമായ ആഹ് ചിരി കുഞ്ഞൂട്ടൻ്റെ മനസിനെ കുത്തി നോവിച്ച് കൊണ്ടിരുന്നു. നിസഹായയായ പാറുക്കുട്ടിയുടെ നിലവിളി അവൻ്റെ ചെവികളിൽ അലയടിച്ച് കൊണ്ടിരുന്നു. കുഞ്ഞൂട്ടൻ ചെവികൾ ശക്തിയായി പൊത്തിപ്പിടിച്ചു.

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *