അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74407

നിലത്തു കിടക്കുന്ന റ്റോര്ണിക്വിറ്റും താഴേക്കു തൂങ്ങിക്കിടക്കുന്ന വലതു കയ്യിൽ ഇരിക്കുന്ന സിറിഞ്ചും അവൻ അവിടെ എന്ത് ചെയ്യുകയായിരുന്നു എന്നതിന്റെ വ്യക്തമായ സൂചന എനിക്ക് തന്നു . അതെനിക്ക് മനസ്സിൽ പുതിയ ആശയങ്ങളും ഉണ്ടാകുവാൻ കാരണമായി

ഇത്രയും അറിഞ്ഞ സ്ഥിതിക്ക് എനിക്കൊരു കാര്യം കൂടി അവിടെ നിന്നും അറിയണമായിരുന്നു അവൻ യൂസ് ചെയ്യുന്ന drug. അതിനായി ഞാൻ ഇനിയും കാത്തിരിക്കേണ്ടി വരും എനിക്കറിയാമായിരുന്നു പക്ഷെ ഞാൻ അതിനൊരുക്കവും ആയിരുന്നു

കാത്തിരുന്നു ഒരുപാട് സമയം, അവൻ ഓരോ വട്ടവും അനങ്ങുന്നത് കാണുമ്പോഴും ഞാൻ തയാറായി ഇരുന്നു.

മെഷീനിൽ നിന്നും കാൽ നിലത്തിറക്കിയ അരുൺ കസേരയിൽ നിന്നും എഴുന്നേറ്റു. ഞാൻ നിൽക്കുന്ന ജനലിനരികിലേക്ക് പതിയെ നടന്നു തുടങ്ങി അവന്റെ കാലുകൾ നിലത്തുറക്കുന്നില്ല കണ്ണുകൾ പാതി അടഞ്ഞിരിക്കുന്നു അപ്പോഴും അവന്റെ ചുണ്ടുകൾ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു

എന്നെ കാണും എന്നായപ്പോൾ ഞാൻ പതിയെ പിന്നിലേക്ക് മാറി , കുറച്ചു സമയം ശബ്ദം ഒന്നും കേൾക്കാതെ ആയാപ്പോൾ ഞാൻ വീണ്ടും തല ഉയർത്തി നോക്കി.

ആ ജനലിൽ തല മുട്ടിച്ചുകൊണ്ട് അവൻ അവിടെ തന്നെ നിൽപ്പുണ്ട് ഇടക്ക് പൊട്ടിച്ചിരിക്കുന്നു, ഇടക്ക് ദേഷ്യത്താൽ മുഖം ചുവക്കുന്നു ഇടക്ക് ഭയത്താൽ കണ്ണുകൾ അടക്കുന്നു ഓരോ നിമിഷവും മുഖത്തു മാറിമാറി വരുന്ന ഭാവങ്ങൾ

അന്ന് ഇരുട്ടുന്നത് വരെ എനിക്ക് അവിടെ കാത്തിരിക്കേണ്ടി വന്നു.  പക്ഷെ എന്റെ പ്രതീക്ഷകളെ എല്ലാം തെറ്റിച്ചുകൊണ്ട് അരുൺ അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ ആ ടോർനിക്വിറ്റും സിറിഞ്ചും മാത്രം അവിടെ ഒരു മെഷീൻന്റെ അടിയിൽ ഒളിപ്പിച്ചതിന് ശേഷം ആ ഡ്രഗ്ഗിന്റെ ആംപ്യൂൾ എടുത്ത് പാന്റിന്റെ പോക്കറ്റിൽ തന്നെ ഇട്ടു

കാർ കമ്പനിയുടെ അടുത്തു നിന്നും കുറച്ചു മാറിക്കിടന്നതിനാൽ അരുൺ പുറത്ത് പോകുന്ന സമയത്തും എന്റെ സാമിപ്യം അവന് മനസ്സിലായില്ല. എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയത് അവൻ ആ ആംപ്യൂൾ എടുത്തു പോക്കറ്റിൽ ഇട്ടത് മുതൽ ആണ്, എന്നാലും എന്നിൽ പ്രതീക്ഷ ബാക്കിയായിരുന്നു .

തിരിച്ചു പോകുന്ന സമയത്ത് അവൻ ഞാൻ അവന്റെ അടുത്തു കൂടെ തന്നെ പിന്നാലെ പോയാലും അവൻ ശ്രദ്ധിക്കില്ല എന്നത് എനിക്കുറപ്പായിരുന്നു .കാരണം അവൻ ശരീരത്തിൽ കുത്തിവച്ച മയക്കുമരുന്നിന്റെ ഹാങ്ങ്‌ഓവർ അവനെ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല

അവന്റെ ബൈക്കിന്റെ പിന്നാലെ പോകുമ്പോൾ ഞാൻ റോഡിൽ ശ്രദ്ധിച്ചിട്ടേ ഇല്ല ,മുഴുവൻ ശ്രദ്ധയും അവന്റെ മേൽ ആയിരുന്നു , അവന്റെ ഓരോ ചലനങ്ങളും ഞാൻ സസൂഷ്മം വീക്ഷിക്കുകയായിരുന്നു

നല്ല വേഗതയിൽ ഓടിക്കൊണ്ടിരുന്ന അവന്റെ ബൈക്ക് പെട്ടന്ന് സ്ലോ ആയപ്പോൾ ഞാൻ ഒന്ന് ഭയന്നു. അവൻ എന്നെ കണ്ടിരിക്കും എന്ന് കരുതി ,

അവൻ ബൈക്ക് ഒരു സൈഡിൽ ഒതുക്കി പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു, പുറത്തെടുത്ത കയ്യിൽ ആംപ്യൂൾ കണ്ടതും അവൻ അതെന്തു ചെയ്യാൻ പോകുന്നു എന്ന് എനിക്ക് സംശയം തോന്നി

അവൻ അതടുത്തു ഒരു വട്ടം നോക്കിയിട്ട് ആ പുഴയിലേക്ക് വലിച്ചെറിഞ്ഞു , എന്റെ പ്രതീക്ഷകളെ അവൻ വീണ്ടും തകർത്തു കളഞ്ഞു

ഒരു നിരാശയോടെയാണ് ഞാൻ പിന്നെ അവൻ പോയതിന് പിന്നാലെ പോയത്, ആ പോക്ക് അവൻ അവസാനിപ്പിച്ചത് അവന്റെ ഫ്ലാറ്റിന്റെ ഉള്ളിൽ ആണ് .

അവൻ ഫ്ലാറ്റിലേക്ക് പോകുന്നത് കണ്ടതിനു പിന്നാലെ ഞാൻ വീണ്ടും ആ ചാക്ക് കമ്പനിയിലേക്ക് പോയി , എനിക്ക് വേണ്ടി എന്തെങ്കിലും അവൻ അവിടെ അവശേഷിപ്പിച്ചിരിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com