അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74407

അവൻ തലയുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി, നിറഞ്ഞ കണ്ണുകൾക്കിടയിലും അവൻ അയാളിൽ ഒരു സന്തോഷം കണ്ടു

“എല്ലാവരും ആയില്ലേ… ഇനി ആരും ഇല്ലല്ലോ…”

വീഡിയോ ഗ്രാഫറിന്റെ ശബ്ദമാണ് അവരുടെ കണ്ണുകളെ വേർപിരിക്കുന്നത്

“ഇനി എനിക്ക്…”

അനാമികയുടെ കൊഞ്ചിയുള്ള ശബ്ദം…

“നിനക്ക് ഞാൻ താരാടി കാ‍ന്താരി… നീയല്ലേ ഈ കല്യാണത്തിന്റെ മൂന്നാൻ… അപ്പൊ നിനക്കുള്ള ദക്ഷിണ ഞാൻ പിന്നെ തരാം…”

ഗൗതമിന്റെ വിരലുകൾ അവളുടെ ചെവിയെ കിഴുക്കിക്കൊണ്ടിരുന്നു

“അയ്യോ… ഏട്ടാ വിട് വേദനിക്കുന്നു…”

ആ കല്യാണവീട് വീണ്ടും സന്തോഷത്തിൽ മുങ്ങി

ഗൗതമിന്റ കൈകളാൽ അച്ചുവിന്റെ കഴുത്തിൽ താലി അണിയുമ്പോൾ എല്ലാവരും സന്തോഷാശ്രുക്കളോടെ ആണ് അത് വീക്ഷിച്ചത്

“ഏട്ടാ… എന്റെ ഏട്ടത്തിയെ ഇപ്പോഴേ കൊല്ലുമോ… ഇത്രയും മുറുക്കണ്ട…”

അച്ചുവിന്റെ മുടി പിന്നിൽ നിന്നും ഉയർത്തുന്ന അനാമികയുടെ ശബ്ദം അവിടെ ഒരു പൊട്ടിച്ചിരി മുഴക്കി. വിറച്ച കൈകളോടെ താലി കെട്ടിയ ഗൗതം അച്ചുവിന്റെ കഴുത്തിൽ ചേർത്തായിരുന്നു താലി കെട്ടിയത്

ഒരു ചമ്മിയ ചിരിയോടെ ഗൗതം തന്റെ കൈകൾ താഴ്ത്തി. അച്ചുവിന്റെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു

വൈകിട്ട് വീട്ടിൽ ഉണ്ടായിരുന്ന റിസപ്ഷൻ കഴിഞ്ഞു തന്റെ മുറിയിൽ അച്ചു വരുന്നതിനായി കാത്തിരിക്കുകയായിരുന്നു ഗൗതം,

കുറച്ചു സമയം കഴിഞ്ഞിട്ടും അച്ചുവിനെ കാണാത്തത് കൊണ്ട് തന്റെ ഫോണിൽ പണിതു തുടങ്ങി

“ഇതാ ഏട്ടത്തി പാല്… ഏട്ടന് കൊണ്ട് പോയി കൊടുക്ക്… കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും പാവം..”

“എപ്പൊഴാടി പോത്തേ ഞാൻ നിന്റെ ഏട്ടത്തി ആയത്…”

“ആ… കെട്യോനും കെട്യോളും ശരിയാ… എന്റെ ചെവി രണ്ടിനും ഒരു വീക്നെസ് ആണ്… ഇതിനുള്ളത് ഞാൻ പിന്നെ തരാട്ടോ…”

മുറിയുടെ പുറത്തു നിന്നും അനാമികയുടെയും അച്ചുവിന്റെയും സംസാരം കേട്ടപ്പോൾ ഗൗതമിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു

അച്ചു ചാരിയിട്ടിരുന്ന കതക് തുറന്ന് അകത്തു വരുന്നതും, ഒരു നാണത്തോടെ തന്റെ കൈകളിൽ ഇരുന്ന പാൽ ടേബിളിൽ വച്ചിട്ട് കതക് കുറ്റിയിടുന്നതും എല്ലാം സസൂഷ്മം വീക്ഷിക്കുകയാണ് ഗൗതം

“എന്താ ഇങ്ങനെ നോക്കുന്നത്…”

അച്ചു ടേബിളിൽ വച്ചിരുന്ന പാലും എടുത്തുകൊണ്ടു ഗൗതമിന്റെ അരികിലേക്ക് വന്നു

“ഏയ്യ്… വെറുതെ…”

“മ്മ്… ഇന്നാ പാൽ… പകുതി എനിക്കും വേണം”

അച്ചുവിന്റെ കയ്യിൽ നിന്നും വാങ്ങിയ പാൽ ഗൗതം മുഴുവനായും കുടിക്കും എന്ന് തോന്നിയപ്പോൾ അവളുടെ ശബ്ദം ചെറുതായി ഉയർന്നു. അത് കണ്ടപ്പോൾ ഗൗതം അറിയാതെ ചിരിച്ചുപോയി… നെറുകിൽ പാൽ കയറിയ ഗൗതം ചുമക്കാനും തുടങ്ങി

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com