അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

“ഗൗതം… താൻ എന്താണ് ചിന്തിക്കുന്നത്… സമയം ഒരുപാട് ആയല്ലോ… ആശുപത്രിയിൽ നിന്നും മിനി വിളിച്ചിരുന്നു… അവൾക്ക് വീട്ടിലേക്ക് ഒന്ന് പോണം നമ്മളോട് ആശുപത്രിയിലേക്ക് ചെല്ലാൻ പറഞ്ഞു”

“ആ പോകാം അങ്കിൾ”

ഗൗതം നിരീക്ഷണം അവസാനിപ്പിച്ച് വിജയന്റെ അരികിലേക്ക് നടക്കാൻ ഒരുങ്ങി.

അപ്രതീക്ഷിതമായി ആണ് ഗൗതം അത് കാണുന്നത്, വണ്ടി റോഡിൽ ഉരഞ്ഞ പാടുകൾ ആരംഭിക്കുന്നത് ഒരു പോക്കറ്റ് റോഡിൽ നിന്നും ആണ്, അവിടെ നിന്നും മുന്നോട്ടുള്ള പാടുകൾ വ്യക്തമായി കാണാം. ആ പാടുകൾ അവസാനിക്കുന്ന സ്ഥലത്തു നിന്നും റോഡിൽ കുറച്ചുകൂടി ആഴത്തിൽ പാടുകൾ സൃഷ്ടിച്ചുകൊണ്ടാണ് വണ്ടി പിന്നിലേക്ക് തെന്നി നീങ്ങിയിരിക്കുന്നത്

ഗൗതം ആ റോഡിലേക്ക് നോക്കിക്കൊണ്ട് വിജയന്റെ അരികിലേക്ക് നടന്നു

“എന്താടോ ചിന്തിക്കുന്നത്… സാരമില്ലടോ ,., അയാൾക്കൊന്നും വരില്ല താൻ ടെൻഷൻ ആവണ്ട”

വണ്ടി ഡ്രൈവ് ചെയ്യുന്ന വിജയൻ പറഞ്ഞതിന് മറുപടി ഒന്നും പറയാതെ അയാളുടെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചതിന് ശേഷം ,വീണ്ടും പുറത്തേക്ക് നോക്കി ആയി ഇരിപ്പ്

ഹോസ്പിറ്റലിൽ തിരിച്ചെത്തിയ ഗൗതമിനെ കാത്തിരുന്നത് മറ്റൊരു സങ്കട വാർത്ത ആയിരുന്നു

ഐ സി യു വിന്റെ വാതിൽക്കൽ ഗൗതമിന് കണ്ടതും ഡോക്ടർ അവന്റെ അരികിലേക്ക് എത്തി

“ഗൗതം എന്റെ ഒപ്പം ഒന്ന് വരൂ”

” പറയൂ ഡോക്ടർ…”

” ഇവിടെ അല്ല എനിക്ക് തന്നോട് ഒറ്റയ്ക്ക് ഒന്ന് സംസാരിക്കണം”

ഡോക്ടറുടെ വാക്കുകൾ ഗൗതമിന്റെ  ഉള്ളിലുള്ള ഭയം അധികരിപ്പിക്കുകയാണ് ചെയ്തത് . ഒരു ധൈര്യത്തിന് എന്നോണം വിജയനേയും ഒപ്പംകൂട്ടി ഗൗതം ഡോക്ടറുടെ പിന്നാലെ നടന്നു

“ഇനി പറയൂ ഡോക്ടർ”

തങ്ങൾ സംസാരിക്കുന്നത് ഒന്നും സീതയും അനാമികയും കേൾക്കില്ല എന്നുറപ്പായപ്പോൾ ഗൗതം ഡോക്ടറുടെ മുഖത്തേക്ക് നോക്കി

“ഗൗതം ഇനി ഞാൻ പറയുന്നത് ശ്രദ്ധയോടെ സമാധാനത്തോടെയും കേൾക്കണം”

” ഡോക്ടർ രാഘവന് എന്തെങ്കിലും…”

” അതാണ് മിസ്റ്റർ വിജയൻ ഞാൻ പറയാൻ പോകുന്നത്, രാഘവന്റെ  ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് സാധിച്ചു പക്ഷേ…”

” എന്താണ് ഡോക്ടർ…”

ഈ പ്രാവശ്യം വ്യാകുലതയോടെ ഉള്ള ചോദ്യം ഗൗതമിന്റെതായിരുന്നു

“Physically he is ok now… but mentally…”

“Doctor… what are you saying…”

“Goutham..  you are a doctor, you know what i mean…”

ഗൗതം മറുത്തൊന്നും പറയാതെ തലകുനിച്ചിരുന്നു അവന്റെ കവിളുകളിൽ കൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി

” ഗൗതം എന്താണ് ഡോക്ടർ പറഞ്ഞത്”

” അങ്കിൾ അത്…”

” ഗൗതം എനിക്ക് വേറൊരു കേസ് അറ്റൻഡ് ചെയ്യാൻ ഉണ്ട് അപ്പൊ പിന്നെ കാണാം പിന്നെ രാഘവനെ ഇപ്പോ തന്നെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും”

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.