പതിനേഴാം ? തീയാട്ട് {Sajith} 450

പുഷ്പ്പയുടെ ചെറിയമ്മ ഈ കാലഘട്ടത്തിൽ മരപ്പെട്ടുപോയി. വലിയ വ്യാധിയൊന്നുമുണ്ടായിരുന്നില്ല പനിയായിരുന്നു. മാറാൻ സമയമെടുത്തു. അത് മാറിയതും അവരുടെ ജീവനും പ്രതിഫലം വാങ്ങി പോയി. മനോജ് നാരായണിയെ തൻ്റെ വീട്ടിൽ വേലയ്ക്കായി വിളിച്ചിരുന്നു. കുമാരിക്കൊരു കൈസഹായത്തിന്. ഇപ്പൊ പഴയപോലെ വയലിലെ വെയില് കൊണ്ട് പാതി കൂലിക്ക് പണിചെയ്യേണ്ട ആവശ്യമില്ല. പുഷ്പ്പയുടെ അച്ഛൻ വയ്യാണ്ടെ കിടപ്പിലായി. അമ്മ പണിക്ക് പോവുന്നത് കൊണ്ട് കഴിഞ്ഞ് പോവാൻ മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളു. പ്രീ ഡിഗ്രി വിദ്യാഭ്യാസം കൊണ്ട് വൈജയന്തി പോലൊരു ഗ്രാമത്തിൽ ഒരു ജോലിയുമുണ്ടായിരുന്നില്ല. അതിനും മനോജിൻ്റെ സഹായം ലഭിച്ചു. പുഷ്പ്പയ്ക്ക് രാജഗൃഹ ബാങ്കിൽ അറ്റൻ്ററായി ജോലി കൊടുത്തു. 

 

വീണ്ടും രണ്ട് വർഷം കഴിഞ്ഞ് പോയി. പുന്നയ്ക്കലെ കുടുംബക്ഷേത്രത്തിൻ്റെ ഉത്തരവാദിത്വം ബാലകൃഷ്ണയുടെ മൂത്ത മകൻ ഗോവിന്ദേൻ ഏറ്റെടുത്തു. ബാലകൃഷ്ണക്ക് പ്രായമായപ്പോൾ ഗൃഹാസ്വസ്ഥനായി കഴിഞ്ഞ് കൂടി. പഴയ ക്ഷേത്ര നിയമങ്ങളെലാം ഗോവിന്ദേട്ടൻ കാറ്റിൽ പറത്തി. എല്ലാവർക്കും ഭഗവതിയെ കാണാമെന്നയാൾ പ്രഖ്യാപിച്ചു. ചില കമ്മറ്റിക്കാർക്കും പ്രമാണിമാർക്കും അതത്ര ഇഷ്ട്ടപ്പെട്ടില്ലെങ്കിലും പുറത്ത് പറയാൻ ധൈര്യം കാണിച്ചില്ല. ബാലകൃഷ്ണ ഗോവിന്ദൻ്റെ തീരുമാനത്തെ എതിർത്തേ ഇല്ല. ഇതിലെല്ലാം ദേവ്വൻ്റെ ഒരു കൈകടത്തൽ ഉള്ളതായി പലർക്കും തോന്നിയിരുന്നു. 

 

രുഗ്മിണി കുറച്ചകലെയുള്ള ഒരു കോളേജിലാണ് ബിരുദ പഠനം നടത്തുന്നത്. ലീവിന് വരുമ്പോൾ രണ്ടുപേരും ചേർന്ന് ഒരു സർക്കീട്ടാണ്. ഒരുമിച്ച് ക്ഷേത്രത്തിൽ പോവാനും പൂരത്തിന് പോവാനും വൈജയന്തി ചന്തയിലൂടെ കറങ്ങി നടക്കാനും ഒക്കെയായി രുഗ്മിണിയുടെ വരവ് അവർ ആഘോഷമാക്കും. 

 

അങ്ങനെയിരിക്കെയാണ് പുഷ്പ്പയ്ക്ക് ഒരു വിവാഹാലോചന വരുന്നത്. കുറച്ചകലെ നിന്നായിരുന്നു ആലോചന. നാരായണിയുടെ കുടുംബം തന്നെ, തരക്കേടില്ലാത്ത ബന്ധമായിട്ടാണ് അവർക്ക് തോന്നിയത്. കുറവല്ലാത്ത സാമ്പത്തിക പശ്ചാത്തലമുള്ള കൂട്ടക്കാർ. അത് നടത്താമെന്ന് മനോജടക്കം തീരുമാനിച്ചു. വിവാഹക്കാര്യവും ചെക്കൻ്റെ വിവരവുമെല്ലാം മനോജ് തന്നെയാണ് അന്വേഷിച്ചത്. നല്ല ബന്ധമാണെന്നയാൾക്ക് തോന്നി. അങ്ങിനെ നിശ്ചയം കഴിഞ്ഞു. രണ്ട് മാസത്തിന് ശേഷം നല്ലൊരു ദിവസം താലികെട്ടിനായി എല്ലാവരും കണ്ടു. രുഗ്മിണി പിന്നെ രണ്ട് മാസക്കാലം അവധി തന്നെയായിരുന്നു. കല്ല്യാണം കഴിഞ്ഞാൽ ചേച്ചിയെ പിന്നെ കിട്ടില്ലല്ലോ. കുറച്ച് ദൂരെയാണ് ചെറുക്കൻ്റെ വീട്. പിന്നെ വിവാഹം കഴിഞ്ഞാൽ ഇപ്പോഴത്തേ പോലെ ചേച്ചിയുടെ കളിയും ചിരിയുമൊന്നും കാണില്ല. കുറച്ച് കൂടി കാര്യഗൗരവമുള്ളൊരു സ്ത്രീയാവില്ലേ…

 

അങ്ങനെ രണ്ട് മാസക്കാലം വൈജയന്തിയലെ രണ്ട് ആഴ്ച്ചപോലെ കടന്ന് പോയി. വിവാഹം അത്യാവശ്യം ഭംഗിയായി തന്നെ നടന്നു. പുഷ്പ്പ ചെറുക്കൻ്റെ വീട്ടിലേക്ക് മടങ്ങുന്നത് വരെ രുഗ്മിണി അവളോടൊപ്പം തന്നെയുണ്ടായിരുന്നു. അങ്ങിനെ ഇത്രവർഷത്തെ ബന്ധത്തിന് സ്ഥിരമായൊരകൽച്ച വന്നത് പോലെ പുഷ്പ്പ വൈജയന്തി വിട്ട് മറ്റൊരു ദേശത്തേക്ക് യാത്രയായി. രുഗ്മിണിയേയും പുഷ്പ്പയേയും അകൽച്ച വല്ലാണ്ട് ബാധിച്ചു. ഒരാഴ്ച്ചക്കാലം അതിൻ്റെ ഒരു വിഷമത്തിലായിരുന്നു. പിന്നെ അതിനോട് പൊരുത്തപ്പെട്ടു. വൈജയന്തിയിൽ രാവും പകലും മാറിമാറാൻ തുടങ്ങി.

 

പുഷ്പ്പ കയറിച്ചെന്ന വീടുമായി പൊരുത്തപ്പെട്ടു തുടങ്ങി. നാരായണിയും രുഗ്മിണിയും ഒന്നു രണ്ട് പ്രാവശ്യം വന്നിരുന്നു. പുഷ്പ്പയ്ക്ക് തിരികെ വൈജയന്തിക്ക് പോവാൻ സാഹചര്യം ഒത്തുവന്നില്ല. വല്ലപ്പോഴും രുഗ്മിണി അയക്കുന്ന കത്തുകൾ മാത്രമായിരുന്നു നാട്ടിലെ വിവരങ്ങൾ അറിയാനുള്ള ഏകവഴി. 

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *