പതിനേഴാം ? തീയാട്ട് {Sajith} 449

പുരുഷോത്തമൻ അലറുന്നതിന് മുൻപ് കൂടെ നിന്ന സുന്ദരൻ അലറി കഴിഞ്ഞിരുന്നു. കുറച്ച് നാൾ മുന്നെ കുഞ്ഞൂട്ടൻ്റെ കൂടെ പാറുക്കുട്ടി തൻ്റെ ചായക്കടയിൽ വന്നതും അവൻ അയാളെ അപമാനിച്ചതിൻ്റെയും ഒക്കെ ചൊരുക്ക് അയാൾക്കുണ്ട്.

 

“”രണ്ടു നാശങ്ങളെയും ഇതിനകത്തിട്ട് കത്തിച്ചാലോ പ്രസിഡൻ്റേ…””,

 

കൂട്ടത്തിലൊരുത്തൻ പ്രതികാരവാഞ്ച്ഛയോടെ ചോദിച്ചു.

 

“”ഏയ് അങ്ങനെ ചെയ്യണ്ട…””,””നമ്മക്കിനിയും ഈ ദേശത്ത് കഴിയാനുള്ളതാ…””,””ഇവറ്റകളുടെ ഭസ്മം ഇവിടെ വീണാൽ ഈ മണ്ണശുദ്ധമാവും…””,””വേജയന്തി വരണ്ടുണങ്ങും…””,

 

“”പിന്നെന്ത് ചെയ്യണം…””,””പ്രസിഡൻ്റ് പറയുന്നത് പോലെ…””,

 

“”ഓടിക്കണം…””,””നാട് വിട്ട് അവളും കുരിപ്പും ഓടണം…””,

 

“”എടീ രുഗ്മിണീ നീ മര്യാദയ്ക്ക് ഇറങ്ങി വരുന്നുണ്ടോ അതോ ഞങ്ങൾ വീടടക്കം തീ ഇട്ട് കത്തിച്ച് എരിക്കണോ….””,

 

“”ഇവളോടൊക്കെ എത്ത് മര്യാദ രാജൂ….””,””പ്രസിഡൻ്റേ ഇവളിറങ്ങുമെന്ന് തോന്നുന്നില്ല പിടിച്ചിറക്കട്ടേ…””,

 

“”മ്മം…””,””ചവിട്ടി പൊളിക്കവളുടെ കൂര…””,

 

പ്രസിഡന്റിൻ്റെ ആജ്ഞ ലഭിച്ചതും കൂട്ടത്തിൽ നിന്ന രാജുവെന്ന മധ്യവയസ്കൻ തൻ്റെ കൈയ്യിലെ പന്തം ഒപ്പം നിന്നയാൾക്ക് കൊടുത്തു. മുണ്ട് മടക്കിയുടുത്ത് ഓടി ചെന്ന് കൂരയുടെ വതിലിൽ ആഞ്ഞൊരു  ചവിട്ട് കൊടുത്തു.

 

“”കടക്ക്….””,

 

തുരുമ്പെടുത്ത ഒരു പൂട്ട് വച്ച് തൻ്റെ കൂര ഭദ്രമായി പൂട്ടി പോയതായിരുന്നു രുഗ്മിണി. രാജുവിന്റെ ചവിട്ടിൽ പൂട്ടും വാതിലും പൊളിഞ്ഞ് അകത്തേക്ക് നിലം പതിച്ചു. 

 

വാതിൽ പൊളിഞ്ഞതും ഏൽപ്പിച്ച പന്തം തിരികെ വാങ്ങി രാജൂ ഓടി വീടിനകത്ത് കയറി.

 

അകത്ത് ചുറ്റുപാടിലും അയാൾ വെളിച്ചം പായിച്ചു. ആരെയും അകത്ത് അയാൾക്ക് കാണാനായില്ല. 

 

“”പ്രസിഡൻ്റേ ഇതിനകത്ത് ആരുമില്ല…””,””ആഹ് അറുവാണിച്ചി രക്ഷപ്പെട്ടു….””,

 

പുരുഷോത്തമൻ ആകെ ശങ്കയിലായി. അവളെ ഒന്ന് ഭയപ്പെടുത്തണമെന്ന് നരേന്ദ്രൻ പറഞ്ഞത് നിറവേറ്റാൻ കഴിയില്ലല്ലോ എന്ന ഒരു അങ്കലാപ്പ് അയാളിൽ ഉയർന്നു. 

 

“”നീ പോയി ആഹ് പുഷ്പ്പയെ ഇവടെ കൊണ്ടുവാ…””,

 

എന്തോ ആലോചിച്ചു നിന്നപോലെ നിന്ന് കൊണ്ടയാൾ കുടെയുള്ളവരോട് പറഞ്ഞു. കേക്കേണ്ട താമസം ഒരുവൻ ഓടി പോയി പുഷ്പ്പയുടെ വാതിലിൽ തട്ടി. അവർ ഇതെല്ലാം ജനലിലൂടെ കാണുന്നുണ്ടായിരുന്നു. പന്തവുമായി ആളുകൾ വരുന്നതും വെറി കൊണ്ട് അലറി വിളിക്കുന്നതുമെല്ലാം അവർ കേട്ടിരുന്നു. പേടിച്ച് വിറച്ച പുഷ്പ്പ മനപ്പൂർവ്വം വാതിൽ തുറക്കാതിരുന്നതാണ്. 

 

പുറത്ത് നിൽക്കുന്ന ആൾ ഉറക്കെ ഒന്നൂടെ തട്ടി. മറ്റു രക്ഷയൊന്നുമില്ലെന്ന് കണ്ട പുഷ്പ്പ കതവ് തുറക്കാൻ തന്നെ തീരുമാനിച്ചു. കവിളിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീര് തുടച്ച് വേഗം എഴുന്നേറ്റ് വാതിൽ തുറന്നു. കൈകൾ രണ്ടും കൂപ്പി അവർ മുറ്റത്തേക്കിറങ്ങി.

 

“”ഉപദ്രവിക്കരുത്…””,””എൻ്റെ കുട്ടികളുണ്ട് അകത്ത്…””,””ഞാൻ കാലുപിടിക്കാം…””,

 

കൈകൂപ്പിക്കൊണ്ടവർ കേണു.

 

“”നിന്നെ പ്രസിഡന്റ് വിളിക്കുന്നുണ്ട് അവിടേക്ക് വാ…””,””ഉം… വേഗം…””,

 

അയാൾ ആജ്ഞാപിച്ചു. പുഷ്പ്പ പേടിയോടെ വേഗം പുരുഷോത്തമനരുകിലേക്ക് നടന്നു.

 

കൈകൂപ്പി തൻ്റെ നേരെ വരുന്ന പുഷ്പ്പയെ പുരുഷോത്തമൻ തല ഉയർത്തി നോക്കി.

 

“”അവളേ കുറിച്ച് എന്തെങ്കിലും അറിയാവുന്നത് നിനക്ക് മാത്രമാണെന്നെനിക്കറിയാം…””,””പറഞ്ഞോ…””,

 

പുഷ്പ്പ ആകെ ധർമ്മ സങ്കടത്തിലായി. ഇത്ര വല്ല്യ പ്രശ്നമുണ്ടാവുമെന്ന് അവരും കരുതിയിരുന്നില്ല. എങ്കിലും മനോബലം കൈ വിടാതെ അവർ മറുപടി നൽകി.

 

“”എനിക്ക് കൂടുതലൊന്നുമറിയില്ല പ്രസിഡൻ്റേ…””,””സന്ധ്യക്ക് ഒരു ഏഴുമണിക്ക് ശേഷം വീട്ടിൽ നിന്നും പോയതാണ്…””,””എവിടേക്കാണെന്നെന്നോട് പറഞ്ഞില്ല…””,

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *