അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74403

“എന്താ ഡോക്ടർ…”

ഐസിയു വിന്റെ വാതിൽക്കൽ സീതയോട് എന്തോ സംസാരിച്ചുകൊണ്ട് നിന്ന ഡോക്ടറിന്റെ ശ്രദ്ധ ഗൗതമിലേക്ക് മാറി

ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് സീതയുടെ കണ്ണുകളിൽ നിന്നും വീണ്ടും കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു

“ഗൗതം… ഞാൻ പറഞ്ഞിരുന്നില്ലേ ചിലപ്പോൾ ഓപ്പറേഷൻ വേണ്ടി വരും എന്ന്…”

“ഹ്മ്മ്”

“ഓപ്പറേഷൻ വേണ്ടി വരും”

“ഹാ… ഡോക്ടർ ഓപ്പറേഷനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കോളൂ… ഇവിടുത്തെ ഫോര്മാലിറ്റികൾ എല്ലാം ഞാൻ നോക്കിക്കൊള്ളാം”

ഗൗതമിന്റെ വാക്കുകൾ കേട്ട ഡോക്ടർ വീണ്ടും ഐസിയു വിന്റെ ഉള്ളിലേക്ക് നടന്നു.

“അമ്മേ… അമ്മ എന്തിനാ ഇപ്പൊ കരയുന്നത്. ഞാൻ മുൻപേ പറഞ്ഞതല്ലേ ഒരു ചെറിയ ഓപ്പറേഷൻ ഉണ്ടാകും എന്ന് …. അതിന് ഭയപ്പെടാൻ ഒന്നൂല്ല…”

ഗൗതം സീതയെ പതിയെ തന്റെ മാറോടു ചേർത്തു .

സർജറി ചെയ്യുന്നതിന് മുൻപായി സമ്മതപത്രം ഒപ്പിടുമ്പോൾ ഗൗതമിന്റെ കൈകൾ വിറച്ചു. ആദ്യമായി ഒരിടത്ത് തന്റെ അച്ഛന്റെ പേര് രാഘവൻ ആണെന്ന് സമ്മതിക്കേണ്ടി വന്നതിൽ ആ സമയത്ത് അവന്റെ മനസ്സിൽ ഉണ്ടായത് ദുഖമാണോ സന്തോഷമാണോ എന്ന് അവന് തന്നെ മനസ്സിലായില്ല

⚪️⚪️⚪️⚪️⚪️

“അയാൾ ഇത് ചോദിച്ചു വാങ്ങിയതാണ്… ഞാൻ അയാളോട് എന്താ പറഞ്ഞത് .. തന്റെ മകളെ എനിക്ക് വേണം എന്ന് മാത്രമല്ലേ… അതിന് അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു എന്റെ ദേഹത്തു കൈ വയ്ക്കുന്നു ഇതൊന്നും പോരാഞ്ഞിട്ട് അയാൾ പോലിസ് സ്റ്റേഷനിലേക്ക് പോകുന്നു… അപ്പൊ പിന്നെ അയാൾ ഇത് ചോദിച്ചു വാങ്ങിയതല്ലേ…”

അച്ചുവിനെയും അനാമികയെയും കണ്ടതിനു ശേഷം വീട്ടിലേക്ക് വരികയായിരുന്നു അരുൺ. അവന്റെ മനസ്സ് അപ്പോഴും ദുഷിച്ച ചിന്തകളാൽ മൂടിയിരുന്നു അവരെ തകർക്കാൻ എന്ത് ചെയ്യണം എന്ന് ചിന്തിച്ചുകൊണ്ട് തന്നെയാണ് അവൻ വണ്ടി ഓടിച്ചിരുന്നത്.

രാഘവന്റെ മുഖം മനസ്സിലേക്ക് വന്നതും അരുണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൻ വണ്ടി മെയിൻ റോഡിൽ നിന്നും ആൾ താമസം പൊതുവെ കുറഞ്ഞ വഴിയിലേക്ക് തിരിച്ചു

പൊട്ടിപ്പൊളിഞ്ഞു നിലംപൊത്താറായ ആ ചാക്ക് കമ്പനിയുടെ തുരുമ്പെടുത്ത ഗേറ്റ് തള്ളിത്തുറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അരോചകമായിരുന്നു

കമ്പനിയുടെ ഉള്ളിലേക്ക് ബൈക്ക് ഒതുക്കിവച്ച് അവൻ തന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു

“ചന്ദ്രേട്ടാ… ഞാൻ അരുണാണ്…”

“ആ… എന്താണ് കുറച്ചായല്ലോ ഒരു വിവരവും ഇല്ലാതെ…”

“എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ വിളിച്ചാൽ മതിയല്ലോ നിങ്ങളെയൊക്കെ…”

“ഓ… അപ്പൊ എന്തോ ആവശ്യമുണ്ടെന്ന് സാരം…”

“ആ… ഒരു ചെറിയ ആവശ്യം… ചിലപ്പോ ഒരാളെ ഒന്ന് തൂക്കേണ്ടി വരും… കണ്ടാൽ ആക്‌സിഡന്റ് ആണെന്ന് മാത്രമേ തോന്നാൻ പാടുള്ളു”

“തീർക്കാണോ…”

“അതൊക്കെ നിങ്ങളുടെ ഇഷ്ടം… അയാൾ ജീവിച്ചാലും മരിച്ചാലും എനിക്കൊന്നും ഇല്ല… പക്ഷെ അയാൾ ഇനി ഒരിക്കലൂം പൊങ്ങരുത്”

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com