പതിനേഴാം ? തീയാട്ട് {Sajith} 450

കുഞ്ഞൂട്ടൻ മാലയുടെ സൂര്യ മുദ്ര കൈയ്യിലെടുത്തു. അവനറിയാതേ കണ്ണുകളടച്ചു. അവൻ്റ ഉൾമനസിൽ ആദിത്യ സൂചകമായൊരു നന്ദിപറച്ചിൽ എവിടെ നിന്നോ കടന്നുവന്നു.

 

“”നമ: ആദിത്യം…. അക്ഷയം പരമം ശിവം…””,

 

കൈയ്യിലെ മുദ്രയിൽ മുറുക്കി പിടിച്ച് കൊണ്ടവൻ്റെ ഉൾമനസ് ഉരുവിട്ടു. എവിടെനിന്ന് കേട്ടറിഞ്ഞന്നോ പഠിച്ചെന്നോ അവനറിയില്ല. എന്തൊക്കെ ആവശ്യമായി വരുന്നോ ആഹ് നേരത്ത് അതിനുള്ള പരിഹാരവും മനസിൽ തെളിഞ്ഞ് വരും. ആരോ കരുതി കൂട്ടി ചെയ്യുന്നത് പോലെ. 

 

കണ്ണുകളടച്ച കുഞ്ഞൂട്ടൻ കാണുന്നത്, ദൂരെ നിന്ന് ഒരു തമോഗർത്തം അവനടുത്തേക്ക് വരുന്നു. അല്ല അത് നേരെ തിരിച്ചാണ്. തമോഗർത്തം അവനെ വലിച്ചടുപ്പിക്കുകയാണ്. ഇരുട്ടിൻ്റെ ഉള്ളറകളിലേക്കവൻ കൂപ്പ് കുത്തുന്നു. പെട്ടന്ന് ദൂരെ നിന്ന് ഒരു ദിവ്യപ്രഭ അവനെ പിന്നിലേക്ക് വലിച്ചു. അതിന് വല്ലാത്തൊരു ആത്മീയ നിർവൃതിയുണ്ട്. ആഹ് പ്രകാശമവനെ വലിച്ച് തമോഗർത്തത്തിൽ നിന്നകറ്റിയതും. കുഞ്ഞൂട്ടന് പകരമെന്നോണം ആഹ് പ്രകാശ ബിന്ദു തമസിലേക്ക് വീണുപോയി. അതിലേക്ക് വീണ് ആഴ്ന്ന് ആഴ്ന്ന് പോയി. തമോഗർത്തം ആഹ് പ്രകാശത്തെ വിഴുങ്ങി.

 

“”കുഞ്ഞൂട്ടാ…””,””കണ്ണ് തോറക്ക്…””,

 

അപ്പു വേഗം കുഞ്ഞൂട്ടൻ്റെ കവിളിൽ തട്ടിവിളിച്ചു. അവൻ കണ്ണുകൾ പതുക്കെ തുറന്നു.

 

“”എന്താടാ…””,””എന്താ പറ്റിയേ…””,””നീ എന്തിനാ കരയണെ…””,

 

“”കരയേ…””

 

കുഞ്ഞൂട്ടൻ തൻ്റെ കവിളിലൂടെ വിരലോടിച്ചു. കണ്ണുനീർ ഒഴുകി ഇറങ്ങിയ നനവ്. എന്തിന് ഇപ്പൊ കണ്ണുകൾ നിറഞ്ഞൊഴുകി അവന് അറിയില്ല.

 

“”അറിയില്ലപ്പൂ…””,””തന്നെ നിറഞ്ഞതാവും..””,

 

കുഞ്ഞൂട്ടൻ കണ്ണുകൾ തുടച്ചു. ശേഷം മാല നെഞ്ചിൽ തന്നെ ഇട്ടു.

 

“”ഇനി നീ ഒന്ന് തൊട്ട് നോക്ക്…””,

 

“”പോടാ…””,””നീ വേറെ എന്തേലും പറ…””,

 

നേരത്തേത്തെ ചൂട് അറിഞ്ഞത് കൊണ്ടവളൊന്ന് മടിച്ചു.

