പതിനേഴാം ? തീയാട്ട് {Sajith} 450

ഓണത്തിനോ മറ്റോ അമ്മ എടുത്തു കൊടുത്ത പാവാടയും കുപ്പായവും ധരിച്ചാണ് പതിനാല് വയസുകാരി പുഷ്പ്പ വൈജയന്തിയിലെ ഭൈരവി ക്ഷേത്രത്തിലേക്ക് യാത്രയാവുന്നത്. ഒരു കൈയ്യിൽ കാണിക്കയിടാനും വഴിപാട് നടത്താനുമുള്ള ചില്ലറത്തുട്ടും മറുകൈയ്യിൽ ചെറിയമ്മയേയും പിടിച്ച്, അവൾ വീട്ടിൽ നിന്നുമിറങ്ങി. സധാസമയം ചെറിയമ്മയെ കൈയ്യിൽ പിടിച്ച് നടക്കണ്ട ആവശ്യമൊന്നുമില്ല എങ്കിലും ഒരു ധൈര്യത്തിനായി ചെയ്തതാണ്. അവരോട് കൂടെ വരാൻ ആംഗ്യം കാട്ടി പുഷ്പ്പ നടന്നു. ഒരു കാര്വം അവർക്ക് വ്യക്തമായി മനസിലായി കഴിഞ്ഞാൽ പിന്നെ ഒന്നിനും നിർബന്ധിക്കണ്ട. കണ്ടറിഞ്ഞ് ചെയ്ത് കൊള്ളും. അങ്ങനെ ചെറിയമ്മ പുഷ്പ്പയോടൊപ്പം ക്ഷേത്രത്തിലേക്ക് നടന്നു. 

 

സൂര്യകിരണങ്ങൾ വൈജയന്തിയെ തഴുകാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. പർവ്വത നിരയ്ക്ക് അരുവിലെ ഗ്രാമമായതിനാൽ കോടമഞ്ഞ് വെളുപ്പാൻ കാലത്തെ സ്ഥിരം കാഴ്ച്ചയാണ്. ഇന്നും അതുണ്ടായിരുന്നു. സൂര്യ രശ്മി പതിക്കാൻ തുടങ്ങിയപ്പോൾ വയലിലെ നെൽക്കതിരിലും തൊടിയിലെ പുൽനാമ്പുകളിലും മഞ്ഞ് കണങ്ങൾ തുഷാരമായി പറ്റിപിടിച്ചിട്ടുണ്ട്. കാലിലെ അബായിയുമായി പുഷ്പ്പ പുല്ലിലൂടെ നടന്നു. നടത്തത്തിനൊപ്പം തുഷാരകണങ്ങൾ കാലിൽ പറ്റിപിടിക്കാനും തുടങ്ങി. 

 

ക്ഷേത്രത്തിൻ്റെ രണ്ടര ഫർലോങ്ങ് അകലത്തിൽ ദേവീഗീതങ്ങൾ കെട്ട് തുടങ്ങി. നടതുറക്കാൻ ആവുന്നേ ഉണ്ടായിരുന്നുള്ളു. ചെറിയമ്മയെ വിളിച്ച് കൊണ്ട് പുഷ്പ്പയും കൂട്ടുകാരിയും ക്ഷേത്രത്തിൻ്റെ കാവിനിടയിലൂടെയുള്ള പാതവഴി ചുറ്റ് മതിലിന് പുറത്തെത്തി. 

 

ശ്രീകോവിലിന് മുൻപിലേക്ക് പ്രവേശനമില്ലാത്തതിനാൽ അവർ ചുറ്റുമതിലിന് അകത്ത് ഒരു ഓരോരത്തായി ഒതുങ്ങി നിന്നു. അവിടെ തന്നെയാണ് വഴിപാട് കൗണ്ടർ. തനിക്ക് ആവശ്യമായ വഴിപാടുകളല്ലാം കൗണ്ടറിൽ പറഞ്ഞ് ചില്ലറ തുട്ടുകൾ അയാളെ ഏൽപ്പിച്ചു. ബാക്കി ഉണ്ടായിരുന്ന ഒരു രൂപ നാണയം കാണിക്ക ഇട്ട് ചെറിയമ്മയേയും കൂട്ടി ഭൈരവീ വിഗ്രഹത്തിൽ തൊഴുത് പ്രാർത്ഥിച്ചു. കൂടെ പുഷ്പ്പയുടെ കൂട്ടുകാരിയുമുണ്ട്. തൊഴുത് കഴിഞ്ഞ ശേഷം അവർ തിരികെ വഴിപാട് കൗണ്ടറിനടുത്ത് വന്ന് നിന്നു. അർച്ചന കിട്ടാൻ കുറച്ച് നേരം കാക്കേണ്ടിയിരുന്നു. 

 

വഴിപാട് കൗണ്ടറിനരുവിൽ ഇരിക്കാനൊന്നും സൗകര്യമില്ല. പ്രസാദം കിട്ടുന്നത് വരെ അവിടെ നിൽക്കുക തന്നെ വേണ്ടിവരും. ചെറിയമ്മയെ ഒരുപാട് നേരം അവിടെ നിറുത്താനും കഴിയില്ല. പുഷ്പ്പ കൂട്ട്കാരിയെ അവിടെ തന്നെ നിറുത്തി ചെറിയമ്മയേയും കൂട്ടി പുറത്തിറങ്ങി. അവിടെ ഭജന ചൊല്ലാനായി നിർമ്മിച്ചിരുന്ന വെട്ട് കല്ല് കളമുണ്ട്. അവൾ ചെറിയമ്മയെ കളത്തിലെ ചുറ്റുമതിലിൽ ഇരുത്തി. അവിടെ തന്നെ ഇരിക്കണമെന്നും മറ്റെങ്ങും പോവരുതെന്ന് നിർദ്ദേശവും കൊടുത്തു. ചെറിയമ്മ തലയാട്ടിയപ്പോൾ പുഷ്പ്പ തിരികെ ചുറ്റ്മതിലിനടുത്തെ വഴിപാട് കൗണ്ടറിനടുത്തേക്ക് നടന്നു. 

 

പുഷ്പ്പ പോവുന്നതും നോക്കി ഇരിക്കുകയായിരുന്നു ചെറിയമ്മ. ചുറ്റും നടക്കുന്നതൊന്നും അറിയാനുള്ള ബുദ്ധി അതിനില്ല. പുഷ്പ്പയേയും ശ്രീകോവിലിനെയും നോക്കി ഇരിക്കുകയായിരുന്ന ചെറിയമ്മയുടെ മുൻപിലൂടെ മൂന്ന് കാല് ബാലന്മാർ ഓടി പോയി. അവരുടെ ശ്രദ്ധ പെട്ടന്ന് അവിടേക്ക് തിരിഞ്ഞു. കുട്ടികൾ ഓടിപോവുന്നത് ക്ഷേത്രക്കുളത്തിൽ ചാടാനാണ്. 

 

ക്ഷേത്രത്തിൽ നിന്ന് അൽപ്പം മാറി ഒരു കൈവരിത്തോട് ഒഴുകുന്നുണ്ട് അതിനോട് ചേർന്നാണ് കുളം. കുളത്തിലെ വെള്ളം സ്ഫടികം പോലെ സുതാര്യവും അടിത്തട്ടിൽ ഒട്ടിപ്പിടിച്ച പായലിൻ്റെയും സൂര്യരശ്മിയിൽ നിന്ന് വരുന്ന ഹരിത വർണ്ണത്തെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു. വെള്ളത്തിന് മൊത്തത്തിൽ ഒരു പച്ച നിറമാണ്. കുളത്തിൽ പടികൾക്കരുവിലായി നീല ആമ്പലുകൾ വിരിഞ്ഞതും മെട്ടിട്ടതും വെള്ളത്തിൽ പൊങ്ങികിടക്കുന്നു. 

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *