പതിനേഴാം ? തീയാട്ട് {Sajith} 450

“”എന്തുറക്കാടാ…””,””നമ്മക്ക് പോവണ്ടേ…””,

 

ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അവന് പെട്ടന്ന് മനസിലായില്ല. പക്ഷെ തന്നെ മടിയിൽ കിടത്തിയിരിക്കുന്ന അമ്മയെ എവിടെയോ കണ്ടത് പോലെ.

 

“”അമ്മയെ അല്ലേ ഞാനന്ന് കോവിലിൽ വച്ച് കണ്ടത്…””

 

“”അതേലോ….””,””ഇൻ്റെ കുഞ്ഞൂട്ടനെ കാണാൻ ഞാൻ പിന്നേം വന്നതല്ലേ…”””

 

“”ഉവ്വോ…””,

 

കുഞ്ഞൂട്ടൻ ജാനുവമ്മയുടെ മുഖത്തെ ചുളുങ്ങിയ പേശികളിലൂടെ കണ്ണുകളോടിച്ചു. ചുളിഞ്ഞു പോയിട്ടുണ്ടങ്കിലും അമ്മയുടെ കണ്ണുകൾക്ക് വല്ലാത്ത ഒരു തീഷ്ണതയവൻ ശ്രദ്ധിച്ചു. അവനത് നോക്കി നിന്നുപോയി. അവരുടെ കൃഷ്ണപടലം ജീവനറ്റ തീഷ്ണമായ ഒരു തമോഗർത്തമായവന് തോന്നി. എന്തിനെയും അത് തന്നിലേക്ക് വലിച്ചടുപ്പിക്കും. 

 

“”മോനെന്താ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നത്…””,

 

“”യേ…””,

 

കുഞ്ഞൂട്ടൻ അവരുടെ ശബ്ദം കേട്ട് വീണ്ടും ബോധമണ്ഡലത്തിലെത്തി.

 

“”അല്ല…””,””കുഞ്ഞൂട്ടൻ എന്താ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നത്…””,

 

“”ഏയ് ഒന്നൂല്ല…””,””അമ്മ എങ്ങട്ടാ പോണ കാര്യം പറഞ്ഞത്…””,

 

“”അതോ…””,””അത് നമ്മടെ പാറൂട്ടിയുടെ അടുത്തിക്ക്…””,””അവളൊറ്റയ്ക്കല്ലേ..””,””കുഞ്ഞൂട്ടനെ നോക്കി ഇരിക്കാവും കുഞ്ഞ്…””,

 

“”അമ്മയ്ക്ക് അവളെ എങ്ങനെ അറിയാം…””,

 

“”പാറൂട്ടിയെ എന്താടാ അറിയാഴിക…””,””ചൈത്രമാസത്തിലെ മകയിരത്തിൽ ജനിച്ചവൾ…””,

 

“”ഉവ്വോ…””,””എനിക്കതൊന്നും അറിയില്ല….””,””അപ്പൊ അമ്മ വൈജയന്തിയിൽ വന്നിട്ടുണ്ടല്ലേ…””,

 

“”ഉവ്വെല്ലോ…””,””അടുത്തൊന്നും വന്നിട്ടില്ല കുറച്ച് മുൻപാ…””,

 

“”മ്മം…””,

 

അമ്മ കുഞ്ഞൂട്ടൻ്റെ മുടിയിലൂടെ വിരലോടിക്കുന്നത് അപ്പഴും നിറുത്തിയിട്ടുണ്ടായിരുന്നില്ല. ആസ്വദിക്കുന്നത് അവനും.

 

“”നീ ഇനിയും ഒറങ്ങിയാൽ ശരിയാവില്ല…””,””വേഗം കണ്ണ് തുറക്ക്…””,””പാറൂട്ടിയും അപ്പൂട്ടിയും ഒക്കെ നിന്നെ കാത്തിരിക്യാ വേഗം അവരുടെ അടുത്തേക്ക് ചെല്ല്…””,

 

“”ഒറങ്ങേ…””,””അമ്മ എന്താ ഈ പറയണെ…””,””ഞാൻ കണ്ണ് തൊറന്ന് കെടക്കണത് കാണണില്ലേ…””,

 

കുഞ്ഞൂട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു. ജാനുവമ്മ എന്താണ് പറയുന്നതെന്ന് അവന് വ്യക്തമായില്ല.

 

“”പോടാ അവിടുന്ന്…””,””നീ കണ്ണ് തൊറന്നാണോ കെടക്കണെ….””,

 

“”ശ്ശേ…””,””ഈ അമ്മേനോട് പറഞ്ഞാൽ…””,””ഇത് കണ്ടില്ലേ എൻ്റെ കൃഷ്ണമണി അനങ്ങ്ണെ…””,

 

കുഞ്ഞൂട്ടൻ അവൻ്റെ നേത്രഗോളങ്ങൾ അനക്കി കാട്ടി. പക്ഷെ അങ്ങനെ ചെയ്യാൻ അവന് സാധിക്കുന്നുണ്ടായിരുന്നില്ല. നേത്രഗോളം നിന്നിടത്ത് തന്നെ നിൽക്കുന്നു അനങ്ങുന്നില്ല.

 

“”ഹ…ഹ…ഹ…””,

 

കുഞ്ഞൂട്ടൻ്റെ ആശ്ചര്യം കണ്ട് അമ്മ കളിയാക്കി ചിരിച്ചു.

 

“”ദേ കിണിക്കല്ലേ…””,””എനിക്കെന്താ കൃഷ്ണമണി അനക്കാൻ കഴിയാത്തെ…””,

 

“”അതോ…””,””മോൻ കണ്ണൊന്നൂടി അടയ്ക്ക് എന്നിട്ട് കഴുത്തിൽ ഞാൻ അണിയിച്ച മാല രണ്ടു കൈയ്യിലൂടെ കൂട്ടി പിടിക്ക്…””,””എന്നിട്ട് പതുക്കെ തുറക്ക്…””,

 

കുഞ്ഞൂട്ടൻ അമ്മയുടെ മറുപടിക്ക് ഒന്ന് തലകുലുക്കാൻ ശ്രമിച്ചു. പക്ഷെ അതിനും അവനേ കൊണ്ട് സാധിക്കുന്നില്ല. പിന്നീടതിന് മുതിർന്നില്ല അവൻ പതുക്കെ കണ്ണുകൾ അടച്ചു. അടക്കുമ്പോൾ അവൻ്റെ മുൻപിൽ ജാനുവമ്മയുടെ ചിരിക്കുന്ന മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞൂട്ടൻ പതുക്കെ കണ്ണുകളടച്ച് കൈ രണ്ടും നെഞ്ചിൽ തൂങ്ങി കിടക്കുന്ന മാലയുടെ മുദ്രയിലേക്ക് വച്ചു. ശേഷം അത് മുറുക്കി പിടിച്ച് കണ്ണുകൾ പതുക്കെ തുറന്നു. 

 

കണ്ണുകൾ തുറന്ന അവൻ ഭയന്നു പോയി. അവന് നേർക്ക് നേർ കണ്ണുകളിൽ നോക്കി കൊണ്ട് ആരോ നിൽക്കുന്നു. അതിന്റെ മുഖമെല്ലാം കറുത്ത തുണി ഉപയോഗിച്ച് മുടിയിരുന്നു. അതിനകത്തു കൂടി രണ്ടുകണ്ണുകൾ അവൻ കണ്ടു. കുത്തനെ ലംബമായി രണ്ടു വരകളോട് കൂടിയ ധൃഷ്ടിപടലം. അവരണ്ടും അടയുന്നേ ഇല്ല. പക്ഷെ കുഞ്ഞൂട്ടൻ്റെ കണ്ണുകൾക്ക് മാത്രം എന്തോ അസ്വസ്ഥത. അവൻ വേഗം ചുറ്റും നോക്കി. ചുറ്റും വെള്ളം നിറഞ്ഞിരിക്കുന്നു അതിൽ അവൻ നിലയില്ലാത്തത് പോലെ കിടക്കുകയാണ്. വീണ്ടും അവൻ്റെ കണ്ണുകൾ മുന്നിലെ രൂപത്തിലേക്ക് പാഞ്ഞു. 

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *