അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74407

അരുണിന്റെ ബൈക്ക് ആയത് കൊണ്ട് അവന് വണ്ടി ആരും കാണാതെ ഉള്ളിൽ പാർക്ക്‌ ചെയ്യാൻ പറ്റുമായിരുന്നു. പക്ഷെ എന്റെ കാർ തുടർച്ചയായി ഒരടച്ചിട്ടിരിക്കുന്ന കമ്പനിയുടെ സമീപത്തു കണ്ടാൽ ആളുകൾ സംശയിക്കും എനിക്കറിയാമായിരുന്നു. അത് കൊണ്ട് കാർ മെയിൻ റോഡിൽ നിർതിയിട്ട് ഞാൻ നടന്നാണ് അങ്ങോട്ട്‌ പോയത്

ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയിട്ട് ആ കമ്പനിയുടെ ഉള്ളിൽ കയറുമ്പോൾ എന്റെ നെഞ്ച് അതിവേഗത്തിൽ മിടിക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു കാര്യം ഞാൻ ചെയ്യുന്നത് ആദ്യമായിരുന്നു അതിന്റെ ഭയം എന്റെ ഉള്ളിൽ ശരിക്കും ഉണ്ടായിരുന്നു

തുരുമ്പെടുത്തു വീഴാറായ ആ ഗേറ്റ് തുറന്നത് പോലെ തന്നെ ചേർത്തടച്ച ശേഷം ഞാൻ ശബ്ദം ഉണ്ടാക്കാതെ ആ കമ്പനിയുടെ ഉള്ളിലേക്ക് നടന്നു.

അവൻ ആ ടോർനിക്വിറ്റും സിറിഞ്ചും വച്ച സ്ഥലം ഞാൻ പരിശോധിച്ചു , എന്റെ കണ്ണുകൾക്കൊരു വിരുന്നായിരുന്നു അവിടെ കാത്തിരുന്നത് .

ഉപയോഗിക്കാത്ത മോർഫിന്റെ 12 ആംപ്യൂളുകൾ ,

മോർഫിൻ… മെഡിക്കൽ ഫീൽഡിൽ യൂസ് ചെയ്യുന്ന , ഏറ്റവും അധികം മിസ്സ്‌യൂസ് ചെയ്യപ്പെടുന്ന drug …

പിന്നെയും ഒരാഴ്ച കാലത്തോളം ഞാൻ അവനെ പിന്തുടർന്നുകൊണ്ടേ ഇരുന്നു. അവന്റെ ദിനചര്യകളിൽ ഒരിക്കലും മാറ്റം വരാത്തത് അവൻ ആ കമ്പനിയിൽ വരുന്നതിനും ഡ്രഗ്ഗ് യൂസ് ചെയ്യുന്നതിലും മാത്രമാണെന്ന് എനിക്കൊരു സാധ്യതയായിരുന്നു

ആ ഒരാഴ്ച കൊണ്ട് അച്ഛന്റെ നിലയും മെച്ചപ്പെട്ടു വന്നു. അനുവിനെയും സീതമ്മയെയും ഒക്കെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു , കയ്യിലേയും കാലിലെയും കെട്ടുകൾ ഒഴിവാക്കി. എന്നാലും ഇടയ്ക്കിടെ എന്തൊക്കെയോ ഓർത്തുകൊണ്ട് കണ്ണീർവാർക്കുന്നത് കാണാം

അമ്മക്ക് ഇപ്പോഴും അച്ഛനോട് ക്ഷമിക്കാൻ പറ്റിയിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല, അമ്മക്കെന്നല്ല ഒരു സ്ത്രീക്കും അതിന് സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. പക്ഷെ ഒരിക്കൽപ്പോലും ആശുപത്രിയിൽ നിൽക്കുന്നതിൽ നിന്നും എന്നെ തടഞ്ഞിട്ടും ഇല്ല, അമ്മ ഇടയ്ക്കിടെ ആശുപത്രിയിൽ വരും അനുവിനെയും സീതമ്മയെയും കാണാൻ… അമ്മ എപ്പോഴും പറയും അമ്മയുടെ അനിയത്തി ആണ് സീതമ്മ എന്ന്… സീതമ്മക്കും അങ്ങനെ തന്നെയാണ്…

താൻ ഓർക്കുന്നുണ്ടോ അന്ന് നമ്മുടെ വിവാഹക്കാര്യം എല്ലാവരും കൂടി ഹോസ്പിറ്റലിൽ വച്ചു സംസാരിച്ചില്ലേ… അന്ന് ഞാൻ തന്നോട് സംസാരിക്കുമ്പോഴും എന്റെ ശ്രദ്ധ വാച്ചിൽ ആയിരുന്നു , താൻ അതെന്നോട് ചോദിക്കുകയും ചെയ്തു ,

അന്ന് തന്നോടൊരാളെ കാണാൻ ഉണ്ടെന്ന് പറഞ്ഞിട്ട് പോയില്ലേ… അത് അവനെ കാണാൻ ആയിരുന്നു ,

എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ അപ്പൊ തന്നെയിറങ്ങി, വണ്ടിയിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത പലവഴിക്കായിരുന്നു,

ഞാൻ ഒരു ഡോക്ടർ ആണ് ജീവൻ രക്ഷിക്കാൻ ചുമതല ഉള്ള ആൾ , അങ്ങനെയുള്ള ഞാൻ ഈ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുള്ള സംശയം എന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിക്കൊണ്ടേ ഇരുന്നു

വണ്ടി വഴി സൈഡിൽ ഒതുക്കി ആ കമ്പനിയുടെ അടുത്തേക്ക് നടക്കുമ്പോഴും ഞാൻ ഒന്നും ഉറപ്പിച്ചിരുന്നില്ല,

ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ അരുണിന്റെ വണ്ടി കമ്പനിയുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു ,

അരുൺ ഡ്രഗ് ഉപയോഗിച്ച് ബോധമില്ലാതെ കിടക്കുകയാണെന്ന് എനിക്കുറപ്പിക്കണമായിരുന്നു ,

ആ ജാലകത്തിലൂടെ ഞാൻ കണ്ട കാഴ്ച എനിക്കത് ഉറപ്പാക്കി തന്നു , ഞാൻ അവന്റെ അരികിലേക്ക് നടന്നു

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com