പതിനേഴാം ? തീയാട്ട് {Sajith} 450

രുഗ്മിണി അവിടെ നിന്നും നടന്ന് നീങ്ങിയതും സ്രാവൺ സൈക്കിളുമായി വേഗം വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയതും നൂറുരൂപ കൈയ്യിൽ കൊടുത്ത് കൂടെ വന്ന പയ്യനെ പറഞ്ഞയച്ചു. 

 

കുഞ്ഞൂട്ടനെ കുറിച്ച് ഇതുവരെ ഒരു വിവരവും ഇല്ല. ഫോൺ വിളിച്ചിട്ടവൻ എടുക്കുന്നുമില്ല. ഒന്ന് തിരഞ്ഞ് നോക്കാനായി സ്രാവൺ ബൈക്കുമായി വീട്ടിൽ നിന്നുമിറങ്ങി.

***

നെയ്വേലിയാർ…***

 

ഓട് പണിശാലയിൽ നിന്ന് തിരിച്ച നരേന്ദ്രൻ നേരെ പോയത് നെയ്വേലിയാറുള്ള കേശവൻ്റെ ഗൃഹത്തിലേക്കാണ്. വിവരങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞ കേശവൻ തൻ്റെ തെങ്ങിൻ തോപ്പിലെ ഫാം ഹൗസിലേക്ക് അയാളെ ക്ഷണിച്ചു. കേശവൻ്റെ സഹോദരൻ ചന്ദുവും നരേന്ദ്രൻ്റെ സഹോദരി ചിത്രയുടെ ഭർത്താവ് വിനയനും എത്തിച്ചേർന്നിരുന്നു. തിരുനെല്ലിയിലിരുന്ന് രാമനോട് വരാൻ പറഞ്ഞിട്ടുമുണ്ട്.

 

അനന്ദകൃഷ്ണൻ അവശനായി തറിയിൽ കിടന്ന് മയങ്ങി. കുറച്ച് ദിവസമായി കേശവൻ അവനെ ഉപദ്രവിക്കാൻ വന്നില്ലായിരുന്നു. അതിൻ്റെ ഒരാശ്വാസത്തിലാണ് ഉറക്കം. വേലായുധനും കൂടെ തന്നെയുണ്ട്. ആനപ്രേമവുമായി നടന്ന അയാൾക്ക് കുടുംബവും കുട്ടികളും ഒന്നും ഇല്ലാത്തതിനാൽ സധാസമയവും അനന്ദകൃഷ്ണനടുത്ത് തന്നെ കാണും. 

 

ചുറ്റും നീണ്ട് നിവർന്ന തെങ്ങുകൾ അതിന് നടുവിലൂടെ ഒരു വണ്ടിക്ക് പോവാൻ പാകത്തിലുള്ള ടാറിട്ട റോഡ്. സമയം ഏകദേശം എട്ടുമണിയായി. റോഡിന് വക്കത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ പിടിപ്പിച്ച സ്ട്രീറ്റ് ലൈറ്റുകളിൽ ചിലത് മിന്നി എരിഞ്ഞു കൊണ്ടിരിക്കുന്നു. അതിനടിയിലൂടെ ഒരാഢംബര കാറ് മുന്നിലേക്ക് നീങ്ങുന്നു. അൽപ്പദൂരം മുന്നിലേക്ക് പോയ ശേഷം കാറ് വലത് വശത്തേക്ക് വ്യതിചലിച്ചു. ഇപ്പൊ കാറ് പൊയ്ക്കൊണ്ടിരിക്കുന്ന റോഡിന് ഒരു വശത്ത് വയലാണ് മറുവശത്ത് തെങ്ങിൻ തോപ്പ്. 

 

തോപ്പിനൊത്ത നടുക്കായി രണ്ടു നിലകളോടു കൂടിയ ഒരു വീട്. വീടിന്റെ അവിടിവിടെ ആയി പ്രകാശം തെളിഞ്ഞു കിടക്കുന്നു. കാറ് നേരെ വീട്ടിലേക്ക് തിരിച്ചു. 

 

മുറ്റത്തേക്ക് കയറിയ വണ്ടി വീടിൻ്റെ പോർച്ചിലേക്ക് ഒതുക്കി നിറുത്തി. മുന്നിലെ ഡ്രൈവിങ് സീറ്റ് തുറന്ന് രാമചന്ദ്രൻ പുറത്തേക്കിറങ്ങി. വണ്ടി ലോക്ക് ചെയ്ത് വീടിനകത്തേക്കയാൾ നടന്നു. 

 

വീടിന്റെ പ്രധാനമുറിയുടെ ഓരത്തായി സജ്ജീകരിച്ചിരുന്ന ചാരുകട്ടിലിൽ ബോധമില്ലാതെ വിനയൻ കിടക്കുന്നു. ചന്ദുവും കേശവനും നരേന്ദ്രനും മുറിയിലെ വിലകൂടിയ കസേരകളിലായി ഇരുന്ന് ഐറിഷ് വിസ്കി സിപ്പ് ചെയ്ത് മോന്തിക്കൊണ്ടിരിക്കുന്നു. രാമചന്ദ്രൻ കയറി വരുന്നത് കണ്ട് മൂന്ന് പേരും തല ഉയർത്തി നോക്കി.

 

“”ങാഹാ… അളിയൻ്റെ ബോധം പോയോ…””,

 

ബോധമില്ലാതെ കിടക്കുന്ന വിനയനെ നോക്കി രാമൻ ചോദിച്ചു. 

 

അയാൾ, മുറിയുടെ നടുവിൽ പ്രതിഷ്ഠിച്ചിരുന്ന ഉയരം കുറഞ്ഞ പീഠത്തിൽ വച്ചിരുന്ന പെഗ്ഗ് ഗ്ലാസുകളിൽ ഒരെണ്ണം മലത്തിവച്ച് അടുത്തുതന്നെയുണ്ടായിരുന്ന വിലകൂടിയ വിസ്കി കുപ്പിയിൽ നിന്ന് അൽപ്പം കമത്തി ഐസ് ബക്കറ്റിൽ നിന്ന് രണ്ട് ക്യൂബുകൾ എടുത്തിട്ട് കസേരയിലേക്കിരുന്നു. വലതുകാല എടുത്ത് ഇടതുകാലിന് മുകളിലൂടെ വച്ച് ഗ്ലാസിൽ നിന്ന് ഒരു സിപ്പെടുത്തു. 

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *