അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74407

ഞാൻ അവനെ പതിയെ തട്ടിവിളിച്ചു,

ചെറിയ ഞെരക്കങ്ങൾ അല്ലാതെ മറ്റൊരു പ്രതികരണവും അവന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല, ഞാൻ അവന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു

ഫിംഗർ പ്രിന്റ് ലോക്ക് ആയ ആ ഫോൺ തുറക്കൽ ഒരു ശ്രമകരമായ ജോലി ആയിരുന്നില്ല , എന്റെ ഉദ്ദേശം ആ ഫോണിൽ നിന്നും അനുവിനെ തകർക്കാൻ അവൻ ഉണ്ടാക്കിയ ചാറ്റുകൾ നശിപ്പിക്കുക എന്നത് മാത്രമായിരുന്നു

പക്ഷെ അവന്റെ ഫോൺ എനിക്ക് വെളിവാക്കി തന്നത് അരുൺ ശരിക്കും ആരാണെന്നുള്ളതാണ്, അനു മാത്രമല്ല ഒരുപാട് പെൺകുട്ടികൾ അവന്റെ ചതിയിൽ പെട്ടിട്ടുണ്ട് , അനു മാത്രമായിരിക്കും പ്രതികരിച്ചത് അതാവും അവന് അനുവിനോട് ഇത്ര ശത്രുത

ഓരോ പെൺകുട്ടികളുടെ പേരിൽ ഓരോ ഫോൾഡർസ് ഓരോന്നിലും അവൻ അവരെ ചതിച്ചെടുത്ത ചിത്രങ്ങൾ,

അന്ന് പോലും അവന്റെ ഫോണിൽ അങ്ങനെ ഒരു ഫോൾഡറോ അങ്ങനെ കുറെ ചിത്രങ്ങളോ വിഡിയോകളോ കണ്ടില്ലായിരുന്നു എങ്കിൽ ചിലപ്പോൾ അവനെ ഞാൻ പാതിജീവൻ ആയെങ്കിലും വിടുമായിരുന്നു. അവന്റെ അമ്മയെയോർത്ത്… പക്ഷെ അവൻ ഒരു വിഷമാണ്  അവനെ സമൂഹത്തിൽ പടരാൻ അനുവദിക്കരുത് എന്ന തീരുമാനം ഞാൻ അപ്പോൾ തന്നെയെടുത്തു

ആ ഫോണിൽ നിന്നും മെമ്മറി കാർഡ് നീക്കം ചെയ്ത് ഫോൺ തിരിച്ചു അവന്റെ പോക്കറ്റിൽ തന്നെയിട്ടു

അവൻ ഒളിച്ചു വച്ചിരുന്ന ആംപ്യൂളുകളും എടുത്തു പുറത്ത് വച്ചു

അരുണിന്റെ കണ്ണുകൾ പതിയെ തുറന്നു വന്നു,

എന്നെ കണ്ടതും അവന്റെ കണ്ണുകളിൽ ഒരു ഭയം വന്നു നിറയുന്നത് എനിക്ക് വ്യക്തമായിരുന്നു , ഞാൻ എങ്ങനെ അവിടെ എത്തി എന്നതും അവനൊരു അവ്യക്തത സമ്മാനിച്ചു എന്ന് തോന്നുന്നു

മയക്കുമരുന്നിന്റെ ലഹരിയിൽ അവൻ പറയുന്നതൊന്നും വ്യക്തമായിരുന്നില്ല എങ്കിലും അവൻ എന്റെ പേര് വിളിക്കുന്നത് മാത്രം എനിക്ക് മനസ്സിലായി

“എന്താണ് അരുൺ… പേടിച്ചു പോയോ…ഞാൻ നിനക്കൊരു കമ്പനി തരാൻ വന്നതല്ലേ…”

ഞാൻ അവന്റെ അടുത്തേക്ക് നടന്നടുത്തതും അവ കസേരയിൽ നിന്നും എഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തി, ആ ശ്രമത്തിന്റെ അവസാനം അവൻ നിലത്തു വീഴുകയാണ് ചെയ്തത്

“എന്തിനാ അരുൺ ഭയക്കുന്നത്… ഞാൻ പറഞ്ഞില്ലേ ഞാൻ നിന്നെ ഒന്നും ചെയ്യില്ല…”

വീണ ഇടത്തു നിന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടിയ അവനെ ഞാൻ ആണ് പിടിച്ചു കസേരയിൽ ഇരുത്തിയത്, ദേഷ്യത്തോടെ മാത്രം അവനോട് സംസാരിക്കേണ്ട ഞാൻ അവനെ സഹായിക്കുന്നതിൽ അവനിൽ ഒരു ആശ്ചര്യം ഉണ്ടായിരുന്നു

“നിനക്കെങ്ങനെ ഈ സ്ഥലം അറിയാം…”

അത് ചോദിക്കുമ്പോഴും അവന്റെ നാക്ക് കുഴയുന്നുണ്ടായിരുന്നു

“അതെന്തു ചോദ്യമാ അരുൺ , ആവശ്യം എന്റെയല്ലേ…അപ്പൊ ഞാൻ എല്ലാം കണ്ടുപിടിക്കണ്ടേ… നിന്റെ കൂട്ടുകാർക്ക് പോലും അറിയാത്ത ഈ സ്ഥലം കണ്ടുപിടിക്കാൻ എനിക്ക് ഒരുപാടൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല…”

“നിന്റെ ആവശ്യമോ… എന്താവശ്യം…”

“നീയല്ലേ എന്റെ അനിയത്തിയെ കല്യാണം കഴിക്കണം എന്ന് പറഞ്ഞത് അപ്പൊ നിന്നെക്കുറിച്ചു കൂടുതൽ അറിയേണ്ടത് എന്റെ ചുമതല അല്ലെ… പിന്നെ നീ എനിക്കും എന്റെ അച്ഛനും തന്ന സമ്മാനങ്ങൾ തിരിച്ചു തരികയും വേണ്ടേ…”

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com