അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

⚪️⚪️⚪️⚪️⚪️

കരഞ്ഞു തളർന്നു കിടന്ന അനാമിക രാത്രി വൈകി എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു . അനാമിക ഉറങ്ങി എന്ന് മനസ്സിലായതിന് ശേഷമാണ് അവൾക്ക് അരികിൽ കിടന്ന അച്ചുവും ലക്ഷ്മിയും കിടന്നത്

അധികം വൈകാതെ അച്ചുവും ഉറങ്ങി. പക്ഷെ ലക്ഷ്മിക്ക് ഉറങ്ങുവാൻ സാധിച്ചില്ല. അവരുടെ മനസ്സ് ചരടറ്റ പട്ടം പോലെ പാറി നടന്നു

‘കുറച്ചു നാളുകൾ കൊണ്ട് എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നത്… ഞാനും അപ്പുവും മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ആണ് ഒരു മോളായി അനുവും അനിയത്തിയായി സീതയും വരുന്നത്… ഇനി ജീവിതത്തിൽ ഒരിക്കലും കാണരുത് എന്ന് ഞാൻ ആഗ്രഹിച്ച ആളെ നേരിൽ കാണുന്നു… അയാളെ നേരിൽ കണ്ടാൽ കടിച്ചു കീറാൻ നടന്ന അപ്പു ഇപ്പോ അയാളുടെ ജീവന് കാവൽ നിൽക്കുന്നു… എങ്ങോട്ടാണ് ജീവിതം എന്നെയും കൊണ്ട് പോകുന്നത്”

ലക്ഷ്മി ഒരു നെടുവീർപ്പിട്ടു. പിന്നെ അനാമികയുടെ നെറ്റിയിൽ ഒരു ചുംബനം നൽകിക്കൊണ്ട് അവളുടെ അരികിലായി കിടന്നു

“അച്ഛാ…”

പതിയെ ഉറങ്ങിത്തുടങ്ങിയ ലക്ഷ്മി അനാമികയുടെ അലറി കരച്ചിൽ കേട്ടാണ് എഴുന്നേൽക്കുന്നത്.

“മോളെ അനൂ… എന്താ…”

ലക്ഷ്മി  ഉടൻ തന്നെ ബെഡ്ലാമ്പ് ഓണാക്കി. ബെഡിൽ എഴുന്നേറ്റിരുന്നു മുഖം പൊത്തി കരയുന്ന അനാമികയുടെ മുഖം ലക്ഷ്മി പതിയെ ഉയർത്തി

അനാമികയുടെ കരച്ചിൽ അച്ചുവിനെയും ഉണർത്തിയിരുന്നു

“അമ്മേ… എനിക്കെന്റെ അച്ഛനെ കാണണം…”

“ഏട്ടൻ പറഞ്ഞില്ലേ മോളെ നാളെ രാവിലെ വരാം എന്ന്… നമുക്ക് അപ്പൊ പോകാം ഈ രാതിയിൽ നമ്മൾ എങ്ങനെ പോകാനാ”

“എനിക്കിപ്പോ കാണണം അച്ഛനെ… ഏട്ടൻ എന്നെ സമാധാനിപ്പിക്കാൻ കള്ളം പറയുന്നതാ അച്ഛന് ഒന്നും ഇല്ലാന്ന്… എനിക്ക് പേടിയാ എനിക്കിപ്പോ പോണം”

അവളെ സമാധാനിപ്പിക്കാൻ അച്ചുവും ലക്ഷ്മിയും ഒരുപാട് ശ്രമിച്ചു. പക്ഷെ അവളുടെ അച്ഛനെക്കുറിച്ചോർത്തുള്ള ഭയം വളരെ വലുതായിരുന്നു

“ശരി… ഞാൻ അപ്പൂനെ ഒന്ന് വിളിച്ചു നോക്കട്ടേ… മോൾ ഒന്ന് കരയാതെ ഇരിക്ക്”

അനാമികയെ അച്ചുവിന്റെ കയ്യിൽ ഏല്പിച്ചുകൊണ്ട് ലക്ഷ്മി കട്ടിലിൽ നിന്നും ഇറങ്ങി.

“അപ്പൂ… എന്തായി അവിടുത്തെ കാര്യങ്ങൾ”

“ഓപ്പറേഷൻ കഴിഞ്ഞു. പ്രശ്നങ്ങൾ ഒന്നും ഇല്ല. അല്ല അമ്മ ഈ സമയം വരെ ഉറങ്ങിയില്ലേ…”

“ഉറങ്ങിയതാടാ, അനു വീണ്ടും എഴുന്നേറ്റിരുന്നു കരയുവാ അച്ഛനെ കാണണം എന്നും പറഞ്ഞ്… എന്തോ സ്വപ്നം കണ്ടു എന്ന് തോന്നുന്നു”

“അമ്മ അവൾക്ക് ഫോൺ കൊടുക്ക് ഞാൻ സംസാരിക്കാം അവളോട്…”

“ഇനിയിപ്പോ നീ പറഞ്ഞാലും അവൾക്ക് സമാധാനം ആകും എന്ന് തോന്നുന്നില്ല. പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അവളെ ഒന്ന് വന്ന്‌ കൊണ്ടുപോ…”

“എന്റെ കയ്യിൽ വണ്ടി ഇല്ലല്ലോ അമ്മേ… ഇനി ആരുടെയെങ്കിലും വണ്ടി വാങ്ങിയാലും ഞാൻ എങ്ങനെ ഓടിച്ചുകൊണ്ട് വരും”

“ഞാൻ വരാം ഗൗതം… എന്റെ കയ്യിൽ വണ്ടി ഉണ്ട്”

ഗൗതമിന് അടുത്തു നിന്ന് ആരോ സംസാരിക്കുന്നത് ലക്ഷ്മിക്ക് കേൾക്കാമായിരുന്നു. പരിചയമില്ലാത്ത ശബ്ദം ആയതിനാൽ ആരാണെന്ന് മാത്രം മനസ്സിലായില്ല

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.