പതിനേഴാം ? തീയാട്ട് {Sajith} 450

കുഞ്ഞൂട്ടനും അപ്പുവും ബൈക്കിൽ വൈജയന്തി പുഴക്കരയിലെ തകർന്ന സൂര്യക്ഷേത്രത്തിനടുത്തേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ആദ്യം പുഷ്പ്പേച്ചിയെ കണ്ട് അവർക്കെന്താണ് പറയാനുള്ളതെന്ന് കേൾക്കണം. എന്നിട്ടവിടെ നിന്ന് പാറൂട്ടിയുടെ വീട് അപ്പൂന് കാണിച്ച് കൊടുക്കണം എന്നതാണ് കുഞ്ഞൂട്ടൻ്റെ പദ്ധതി. 

 

വൈജയന്തി ടൗൺ കഴിഞ്ഞ് മുൻപിലേക്ക് പോവുമ്പോൾ പുഴയുടെ കുറുകെയുള്ള പാലമാണ്. അതിലൂടെ മാത്രമേ റോഡ് മാർഗ്ഗം വൈജയന്തിക്കക്കരെയുള്ള മേലൂര് എത്തിച്ചേരാൻ ഒക്കു. അല്ലങ്കിൽ കടത്ത് കയറി മേലൂരിൻ്റെ കടവിലിറങ്ങി അൽപ്പം നടക്കണം. വൈജയന്തിപുരത്തിന് ഒരു ഭാഗത്ത് വൈജയന്തിപുഴയും മറുഭാഗത്ത് വിഷ്ണുഗിരിയുമാണ് അതിർത്തിയായി നിൽക്കുന്നത്. 

 

പുഴയ്ക്ക് കുറുകേയുള്ള പാലത്തിലേക്ക് പോവേണ്ട ആവശ്യം കുഞ്ഞൂട്ടനുണ്ടായിരുന്നില്ല. അതിന് മുൻപ് തന്നെ കവലയിൽ നിന്ന് നീങ്ങി രണ്ട് മൈല് അപ്പുറത്ത് പുഴക്കരയിലേക്ക് കല്ലുപതിപ്പിച്ച ഒരു പാതയുണ്ട്. ചതുരത്തിൽ വെട്ടിയെടുത്ത കരിങ്കല്ലുകൾ പതിച്ച് അത്യാവശ്യം വണ്ടികളും ആളുകൾക്ക് സുഗമമായി നടക്കാനുമൊക്കെ സാധിക്കുന്ന ഒരു പാത. അതിലൂടെ മുൻപിലേക്ക് പോയാൽ വൈജയന്തിയാർ അഹങ്കരിച്ച് ഒഴുകുന്നത് കാണാം. അതിന് തീരത്ത് തന്നെയാണ് ക്ഷേത്രം.

 

നിലവിൽ വൈജയന്തി പുഴയുടെ തീരത്തൊന്നും ജനവാസം ഇല്ല. പുഴക്കരയിലെ ഭൂമിയുടെ ഭൂരിഭാഗവും കുറേക്കാലം കൈവശം വച്ചിരുന്നത് പുന്നയ്ക്കൽ കുടുംബമാണ്. പിന്നീട് അത് ഭാഗം വെപ്പിലും മറ്റും ചിതറി പോയി. ഇന്ന് അവിടെ ഭൂരിഭാഗം പ്രദേശവും സ്വകാര്യവ്യക്തികൾ വാങ്ങിക്കൂട്ടിയതാണ്. അവിടം മുഴുവൻ വിക്രയം നടത്തി ലഭിച്ച പണം കൊണ്ടാണ് നരേന്ദ്രനും കേശവനും ചന്ദുവും ഒക്കെ പുറം നാട്ടിലേക്ക് ചേക്കേറിയത്. 

 

പുഴക്കരയിലെ വൃക്ഷങ്ങൾക്ക് ആകാശം താങ്ങി നിറുത്താനും മാത്രം വലിപ്പമൊന്നുമില്ല. രണ്ടാൾ മൂന്നാൾ വലുപ്പമേ കാണു. അവറ്റകൾ പടർന്ന് പന്തലിച്ചുമാണ് നിൽക്കുന്നത്. പണ്ടെപ്പഴോ സംഭവിച്ച വൈജയന്തി പുഴയിലെ വെള്ളപ്പൊക്കത്തിൽ വന്നടിഞ്ഞ മണല് തീരത്ത് വന്ന് തിട്ടകളായി അടിഞ്ഞ് കൂടി കിടക്കുന്നു. അത് കണ്ടപ്പഴേ ബൈക്ക് അതിലൂടെ പോവില്ലെന്ന കാര്യം കുഞ്ഞൂട്ടന് മനസിലായി. 

 

അവൻ ബൈക്ക് പുഴമാട്ടുമ്മലിൽ നിന്ന് അൽപ്പം മാറി നിറുത്തി. അവൻ്റെ ചുമലിൽ കൈവച്ചിരിക്കായിരുന്നു അപ്പു.

 

“”മ്മം…””,””എറങ്ങിക്കോ…””,””ഇനി കുറച്ച് നടക്കാന്ണ്ട്…””,

 

കുഞ്ഞൂട്ടൻ പറഞ്ഞതും അപ്പു ആവേശത്തോടെ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി.

 

“”പതുക്കെ എറങ്ങപ്പൂ വയറ്റിലെ സ്റ്റിച്ചൊക്കെ കട കട കട ന്ന് ഇപ്പൊ പൊട്ടും…””,

 

“”പോടാ ചെക്കാ അതൊക്കെ മാറി…””,””ഇപ്പൊ എനിക്ക് ഒരു തുണ്ട് വേദനയില്ലല്ലോ…””,””സ്റ്റിച്ചൊക്കെ ബോഡീല് പിടിച്ച് കാണും…””,

 

“”ഉവ്വ നീ ഡിഗ്രിക്ക് ഏതായിരുന്നു വിഷയം…””,

 

“”സൈക്കോളജി….””,

 

“”സൈക്കോളജി അല്ലേ…””,””അല്ലാതെ എം ബി ബി എസ് ഒന്നും ആയിരുന്നില്ലല്ലോ…””,

 

കുഞ്ഞൂട്ടൻ അപ്പൂനെ ഒന്ന് പുച്ഛിച്ചു. 

 

“”നീ പോടാ….””,

 

അതും പറഞ്ഞ് ചെരുപ്പ് ഊരി കുഞ്ഞൂട്ടന് നേരെ എറിഞ്ഞ് കൊടുത്ത് അവൾ പുഴമാട്ടുമ്മലേക്കുള്ള പാതയിലൂടെ മുന്നിലേക്ക് ഓടി. പൂഴി മണലിൽ കാലുകൾ കുത്തി ഓടാൻ അവൾക്ക് നല്ല രസം തോന്നി. ഇടയ്ക്ക് കൈയ്യിൽ മണല് വാരി എന്തൊക്കെയോ കാണിക്കുന്നു. മാട്ടുമ്മലെ ഉരുളൻ കല്ലുകളും വെള്ളാരക്കല്ലുകളും വാരി അതിലേക്ക് സൂക്ഷിച്ച് നോക്കി നിൽക്കുന്നൊക്കെയുണ്ടവൾ. അപ്പൂൻ്റെ കുട്ടിക്കളി നോക്കി നിക്കാനെ കുഞ്ഞൂട്ടനായൊള്ളു. അപ്പൂൻ്റെ ചെരുപ്പെടുത്ത് വണ്ടിക്കടുത്തേക്ക് നീക്കി വച്ചു. കൂട്ടത്തിൽ അവൻ്റെയും. എന്നിട്ട് കുഞ്ഞൂട്ടനും അപ്പൂന് പിന്നാലെ മാട്ടുമ്മലേക്ക് നടന്നു. 

 

അൽപ്പ ദൂരം മണലടിഞ്ഞ് കിടക്കുന്ന പുഴമ്മാട്ടാണ്. അതിനിടയിലൂടെ വൈജയന്തിയുടെ കൈവരികൾ ഒഴുകുന്നുണ്ട്. വളരെ ചെറുത് നേർത്ത കൈകരികൾ. കാൽ മുട്ടോളം പോലും ആഴമില്ലാതെ കയറി ഇറങ്ങി നടക്കാൻ പറ്റുന്ന കൈ വരികൾ. അതൊക്കെ കടന്നാണ് വൈജയന്തിക്കരയിലെ ക്ഷേത്രമുള്ളത്. ക്ഷേത്രത്തിന് മുൻപിലൂടെ പുഴ നല്ല ആഴത്തിൽ തന്നെയാണ് ഒഴുകുന്നത്. കുഞ്ഞൂട്ടൻ ഇവിടെ ആദ്യമായാണ് വരുന്നത്. 

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *