പതിനേഴാം ? തീയാട്ട് {Sajith} 450

രാമൻ ഉടനെ കളരിയുടെ വാതിലും തുറന്ന് പുറത്തേക്കിറങ്ങി. അയാളെ കാത്തെന്നോണം ഉമ്മറകൊലായിൽ ഇട്ടിരുന്ന മരകസേരകളിൽ രണ്ടെണ്ണത്തിൽ നരേന്ദ്രനും കേശവനും ഇരിക്കുന്നുണ്ട്. കളരിവിട്ടിറങ്ങി വരുന്ന രാമനെ കണ്ടതും കേശവന് മനസിലായി അയാൾ കടുത്ത കോപത്തിലാണെന്ന്. കേശവൻ താനെ കസേരയിൽ നിന്നെഴുന്നേറ്റു. ഏട്ടൻ എഴുന്നേൽക്കുന്നത് കണ്ട് നരേന്ദ്രനും എഴുന്നേറ്റു നിന്നു. 

 

ഉമ്മറത്തേക്ക് കയറിയ രാമചന്ദ്രൻ മറ്റു രണ്ടുപേരും ഇരുന്നതിൻ്റെ നടുവിലായി ഇട്ടിരുന്ന ചാരുകസേരയിൽ കയറി ഇരുന്ന് ഹെഡ്റെസ്റ്റിൽ തലചായ്ച്ച് കണ്ണുകളടച്ചു. ഒന്നും മനസിലാവാതെ നരേന്ദ്രൻ കേശവനെ കണ്ണ് കാണിച്ചു. അയാൾ നരേന്ദ്രനോട് ഇരിക്കാനായി പറഞ്ഞ പ്രകാരം രണ്ടുപേരും രാമചന്ദ്രന് ഇരുവശങ്ങളിലായി ഇരുന്നു.

 

“”എന്ത് പറ്റി രാമാ…””,

 

കേശവൻ നേർത്ത ശബ്ദത്തോടെ ചോദിച്ചു. അൽപ്പ നേരത്തിന് മറുപടിയില്ല. രണ്ടുപേരും മാറി മാറി മുഖത്തേക്ക് നോക്കുകയല്ലാതെ വേറൊന്നും സംഭവിക്കുന്നില്ല.

 

“”കേശവ…””,””എന്തോ ഒരു തടസം എൻ്റെ മുൻപിലുണ്ട്….””,””അത് മാറ്റാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല…””,

 

“”തടസമോ…””,””നിങ്ങളെക്കൊണ്ട് നിസാരായി ചെയ്യാൻ കഴിയുമെന്നല്ലേ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത്…””,

 

നരേന്ദ്രൻ്റെ ശബ്ദമുയർന്നു. കേശവന് ആഹ് ചോദിച്ചത് തീരെ ഇഷ്ട്ടപ്പെട്ടില്ല. അയാൾ നരേന്ദ്രനെ ഒന്ന് നോക്കി കണ്ണ് കൊണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞു. ഏട്ടൻ പറഞ്ഞപ്പോൾ അയാളൊന്നടങ്ങി.

 

“”എന്ത് തടസമാണ് രാമാ…””,

 

“”അറിയില്ല…””,””നിങ്ങളത് കണ്ട് പിടിക്കണം…””,

 

“”ഞങ്ങളോ…””,

 

കേശവൻ ഒരു സംശയത്തോടെ ചോദിച്ചു.

 

“”നിങ്ങള് പോണ്ട…””,””നമ്മടെ ചാരനില്ലെ അയാളെ പറഞ്ഞ് വിട്…””

 

“”മ്മം നോക്കാം…””,””താൻ അയച്ച ശക്തി എന്ത് കൊണ്ടാ ആഹ് ചെക്കനെ ഒന്നും ചെയ്യാഞ്ഞത്…””,

 

“” എനിക്കൊരെത്തും പിടിയും കിട്ടണില്ല കേശവാ…””,””എത്രയോ സഹസ്രാബ്ധങ്ങളായി പിൻതുടർന്ന് അടിമപെടുത്തി വച്ച ഒരു ചാത്തനെയാ കഴിഞ്ഞ ദിവസം നഷ്ട്ടപ്പെട്ടത്…””,””അതിനെ ഇല്ലാതാക്കാൻ അവനെന്നല്ല ഭൂമിയിലെ ഒരു ശക്തിയെ കൊണ്ടും കഴിയില്ല…””,

 

“”താൻ അയക്കുന്നതിന് മുൻപ് അവൻ്റെ ഗ്രഹനില തിട്ടപ്പെടുത്തിയതാണോ…””,

 

“”ഉവ്വെല്ലോ…””,””അതറിഞ്ഞിട്ടല്ലേ ഞാനയച്ചത്…””,””പക്ഷെ അന്ന് നോക്കിയപ്പോൾ ആഹ് ചെക്കന് തലക്ക് എന്തോ ക്ഷതം പറ്റിയതായും മാനസിക നില തെറ്റിയതായും ആണ് നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത്…””,

 

“”എന്നിട്ട്…””,

 

“”ആഹ് അത് തന്നെ…””,””അവനെ അന്ന് തീർക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല…””,””പക്ഷെ ഇപ്പോ എന്തോ ഒരു പ്രശ്നം നമ്മടെ മുൻപിലുണ്ട്…””,””അവൻ വൈജയന്തിയിൽ എത്തിപ്പെട്ടത് തന്നെയാണ് പ്രശ്നം…””,””പണ്ടേക്ക് പണ്ടേ ഇങ്ങനൊരു ജന്മം ജീവിചിരുന്നൂന്ന് അറിഞ്ഞിരുന്നങ്കിൽ അരിഞ്ഞ് തള്ളാൻ ഞാൻ ഏർപ്പാട് ചെയ്തിരുന്നു….””,

 

“”അതിനറിഞ്ഞില്ലല്ലോ രാമാ…””,””ഞങ്ങള് അന്വേഷിക്കാഞ്ഞിട്ടാണോ…””,””ഇന്ദിരേടെ കണവൻ ശങ്കരൻ കൊച്ചിനെ എവടെങ്ങാണ്ട് കൊണ്ടുപോയി പൂഴിത്തീലേ…””,””പിന്നെ വിവരം ഒന്നും കിട്ടിയില്ലല്ലോ…””,

 

“”അവനെവടെ കൊണ്ട്പോയാ ഒളുപ്പിച്ചതെന്നറിയോ…””,

 

“”ഉവ്വ് ഇന്ദിരേടൊപ്പം തന്നെ ചുങ്കത്തറയോ മറ്റോ ആണ് സ്ഥലം…””,

 

“”ഹ…””,””ഹ…””,””ഹ…””,””നിൻ്റെയൊക്കെ ഉത്സാഹം ഇത്രേ ഒള്ളു…””,

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *