പതിനേഴാം ? തീയാട്ട് {Sajith} 450

രാമൻ അവരെ നോക്കി ചിരിച്ചു. ചാരുകസേരയിൽ കിടക്കുകതന്നെയാണയാൾ.

 

“”താൻ എന്താ കൊല ചിരിചിരിക്കണെ…””,

 

“”ഏയ് ഒന്നുല്ല്യ…””,””താനൊക്കെ ദേവനെ തീർക്കാൻ ഒരു പോലീസ് കാരനെ കൂട്ട് പിടിച്ചതോർമ്മയുണ്ടോ…””,

 

രാമൻ പഴയ ഒരു കാര്യം ഓർമിപ്പിക്കും പോലെ പറഞ്ഞു. കേശവൻ ഒന്നാലോചിച്ചു. 

 

“”ഉവ്വ് ഒരു മീശ നീട്ടിവളർത്തിയ മൊരട് പിടിച്ച ഒരുത്തനല്ലേ…””,””അത് താൻ തന്നെ ഏർപ്പാടാക്കി തന്നതല്ലേ…””,

 

“”ഉവ്വ് ഞാൻ ഇടനില നിന്നിരുന്നു…””,””നമ്മടെ വൈജയന്തിക്കക്കരെ വനപ്രദേശം കടന്നാൽ പാലത്തൂര്. അവിടെ നിന്ന് ഒരു പത്ത് നൂറ് കിലോമീറ്റർ യാത്രചെയ്താൽ നീലിമ്പപുരം എന്നൊരു ദേശമുണ്ട്….””,””അവിടെ മംഗലത്ത് എന്നൊരു കുടുംബം വാഴ്ണ്ട്…””,””അവിടുത്തെ മൂത്ത സന്താനമാണ് ഞാൻ പറഞ്ഞ കൊമ്പൻ മീശക്കാരൻ പോലീസ് കാരൻ…””,

 

“”അവൻ അന്നേ ഒരു തലേവേദനയായിരുന്നു രാമാ…””,

 

“”കേശവാ ആഹ് തലവേദന എടുത്ത് പെടലിക്ക് വക്കുന്നതാവും ഇപ്പൊ ഗുണകരം…””,””മംഗ്ഗലത്ത് നീ വിചാരിക്കും പോലെയല്ല…””,””അവർക്ക് നീങ്ങളൊക്കെയായി ഒരു ബന്ധമുണ്ട്…””,

 

രാമൻ ചിരിയോടെ കേശവനെയും നരേന്ദ്രനെയും നോക്കി. ഇയാളെന്താണ് പറയാൻ പോവുന്നതെന്ന് അവരും ഉറ്റ് നോക്കി. 

 

“”അവര് ശതവാഹകരാ…””,””ഓർമ്മയുണ്ടോ ആദിത്യൻ ശതവാഹകരെ തോപ്പിച്ച ചരിത്രം…””,””മുത്തശ്ശി കഥപോലെ കേട്ടിരിക്കുമല്ലോ…””,””ബന്ധം പ്രകാരം നിങ്ങളോട് അവർക്ക് തീർത്താൽ തീരാത്ത പകയുണ്ടാവണ്ടതാണ്…””,

 

ശതവാഹകരെന്ന് കേട്ടപ്പഴേ കേശവൻ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. അയാളുടെ മുഖം വലിഞ്ഞ് മുറുകി.

 

“”അയാള് ശതവാഹകരിൽ പെട്ടവനായിരുന്നോ…””,””നീ എന്താ അത് ഞങ്ങളോട് പറയാണ്ടിരുന്നത്…””,

 

“”അതില് നീ ഭയക്കണ്ട കാര്യമൊന്നുമില്ല…””,””നിങ്ങൾക്ക് അവൻ ശതവാഹകനായിരുന്നെന്ന് അറിയില്ലായിരുന്നു പക്ഷെ അവന് നിങ്ങളെ അറിയാം…””,

 

“”കള്ളം…””,””പച്ചക്കള്ളം…””,””ഞങ്ങളെ അവൻ തിരിച്ചറിഞ്ഞിരുന്നങ്കിൽ അന്നേ ഞങ്ങള് തീർന്നേനെ…””,

 

കേശവനെ മാറ്റി നരേന്ദ്രൻ്റെ ശബ്ദമുയർന്നു.

 

“”അവൻ അന്ന് ദേവനെ കൊല്ലാൻ കൂട്ട് നിന്നത് പണത്തിനും സംഘബലത്തിലും വേണ്ടിയാണെന്നാണോ താൻ കരുതിയത്…””,””ആയിരുന്നില്ല…””,””അന്നത് ചെയ്തതിന് ഞാനവന് രണ്ട് സഹായങ്ങള് ചെയ്യണ്ടി വന്നത്…””,

 

“”എന്താ ആഹ് രണ്ടാമത്തെ സഹായം…””,

 

ഒന്നാമത്തേത് ദേവനെ കൊല്ലുക എന്നതായിരുന്നു അത് കേശവന് മനസിലായി.

 

“”നിങ്ങടെ കാവിലിരിക്കണ അനന്തൻ്റെ തങ്ക മൂർത്തി അതിൻ്റെ പ്രതിഫലാണ്…””,

 

“”അത് പക്ഷെ ദേവൻ്റെ മരണ ശേഷമല്ലേ കാണാതപോയത്…””,””അജു കൊണ്ടുവന്നതല്ലേ അത്…””,

 

“”അജു കൊണ്ടുവന്നതൊക്കെ തന്നെ…””,””അതിന് ഒരു പ്രത്യേകതയുണ്ട്…””,””അത് നഷ്ട്ടപ്പെട്ടിടത്തോളം കാലം വൈജയന്തി നാശത്തിൻ്റെ പാതയിലായിരിക്കും…””,””വൈജയന്തിയിലെ സ്രോതസ്സ് അനന്തനാണ്…””,

 

“”അതിപ്പൊ എവിടെയുണ്ട്…””,

 

കേശവൻ ചോദിച്ചു. അയാൾക്ക് അതിനെ കുറിച്ച് വ്യക്തമായി ഒന്നും അറിയില്ലങ്കിലും എന്തൊക്കെയോ വിവരങ്ങൾ അറിയാമായിരുന്നു. വൈജയന്തിയിലെ ഊർജ്ജ സ്രോതസ്സ് അനന്തനാണെന്ന് ഒരു പൊതു വിശ്വാസമുണ്ട്.

 

“”അറിയില്ല…””,””പെരുമാളരെ അയാൾക്ക് ഇല്ലാതാക്കണമായിരുന്നു…””,””പെരുമാളരുടെ തായ് വേര് വൈജയന്തിയല്ലേ…””,””അത് നശിപ്പിക്കാൻ വേണ്ടിയാണ് വിഗ്രഹം എടുത്ത് മാറ്റിയത്…””,

 

“”നീ ഞങ്ങളെ ചതിക്കായിരുന്നോ രാമാ…””,

 

കേശവൻ നിസഹായതയോടെ ചോദിച്ചു. കാരണം കേശവനും ഒരു പെരുമാളനാണ്.

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *