പതിനേഴാം ? തീയാട്ട് {Sajith} 450

“”ഇത് പതിനയ്യായിരം രൂപയുണ്ട്…””,””കാര്യം നടത്താൻ…””,””പിന്നെ ഇതെൻ്റെ ഒരു സന്തോഷത്തിന്…””,””ദാ…””,

 

നരേന്ദ്രൻ നീട്ടേണ്ട താമസം പുരുഷോത്തമൻ അവ കൈയ്ക്കലാക്കി.

 

“”മൊതലാളി ഒന്നു കൊണ്ടും പേടിക്കണ്ട…””,””കാര്യം നടന്നിരിക്കും…””,

 

പ്രസിഡന്റിൻ്റെ ഉറപ്പ് കിട്ടയപ്പോൾ ചിരിയോട് കൂടി നരേന്ദ്രൻ പുറകിലിരിക്കുന്ന് തങ്ങളെ നോക്കുന്ന മൂന്ന് പേരുടെയും മുഖത്ത് നോക്കി ചിരിച്ചു. 

 

“”എന്നാ താൻ വിട്ടോ…””,

 

നരേന്ദ്രൻ അയാളെ യാത്രയാക്കി തിരികെ വന്ന് കസേരയിലിരുന്നു. 

 

“”ഇപ്പഴാ ഒരാശ്വാസമായത്…””,””ഒരു വെടിക്ക് രണ്ട് പക്ഷി…””,

 

“”രണ്ടോ അതെങ്ങനെ…””,

 

ചോദ്യം ചന്ദുവിൻ്റെ വക..

 

“”അതേട്ടാ…””,””നമ്മടെ ആശിഷിന് ഇന്ദിരേടെ മകളിൽ ഒരു കണ്ണുണ്ട്…””,””ആഹ് നശിച്ച ചെക്കനെ ആഹ് പെണ്ണിന് ഇഷ്ട്ടമാണെത്ര…””,””ഈ ഒളിച്ചോട്ടത്തിൻ്റെ വാർത്തയറിഞ്ഞാൽ…””,””ഇപ്പോഴുള്ള അവൾടെ ഇഷ്ടം ഒന്നടങ്കം പോവും…””,””പിന്നെ കല്ല്യാണത്തിനുള്ള കരു നീക്കാനൊക്കെ എനിക്കറിയാം…””,

 

“”അത് വേണോടോ…””,””ഒരു ചെക്കനെ മനസിൽ കൊണ്ടു നടന്ന പെണ്ണിനെ തൻ്റെ മോൻ്റെ തലയിൽ കെട്ടിവക്കണോ…””,

 

“”അതിന് എൻ്റെ മോൻ മിടുക്കനാ…””,””എന്നെ പോലെ തന്നെ…””,””ജാനകിയെന്ന വശ്യസൗന്ദര്യത്തിനെ അനുഭവിക്കാൻ അവളുടെ കണവനെ കൊന്ന് തള്ളിയ ചരിത്രം നമ്മക്കില്ലേ…””,””പിന്നെയാണോ ഇത്…””,

 

“”ഹ…ഹ…ഹ… അതും ശരിതന്നെ…””,

 

മദ്യത്തിന്റെ മാല് തലയ്ക്ക് പിടിച്ച് കേശവൻ അട്ടഹസിച്ചു കൂടെ കൂടാൻ ചന്ദുവും സോഫയിൽ ബോധമില്ലാണ്ട് കിടക്കുന്ന വിനയനും എന്തോ ഉൾപ്രേരണയിൽ ചിരിച്ചുപോയി. രാമനെന്നാൽ ഒന്നും മിണ്ടാതെ ഗ്ലാസിൽ നിന്ന് ഓരോ സിപ്പ് എടുത്തു കൊണ്ടിരുന്നു.

 

“”ടോ കേശവാ മതി നിർത്ത് ഒരു കാര്യം പറയാൻ ഞാൻ വിട്ട് പോയി…””,

 

രാമചന്ദ്രൻ എന്തോ ഓർത്തെടുത്ത് പറഞ്ഞു. കേശവനും ചന്ദുവും പതുക്കെ അട്ടഹാസം അവസാനിപ്പിച്ച് രാമൻ പറയാൻ വരുന്നതിൽ ചെവി കൊടുത്തു. നരേന്ദ്രൻ നേരത്തേ ശ്രദ്ധ പതിപ്പിച്ചിരുന്നു.

 

“”തലേന്ന് സേത്ര കൂടനെ അയച്ചതിന് ശേഷം…””,””ആഹ് ചെക്കൻ്റെ ഗ്രഹനിലയും സമയവും ഞാനൊന്ന് നോക്കാൻ ശ്രമിച്ചു…””,

 

രാമൻ ഗ്ലാസിൽ നിന്ന് ഒരു സിപ്പ് കൂടെ പിടിപ്പിച്ചു.

 

“”അവൻ്റെ ഗ്രഹനില വെച്ച് നോക്കാണങ്കിൽ നീചഗ്രഹങ്ങളൊന്നും അടുക്കുന്നില്ല…””,””മാത്രമല്ല എല്ലാ സ്ഥാനവും അനുകൂലമായി തോന്നിയത് പോലെ…””,””കൂടുതൽ നോക്കാനായി സാധിച്ചുമില്ല…””,””ആഢൂര്യം അവനെ പിന്തുടരാൻ എന്തോ മടികാണിക്കുന്നത് പോലെ…””,””എന്നാൽ അതിൽ അപകടമൊന്നും എനിക്ക് കാണാനും കഴിഞ്ഞില്ല…””,””ആഹ് ഒരു വിശ്വാസത്തിലാ സേത്രനെ ഞാനയച്ചത്…””,

 

“”ഓഹ് അങ്ങനെയൊന്നുണ്ടോ…””,””നോക്കാം നമ്മക്ക് കണിയാരെ ഒന്ന് വിളിച്ച് തീർച്ചപെടുത്തണോ…””,

 

“”വരട്ടേ…””,””സമയമാവുന്നേയുള്ളു…””,””ഇന്നത്തെ രാത്രി അവൻ വെളുപ്പിക്കാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല…””,ഇനി മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അയാളെ വിളിപ്പിക്കണ്ടിവരും…””,

 

“”നമ്മക്ക് നോക്കാടോ…””,””ആട്ടേ അയച്ച മാരണം എങ്ങനെ…””,””അവനെ ബാക്കി വെക്കുമോ…””,

 

കേശവൻ ചോദിച്ചു.

 

“”എവിടുന്ന്…””,””വൈരക്കല്ലില്ലാതെ എനിക്ക് തന്നെ അതിനെ നിയന്ത്രിക്കൽ നിഷ്പ്രയാസമാണ്…””,””മാരണം ഏറ്റാൽ ദേവൻ്റെ പരമ്പരയിൽ ഭാക്കി ഒന്നും അവശേഷിക്കില്ല…””,””ഹ..ഹ..ഹ..””,

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *