പതിനേഴാം ? തീയാട്ട് {Sajith} 450

“”അയ്യ…””,””മതി സത്യം ചെയ്തത്…””,””നീയും ഇപ്പൊ ചാവണില്ല ഞാനും ഇപ്പൊ ചാവണില്ല…””,””ജീവന്ള്ള കാലം ഒന്നിച്ച്…””,

 

“”ങാഹ്… അങ്ങനെ വഴിക്ക് വാ…””,

 

അതും പറഞ്ഞ് അപ്പു കുഞ്ഞൂട്ടനോട് ഒന്നൂടെ ഒട്ടി കിടന്നു. 

 

അൽപ്പ നേരം കടന്ന് പോയി.

 

“”നേരം എന്തായപ്പൂ…””,

 

കണ്ണുകളടച്ച് കിടക്കുന്ന കുഞ്ഞൂട്ടൻ ചോദിച്ചു.

 

“”സമയം നാല് കഴിഞ്ഞു…””,

 

കുഞ്ഞൂട്ടന് വേണ്ടി അപ്പു നേരം നോക്കി.

 

“”നാല് കഴിഞ്ഞോ…””,””ഞാനൊന്ന് പുറത്ത് പോയിട്ട് വരാട്ടോ…””,””ഒര് സ്ഥലം വരെ പോയി ഒരാളെ കാണണം…””,

 

അപ്പൂൻ്റെ തോളിൽ തഴുവി അവൻ പറഞ്ഞു.

 

“”എങ്ങട്ടാ കുഞ്ഞൂട്ടാ…””,

 

“”അത് വൈജയന്തി വരെയാ അപ്പൂ…””,””ഞാൻ വരുമ്പൊ കൊറച്ച് വൈകും…””,

 

“”സ്രാവണുണ്ടോ കൂടെ…””,

 

കണ്ണടച്ചു കിടക്കുന്നു കുഞ്ഞൂട്ടനെ തലയുയർതി നോക്കി കൊണ്ട് അപ്പു ചോദിച്ചു.

 

“”ഇല്ല ഞാനൊറ്റക്കേ ഒള്ളു…””,

 

“”ആണോ…””,””എന്നാ ഞാനും വരുന്നു…””,

 

“”നീയോ എന്തിന്…””,

 

കുഞ്ഞൂട്ടൻ കണ്ണ് തുറന്നവളെ നോക്കി.

 

“”ചുമ്മാ ഒന്ന് കറങ്ങാൻ…””,””വയ്യാണ്ടായേ പിന്നെ ഇവടെ തന്നെയല്ലേ കുഞ്ഞൂട്ടാ…””,””ബോറഡിക്കണു…””,””ഞാനും വര്ണു…””,””പിന്നെ നിൻ്റെ ആ കൂട്ടി ഇല്ലേ പാറുക്കുട്ടി അവളെ ഒന്ന് കാണണം…””,””വെറുതെ…””,

 

പാർവ്വതി കുട്ടിയുടെ കാര്യം പറഞ്ഞതും കുഞ്ഞൂട്ടൻ്റെ ഉള്ളൊന്ന് വിങ്ങി. ജീവനോടെയുണ്ടെന്ന പുഷ്പ്പേച്ചിയുടെ വാക്കാണ് ഏക ആശ്വാസം. 

 

അപ്പു കൂടെ വന്നാൽ അവർക്ക് സംഭവിച്ചതെല്ലാം അറിയുമല്ലോ എന്നൊരു പേടിയവനുണ്ട്. അത് എത്രകാലം മറച്ചുവെക്കും. എന്നായാലും അറിയും. എന്നാ ഇപ്പ തന്നെയായ്ക്കോട്ടെ കുഞ്ഞൂട്ടൻ ഉറപ്പിച്ചു. അപ്പൂനെയും കൊണ്ടോവുക തന്നെ.

 

“”മ്മം…””,””പോയി റെഡിയാവ്…””,””ഞാനിപ്പ വരാം…””,

 

പ്രതീക്ഷയോടെ കുഞ്ഞൂട്ടൻ്റെ മുഖത്ത് നോക്കി ഇരിക്കുകയായിരുന്നു അപ്പു. അൽപ്പ നേരത്തെ ആലോചനക്ക് ശേഷം കുഞ്ഞൂട്ടൻ പറഞ്ഞതും അവൾ ചിരിയോടെ ചാടി എഴുന്നേറ്റു.

 

“”പതുക്കെ അപ്പു..””,

 

അവൾ വല്ലാത്ത ആവേശത്തിലായിരുന്നു. കുഞ്ഞൂട്ടൻ്റെ മുഖം കൈക്കുമ്പിളിൽ ഒതുക്കി കവിളിൽ ആഞ്ഞൊരുമ്മ കൊടുത്തു. കിട്ടിയ ഉമ്മയിൽ അനങ്ങാനാവാടെ കുഞ്ഞൂട്ടൻ അങ്ങനെ കിടന്നു. അതും നോക്കി ഒരു ചിരിയോടെ ചാടി തുള്ളി അപ്പു കട്ടിലിൽ നിന്നും ഇറങ്ങി പോയി. വാതിൽ തുറന്ന് നേരെ മുറിയിലേക്ക്. 

 

ഒന്ന് മുഖം കഴുവി മുടിയൊക്കെ ചീവി കുഞ്ഞൂട്ടൻ പുറത്തേക്ക് വന്നു. പത്ത് മിനിറ്റിൽ അപ്പൂൻ്റെ ഒരുക്കം കഴിഞ്ഞിരുന്നു. അതികം ഒരുക്കമൊന്നുമില്ലാണ്ടെ ഒരു ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് നിൽക്കുന്ന അവളെ കുഞ്ഞൂട്ടൻ ഒന്ന് നോക്കി നിന്നു. അവനെ അവിടെന്ന് തട്ടിവിളിച്ചത് ഗൗരിയാണ്. ഇന്ദിരാമ്മയെ അൽപ്പം പണിപ്പെട്ടാണ് സമ്മതിപ്പിച്ചത്. ഓപ്പറേഷനൊക്കെ കഴിഞ്ഞതല്ലേ പുറത്തേക്കിറങ്ങുന്നത് റിസ്ക്കാണ്. 

 

എന്നാലും ഒന്ന് രണ്ട് നുറുക്ക് പണിയിലൂടെ അപ്പു ഇന്ദിരാമ്മയുടെ സമ്മതം വാങ്ങിയെടുത്തു. സമ്മതം കിട്ടിയതും അവൾ ഉത്സാഹത്തോടെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. 

 

ബൈക്കിൽ ചേർന്നിരുന്ന് പോവുന്ന അപ്പൂനെയും കുഞ്ഞൂട്ടനെയും അമ്മ ഉമ്മറത്തിരുന്ന് കൊണ്ട് നോക്കി. അവർക്ക് മനസിൽ വല്ലാത്തൊരാനന്ദമുണ്ടായിരന്നു…

***

 

വൈജയന്തിപുഴയ്ക്ക് അക്കരെ മേലൂരിൽ ഒരു കോവിലുണ്ട് അവിടെയിന്ന് പൂരകൊടിയേറ്റമായിരുന്നു. കൊടിയേറ്റം കഴിഞ്ഞാൽ അൽപ്പ ദിവസം ഉപദേവതാ വന്ദനവും സർപ്പത്തുള്ളലും മറ്റുമായി വിവിധ ചടങ്ങുകൾ അരങ്ങേറും. അതിന്റെ ഭാഗമായി വൈകിട്ട് ക്ഷേത്രത്തിൽ ഭജന സംഘടിപ്പിച്ചിരുന്നു. അതിൽ കീർത്തനം പാടുവാനായി മേലൂര് മാത്രമല്ല ആളുകളുണ്ടായിരുന്നത്. രാജഗൃഹയിലും അതിനപ്പുറം ഭവാനിപത്നയിൽ നിന്നുമെല്ലാം ആളുകൾ വരാറുണ്ട്. കൂട്ടത്തിൽ വൈജയന്തിയിലിരുന്നും മിക്കവരും ക്ഷേത്രത്തിൽ എത്തിച്ചേരും.

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *