അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

“എന്നാൽ ശരി അമ്മേ… ഞങ്ങൾ ഇപ്പൊ വരാം… അവളോട് കരയണ്ട എന്ന് പറ”

“ശരി”

ഗൗതമുമായുള്ള സംഭാഷണം അവസാനിപ്പിച്ച് ലക്ഷ്മി അനാമികയുടെ അരികിലേക്ക് ചെന്നു.

“മോളെ… ഏട്ടൻ ഇപ്പൊ വരും ”

ലക്ഷ്മി അത് പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് അനാമികയുടെ കരച്ചിലിന്റെ കാഠിന്യം അല്പം ഒന്ന് കുറഞ്ഞു.എന്നാലും അവൾ അച്ചുവിന്റെ തോളിൽ നിന്നും മുഖം ഉയർത്തിയില്ല

അധികം വൈകാതെ പുറത്ത് പോർച്ചിൽ ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ലക്ഷ്മി പുറത്തേക്ക് ചെന്നു.ആദ്യം വണ്ടിയിൽ നിന്നും പുറത്തിറങ്ങിയത് ഗൗതം ആണ് ,അവന് പിന്നാലെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയ ആളെ ലക്ഷ്മിക്ക് മനസ്സിലായില്ല എന്നാലും അച്ചു പറഞ്ഞത് വച്ച് അയാളാണ് അച്ചുവിന്റെ അച്ഛൻ എന്ന് അവർ ഊഹിച്ചു

“അമ്മേ… അനു എവിടെ”

“ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല. അച്ചുവിന്റെ കൂടെ ബെഡ്‌റൂമിൽ ഉണ്ട്”

“ഏട്ടാ…”

ലക്ഷ്മിയുടെ ഒപ്പം ഉള്ളിലേക്ക് കയറാൻ തുടങ്ങിയ ഗൗതമിന്റെ മാറിലേക്ക് വീണുകൊണ്ട് അനാമിക വീണ്ടും കരയുവാൻ തുടങ്ങി

“ഏട്ടാ… എനിക്കെന്റെ അച്ഛനെ കാണണം ഏട്ടാ…”

“അതിനെന്താ… നമുക്കിപ്പൊ തന്നെ പോകാല്ലോ… പോകാം അമ്മേ…”

ഗൗതമിന്റെ ഒപ്പം ആശുപത്രിയിൽ എത്തിയ അനാമികയുടെ അവസ്ഥ വീണ്ടും മോശമാകുകയാണ് ചെയ്തത്. അച്ഛൻ ഐസിയു വിൽ ആണെന്നറിഞ്ഞതും അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി. അവരെ സമാധാനിപ്പിച്ചുകൊണ്ട് ലക്ഷ്മിയും മിനിയും

“മോനെ… എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടുമോ… എനിക്കിവിടെ പറ്റുന്നില്ല”

ലക്ഷ്മിയുടെ അവസ്ഥ ഗൗതമിനും മനസ്സിലാകുമായിരുന്നു. ലക്ഷ്മി ഈ ലോകത്തിൽ ഏറ്റവും വെറുക്കുന്ന ഒരാളുടെ സൗഖ്യത്തിന് വേണ്ടിയാണ് അവർക്കിപ്പോ പ്രാർഥിക്കേണ്ടി വരുന്നത്, അതും അനുവിനും സീതക്കും വേണ്ടി എന്നാൽ സമയം ചെല്ലുന്തോറും തന്റെ ഉള്ളിൽ ഉണ്ടാകുന്ന പിരിമുറുക്കം കൂടുന്നത് അവർ അറിയുന്നുണ്ടായിരുന്നു

“ഞാൻ അങ്കിളിനോട് ഒന്ന് ചോദിച്ചു നോക്കട്ടെ., പക്ഷെ വീട്ടിൽ അമ്മ ഒറ്റക്കാവില്ലേ…”

“സാരമില്ല.. ഞാൻ ഒറ്റക്ക് നിന്നോളാം”

ഗൗതം പിന്നെ മറുത്തൊന്നും പറയാതെ വിജയന്റെ അരികിലേക്ക് നടന്നു.

ഗൗതമും വിജയനും തിരിച്ചു വരുമ്പോൾ അവർക്കൊപ്പം അച്ചുവും ഉണ്ടായിരുന്നു.

“അമ്മയുടെ ഒപ്പം ഇവളും നിൽക്കുന്നതിൽ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ…”

“എനിക്കെന്ത് ബുദ്ധിമുട്ട്, സന്തോഷം മാത്രമേ ഉള്ളു. എനിക്കൊരു കൂട്ടാകുമല്ലോ.. ആകെയുള്ള ഒരു വിഷമം എന്റെ മോളെ ഞാൻ ഒരു നിറപറയും നിലവിളക്കുമായി വീട്ടിലേക്ക് സ്വീകരിക്കണം എന്നാണ് കരുതിയത് അതിങ്ങനെ ആയല്ലോ…”

ലക്ഷ്മിയുടെ ആ മറുപടിക്ക് വിജയൻ ഒന്ന് ചിരിച്ചതേ ഉള്ളു. തന്റെ അച്ഛന്റെയും ലക്ഷ്മിയമ്മയുടെയും സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന അച്ചുവിന്റെ മുഖത്ത് ആ വിഷമത്തിനിടയിലും ഒരു നാണം വിടർന്നു

⚪️⚪️⚪️⚪️⚪️

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.