 

“”നിനക്കെന്നെ വിശ്വാസം ഇണ്ടോ…””,

 

“”അതെന്താ ഇപ്പൊ അങ്ങനൊരു പോദ്യം…””,

 

“”ഉണ്ടോ ഇല്ലയോ…””,

 

“”ഉണ്ടല്ലോ…””,

 

കൈ രണ്ടും വിരിച്ച് അപ്പു പറഞ്ഞപ്പോൾ അവനൊന്ന് ചിരിച്ചു.

 

“”എന്നാൽ മാലയെടുത്ത് ഉള്ളം കൈയ്യിൽ വക്ക്…””,

 

“”അത് വേണോടാ…””,

 

വേണമെന്ന മട്ടിൽ കുഞ്ഞൂട്ടൻ തലയാട്ടി. അപ്പു അൽപ്പമൊന്ന് മടിച്ച് മടിച്ച് വലതു കൈ മുദ്രക്ക് സമീപ മെത്തിച്ചു. എന്നിട്ട് ഒറ്റതൊടലും അപ്പൊ തന്നെ തിരികെ വലിക്കലും നടന്ന് കഴിഞ്ഞു. വളരെ പെട്ടന്നായത് കൊണ്ടതിൻ്റെ ഊക്കിൽ കുഞ്ഞൂട്ടന് വേദനിച്ചു.

 

“”നീ എന്താ ഈ കാണിക്കണെ…””,””ഇവടെ കൊണ്ട…””,

 

കുഞ്ഞൂട്ടൻ അപ്പൂൻ്റെ കൈയ്യിൽ മുറുകെ പിടിച്ചു. എന്നിട്ടെ മാലയിലേക്കടുപ്പിച്ചു. 

 

“”കുഞ്ഞൂട്ടാ വേണ്ട പറയണ കേക്ക്…””,””വേണ്ടെടാ…””,””ഊ….””,

 

അപ്പു എന്തൊക്കെ പറഞ്ഞ് നോക്കിയെങ്കിലും കുഞ്ഞൂട്ടൻ അതൊന്നും ചെവിക്കൊണ്ടില്ല. അവസാനം തോൽവി സമ്മതിച്ചു. അവൻ അപ്പൂൻ്റെ കൈകളെടുത്ത് മാലയിലേക്ക് വച്ച് കൈ മുറുകെ പിടിച്ചു. അപ്പു കണ്ണ് രണ്ടും അടച്ച് പിടിച്ചിരുന്നു. അൽപ്പനേരമായിട്ടും ചൂടൊന്നും അനുഭവപ്പെടുന്നില്ല. അവളൂടെ കൈയ്ക്ക് മീതെ വച്ചിരുന്ന കുഞ്ഞൂട്ടൻ്റെ കൈകൾ എടുത്തു മാറ്റിയിരിക്കുന്നു. എന്നിട്ടും അത് ചൂടില്ല. 

 

അവൾ കൈയ്യൊന്ന് വലിച്ച് വീണ്ടും മാലക്ക് മീതെ വച്ചു. ഇല്ല ചൂടില്ല. 

 

“”ഇപ്പൊ ചൂടില്ല കുഞ്ഞൂട്ടാ…””,

 

“”ങ്ഹാ….””,””ഇനി അത് കൈയ്യിലെടുത്തോ…””,

 

അപ്പു സൂര്യനെ പതുക്കെ കൈകളിലെടുത്തു. ഇപ്പൊ ലവലേശം താപം തോന്നുന്നില്ല. അവളതൊന്ന് തിരിച്ചും മറിച്ചും നോക്കി. 

 

“”കുഞ്ഞൂട്ടാ…””,””ഈ സ്വാതി നിൻ്റെ സൂര്യനെ തോട്ട് സത്യം ചെയ്യുന്നു നമ്മള് തമ്മിൽ ഒരു പിരിയൽ ഇല്ല…””,,””അതിനി ചാവാണങ്കി കൂടി….””,

 

“”ഞാൻ മാരിച്ചാ നീ എൻ്റെ കൂടെ ചാവില്ലേടാ…””,

 

ഒരു കൈയ്യിൽ ലോക്കറ്റും പിനിച്ച് മറുകൈയ്യിലെ ചൂണ്ടുവിരൽ നീട്ടി ഒരു കണ്ണ് കുറുക്കി കൊണ്ടപ്പു അവനോട് ചോദിച്ചു.

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *