പതിനേഴാം ? തീയാട്ട് {Sajith} 450

വൈജയന്തിയിൽ അന്ന് പ്രമാണിത്തം കൊടിക്കുത്തി വാഴുന്ന കാലമാണ്. അന്ന് പുന്നയ്ക്കലെ കാർണ്ണവർ ബാലകൃഷ്ണയാണ്. ഫ്യൂഡൽ പവറിനോട് ഉപമിക്കാൻ പറ്റുന്ന സ്വഭാവമായിരുന്നു അയാൾക്ക്. മൂന്ന് മക്കളുണ്ട്. മൂത്തയാള് ഗോവിന്ദൻ, അച്ഛൻ ബാലകൃഷ്ണയോടൊപ്പം തന്നെ തറവാട്ടിൽ താമസം. രണ്ടാമത്തേത് ദേവൻ, അച്ഛനോട് വഴക്കിട്ട് വീട് വിട്ട് നിൽക്കുന്നു. മൂന്നാമത്തേത് ഒരു പെൺകുട്ടി ആയിരുന്നു. കുറച്ച് കാലം മുൻപ് പുന്നയ്ക്കലെ കാര്യക്കാരനായി നിന്നിരുന്ന ശങ്കരൻ എന്ന നാടോടി ചെക്കൻ്റെ കൂടെ ഓടിപോയതായാണ് നാട്ടിലറിവ്. 

 

വൈജയന്തിപുരത്തിന് സ്വന്തമായി ഗ്രാമസഭയൊന്നുമുണ്ടായിരുന്നില്ല ആകെയുള്ളത് നാട്ട് കൂട്ടമാണ്. അതിൻ്റെ നേതൃത്വ നേതാവ് ഗ്രാമണിയാണ്. നിലവിൽ അത് ബാലകൃഷ്ണയാണ്. വൈജയന്തിയിലെ ഭൂരിഭാഗം പ്രദേശവും കൈവശം വച്ചതിനാൽ ബാലകൃഷ്ണയ്ക്ക് തന്നെയായിരുന്നു ഗ്രാമണിയാവാൻ ഏറ്റവും യോഗ്യത. അൻപതിൽ രാജ്യത്തിന് ഒരു നിയമസംഹിത നിലവിൽ വന്നെങ്കിലും. തൻ്റെ രാഷ്ട്രീയ പിടിപാട് വച്ച് അതിനൊന്നും തൊടാൻ പറ്റാത്ത ഒരു രീതിക്ക് വൈജയന്തിപുരത്തിനെ മാറ്റിയിരുന്നു ബാലകൃഷ്ണ. നാട്ട് കൂട്ടം കൂടുമ്പോൾ ബാലകൃഷ്ണയ്ക്കടുത്തായി തന്നെ ഗോവിന്ദനുണ്ടാവും. ഗ്രാമണിയുടെ സ്വഭാവം ആർക്കും ഇഷ്ട്ടമല്ലങ്കിലും അയാളുടെ മക്കളെ എല്ലാവർക്കും കാര്യമായിരുന്നു. പ്രത്യേകിച്ച് ദേവനെ. ഗോവിന്ദനോടും പ്രിയ്യ കുറവൊന്നുമില്ല. എങ്കിലും ദേവനായിരുന്നു അവരുടെ നായകൻ. ഗോവിന്ദൻ അച്ഛൻ പറയുന്നത് അതേപടി അനുസരിക്കുന്നതിനാൽ നാട്ടുകാർക്ക് അയാളോട് വല്ല്യ ഒരു മതിപ്പില്ല. പക്ഷെ ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല. 

 

വൈജയന്തിപുരത്ത് ആകെയുള്ള ക്ഷേത്രം പുന്നയ്ക്കൽ ക്ഷേത്രമാണ്. നൂറ്റാണ്ടുകളായി പൂജിച്ചുവരുന്ന ഭൈരവിയാണ് പ്രതിഷ്ഠ. പുന്നയ്ക്കലെ കുടുംബക്കാരും ബാലകൃഷ്ണക്ക് ഇഷ്ട്ടപ്പെട്ട നാട്ടിലെ ചില പ്രമാണിമാരുമൊഴികെ മറ്റാരെയും ചുറ്റുമതിലിനകത്തെ ശ്രീകോവിലിനടുത്തേക്ക് കടത്തിയിരുന്നില്ല. പുറത്ത് നിന്ന് ഭൈരവീ ദർശനം നടത്താം അകത്ത് കടത്തില്ല. ക്ഷേത്രത്തിൽ മാത്രമായിരുന്നില്ല വിവേചനം വൈജയന്തിയിലെ സ്കൂളിലും സമാനമായ വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. 

 

കുലത്തിൻ്റെ ക്രമത്തിലായിരുന്നു ക്ലാസിൽ കുട്ടികൾ ഇരുന്നിരുന്നത്. കുലത്തിൻ്റെ കാലപ്പഴക്കവും സമ്പത്തും അടിസ്ഥാനമാക്കി കുട്ടികൾ എവിടെയിരിക്കണമെന്ന് തീരുമാനിക്കും. അത്യാവശ്യം സാമ്പത്തികമുള്ളവർ മരത്തിന്റെ ഇരുപ്പിടങ്ങളിൽ കയറി ഇരിക്കും താഴേക്കിടയിലുള്ളവർ നിലത്ത് തുണിയോ മറ്റോ വിരിച്ച് ഇരുന്ന് കൊള്ളണം. ശിക്ഷയുടെ കാര്യത്തിലും ഇതേ അരാചകത്വം നിലനിന്നിരുന്നു. കുലത്തിൽ ഉന്നതനായ കുട്ടി തെറ്റു ചെയ്താൽ ക്ഷമ പറയിപ്പിക്കലിൽ അത് ഒതുക്കിയിരുന്നു. അല്ലാത്തവർക്ക് എണ്ണതേച്ച ചൂരലും കല്ലുപ്പിലെ മുട്ട് കുത്തി നിർത്തവുമായിരുന്നു ശിക്ഷ. 

 

അങ്ങനെ ഒരു സ്കൂളിലാണ് നമ്മുടെ പുഷ്പ്പേച്ചി പഠിക്കുന്നത്. സാമ്പത്തിക സ്ഥിതിയൊന്നുമില്ലാത്തത് കൊണ്ട് പറമ്പിലെ ചേമ്പില പറിച്ച് നിലത്ത് വിരിച്ച് അവിടെ ഇരുന്നാണ് പഠിച്ചിരുന്നത്. 

 

വൈജയന്തിയിലെ ഒരു വിഷുവ ദിന പ്രഭാതം. പുഷ്പ്പേച്ചിയുടെ അച്ഛൻ രണ്ട് ദിവസം മുൻപേ വൈജയന്തി ചന്തയിൽ നിന്ന് കച്ചവടമാക്കിയ മാടുകളെ മധുരയുള്ള നായ്ക്കർക്ക് കൈമാറാനായി പോയിരിക്കുകയാണ്. അയാളോടൊപ്പം പത്ത് പതിനഞ്ചോളം ആളുകളുമുണ്ട്. ഇത്ര ദൂരം അവർ നടന്ന് പോവുന്നതിനാൽ തിരികെയെത്തുമ്പോഴേക്കും ദിവസങ്ങൾ ഒരുപാട് കഴിയും. മാടുകളെ മേച്ച് കൊണ്ടുപോവുക എന്ന ജോലിമാത്രമേ ഇവർക്കുള്ളു. 

 

വിഷുവമായതിനാൽ ഒന്ന് ക്ഷേത്രത്തിൽ പോയ്ക്കളയാം എന്ന് കരുതി പുഷ്പ്പ പുലരിയിൽ നേരത്തേ തന്നെ എഴുന്നേറ്റു. കൂടെ അയൽവക്കത്തെ ഒരു കുട്ടികൂടിയുണ്ട്. രണ്ടുപേരും ഒരുമിച്ച് പോവാം എന്നാണ് കരുതിയിരുന്നത്. എന്നാൽ വയലിൽ പണിക്ക് പോവുന്നത് മുൻപ് അമ്മ, പുഷ്പ്പയോട് ചെറിയമ്മയേയും കൂടെ കൊണ്ടുപോവാനായാ ആവശ്യപ്പെട്ടു. ബുദ്ധിസ്ഥിരതയില്ലാത്ത ചെറിയമ്മയെ കൂടെ കൊണ്ടുപോവുക പ്രയാസമുള്ള ഒരു പണിയാണ്. അമ്മയ്ക്ക് പക്ഷെ ചെറിയമ്മ വീടിലിരുന്നാൽ ഭയമാണ്. എന്തങ്കിലും ഒപ്പിച്ച് വയ്ക്കുമോ എവിടേക്കെങ്കിലും ഇറങ്ങി പോവുമോ എന്നൊക്കെയുള്ള ഭയം. പുഷ്പ്പക്കും അതറിയാം. അത് മനസിലാക്കി പുഷ്പ്പയും കൂട്ടുകാരിയും പോവുന്നതിനോടൊപ്പം ചെറിയമ്മയേയും കൂട്ടി. 

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *