പതിനേഴാം ? തീയാട്ട് {Sajith} 450

പുസ്തകം അവിടെയുള്ള ടേബിളിലേക്ക് വച്ച് ഗോവിന്ദൻ കസേരയിൽ നിന്നെഴുന്നേറ്റു.

 

സ്രാവൺ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അയാളെ ബോധിപ്പിച്ചു. പാറുക്കുട്ടിയുമായി കുഞ്ഞൂട്ടനുള്ള അടുപ്പവും. രുഗ്മിണിയെ കാണാറുള്ളതും മറ്റുമെല്ലാം സ്രാവൺ ആദ്യമേ പറഞ്ഞു. ശേഷം ഇന്ന് സംഭവിച്ചതും പറഞ്ഞു. സ്രാവണും കുഞ്ഞൂട്ടനും ചായ കുടിക്കുന്നതിനിടയിൽ പാറുവിനെ ആരൊക്കെയോ പിടിച്ച് കൊണ്ടുപോയെന്ന് കടയിലെ പയ്യൻ വന്ന് പറഞ്ഞതും. അത് കേട്ട് കുഞ്ഞൂട്ടൻ തന്നെ കൂട്ടാതെ മഴയത്ത് ഇറങ്ങി പോയതും എല്ലാം സ്രാവൺ പറഞ്ഞു.

 

“”ഇത്ര ദിവസം ഉണ്ടായിട്ട് ഇപ്പഴാണോ ഇതൊക്കെ പറയണെ…””,””നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേ കുഞ്ഞൂട്ടൻ എന്ത് ചെയ്താലും ഇവിടെ അറിയിക്കണമെന്ന്…””,

 

സ്രാവണ് മറുപടിയൊന്നുമുണ്ടായിരുന്നില്ല. അവൻ തല താഴ്ത്തി വെറുതെ നിൽക്കുകയല്ലാതെ ഒന്നും തന്നെ മറുപടി പറയാൻ ഉണ്ടായിരുന്നില്ല.

 

“”ഈ ചെക്കൻ എന്തൊക്കെയാ ഈ ചെയ്ത് വച്ചിരിക്കുന്നത്…””,

 

ഗോവിന്ദൻ കണ്ണട ഊരി ടേബിളിൽ വെച്ച് നെറ്റിയുഴിഞ്ഞ ശേഷം തൻ്റെ മൊബൈൽ കൈയ്യിലെടുത്ത് സലീം എന്ന നമ്പറിൽ ഡയൽ ചെയ്തു.

 

“”സലീമേ…””,””ഒരു ചെറിയ പ്രശ്നമുണ്ട് താൻ വേഗം പുന്നയ്ക്കലേക്ക് വായോ…””,

 

മറുതലക്കെ ഫോൺ കണക്ടായതും ഗോവിന്ദൻ വേഗം പറഞ്ഞ ശേഷം ഫോൺ വെച്ചു. 

 

അരയ്ക്ക് താഴേക്ക് തളർന്ന തൻ്റെ ഭാര്യയെ ഭക്ഷണം കഴുപ്പിച്ച ശേഷം ഉറക്കാൻ കിടത്തുകയായിരുന്നു സലീം. ആഹ് സമയത്താണ് ഗോവിന്ദൻ്റെ ഫോൺകോൾ വരുന്നത്. ഭാര്യയെ കട്ടിലിലേക്ക് കിടത്തി തടയായി തലയിണ വെച്ച് കൊടുത്ത് ഭദ്രമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം അയാൾ ഫോണെടുത്തു. വീട്ടിലേക്ക് വരാൻ ആയിട്ട് ആവശ്യപ്പെട്ടത് പ്രകാരം ഭാര്യയോട് യാത്രപറഞ്ഞയാൾ വീട്ടിൽ നിന്നിറങ്ങി. പതിവില്ലാതെ എന്തോ പ്രശ്നമുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞത് സലീമിനെയും കുഴപ്പത്തിലാക്കി. 

***

 

നെയ്വേലിയാറിൽ നിന്ന് പുരുഷോത്തമൻ തൻ്റെ പഴയ ബജാജിന്റെ സ്കൂട്ടറിൽ വൈജയന്തിയിൽ എത്തുമ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു. വന്നയുടനെ ഗ്രാമപ്രമുഖരിൽ അഞ്ചാറാളെ കാര്യങ്ങളെല്ലാം പറഞ്ഞ് തയ്യാറാക്കി നിറുത്തിയിരുന്നു. 

 

പ്രമുഖർ അഞ്ചാളും ചേർന്ന് ഗ്രാമവാസികളിൽ ചിലരെയും കൂടെ കൂട്ടി. രുഗ്മിണിയെ അവർക്കാർക്കും വല്ല്യ പ്രീതിയൊന്നും ഇല്ലാത്തതിനാൽ മിക്കവരും ഈ കാര്യത്തിന് ഇറങ്ങും. 

 

അവരെല്ലാവരും കൂടി സ്വർഗ്ഗത്തിലെ രുഗ്മിണിയുടെ വീടിനടുത്തേക്ക് നടന്നു. എല്ലാവരും കൈയ്യിൽ പന്തങ്ങൾ കരുതിയിരുന്നു. ഇന്നത്തോടെ കത്തിതീരണം തള്ളയും മോളും എന്ന മാനസിക നിലയാണ് പലർക്കും. 

 

അവർ പോവുന്ന വഴിയിലുള്ള വീടുകളിൽ നിന്ന് ആളുകൾ പുറത്തേക്ക് ഇറങ്ങി നോക്കുന്നുണ്ട്. പടയ്ക്ക് മുന്നിൽ നടക്കുന്ന ഗ്രാമ പ്രമുഖ് പുരുഷോത്തമനെ കണ്ടതോടെ ചിലരെല്ലാം വീടുകളിൽ നിന്ന് മേൽമുണ്ടും മറ്റും ധരിച്ച് പടയ്ക്കൊപ്പം ചേരുന്നു. 

 

“”കുറേ കാലമായി അസത്തുക്കളുടെ ശല്ല്യം തുടങ്ങിയിട്ട് ഇന്നത് അവസാനിപ്പിക്കണം…””,””മാനമര്യാതയായി മനുഷൻമാർക്ക് ജീവിക്കാൻ കഴിയില്ലെന്നായിരിക്ക്ണു…””,

 

“”അതേ അതേ…””,

 

പുരുഷോത്തമൻ നടത്തത്തിനിടയ്ക്ക് കൂടെയുള്ള വരോടായി വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു. പ്രതിധ്വനി പോലെ ചുറ്റുമുള്ളവർ അത് ശരിവച്ച് മറുപടിയും പറയുന്നു.

 

“”ഏതോ ഒരു ചെറുക്കനെയും കൂട്ടിയാണിപ്പൊ പെഴച്ചവളുടെ ചുറ്റിക്കറങ്ങല്…””,””മറ്റുള്ളവർക്കൊന്നും ഇവിടെ വഴി നടക്കണ്ടേ…””,

 

“”ശരിയാ പ്രസിഡൻ്റേ…””,””ഞാനും ശ്രദ്ധിച്ചിരുന്നു…””,””ഇന്ന് വൈകിട്ട് സ്കൂളിന് മുന്നിൽ നിന്നും അവൻ തന്നെയാ അവളെ കൊണ്ടുപോയത്…””,””ഇവളുടെ ഏർപ്പാട് ഇന്നത്തോടെ നിറുത്തണം…””,

 

“”ഉവ്വ് ഞാനും കണ്ടിരുന്നു സുന്ദരാ…””,

 

കൂട്ടത്തിലുള്ളവർ മുറുമുറുത്തു കൊണ്ടിരുന്നു.

 

എല്ലാവരും നടന്ന് രുഗ്മിണിയുടെ വീടിന് മുന്നിലെത്തി.

 

“”എടീ പെഴച്ചവളേ അകത്തിരിക്കാതെ പൊറത്തേക്ക് എറങ്ങിവാടീ അറുവാണിച്ചീ…””,

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *