അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74259

“അവൾക്ക് മനസ്സമാധാനം കിട്ടിയപ്പോൾ എന്റെ സമാധാനം പോയല്ലോ ദൈവമേ…”

അച്ചു തന്റെ പിന്നിൽ നിന്നും പിറുപിറുത്തു കൊണ്ട് വരുന്നത് അനാമിക കേട്ടെങ്കിലും അവൾ അതിന് പ്രതികരിച്ചില്ല

അച്ചു നടന്ന് എത്തുമ്പോഴേക്കും അനാമിക വണ്ടി സ്റ്റാർട്ട്‌ ആക്കി നിർത്തിയിരുന്നു. അച്ചു പിന്നിൽ കയറി ഇരുന്നതും അനാമിക വണ്ടി മുന്നോട്ട് എടുത്തു

നീങ്ങിത്തുടങ്ങിയ അനാമികയുടെ വണ്ടിയുടെ മുന്നിലായി പൊടി പറത്തിക്കൊണ്ട് ഒരു പൾസർ 200ns വന്ന്‌ ചവിട്ടി നിർത്തി

ആ വണ്ടിയെ ഇടിക്കാതിരിക്കാനും അവർ വീഴാതിരിക്കാനുമായി അനാമികക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു . അനാമികയുടെ ഹൃദയ സ്പന്ദനം വേഗത്തിൽ ആയി

അപ്പോഴും പൾസറിൽ വന്ന ആളുടെ വലത് കൈ മുന്നോട്ടും പിന്നോട്ടും ചലിച്ചുകൊണ്ടിരുന്നു

അനാമികയുടെ ഡാഷ്ബോർഡിൽ തലവെച്ചുള്ള ഇരുത്തം കണ്ട് ഭയന്ന അച്ചു വണ്ടിയിൽ നിന്നും ഇറങ്ങി. മുന്നോട്ട് നടക്കുന്നതിനൊപ്പം അവൾ ആ വണ്ടിയിൽ വന്ന ആളെ രൂക്ഷമായി നോക്കുകയും ചെയ്തു

“അനൂ… എന്താടാ… നീ എന്നെ ഒന്ന് നോക്ക്”

അച്ചു അനാമികയുടെ മുഖം തന്റെ കയ്യാൽ പതിയെ ഉയർത്തി. അവൾ നന്നായി ഭയന്നിരുന്നു എന്ന് ആ കണ്ണുകൾ കണ്ടാൽ മനസ്സിലാകുമായിരുന്നു

“തനിക്കെന്താടോ കണ്ണില്ലേ…”

അച്ചു അനാമികയുടെ അവസ്ഥയിലും തന്റെ വണ്ടിയിൽ നിന്നും ഇറങ്ങാതെ ഇരിക്കുന്ന ആളെ നോക്കി കയർത്തു. ഹെൽമെറ്റ്‌ വച്ചിരിക്കുന്ന അയാളുടെ മുഖം വ്യക്തമായിരുന്നില്ല

ആക്‌സിലേറ്ററിൽ നിന്നും കൈ എടുത്ത അയാൾ ചാവി തിരിച്ചു വണ്ടി ഓഫ് ആക്കി. വലതു കയ്യാൽ തന്റെ ഹെൽമെറ്റ്‌ തലയിൽ നിന്നും പതിയെ ഊരിമാറ്റി

“അരുൺ…”

അനാമികയുടെ ശബ്ദം പതിഞ്ഞതായിരുന്നു എങ്കിലും അവളുടെ അടുത്തു നിന്ന അച്ചു അത് വ്യക്തമായി കേട്ടു .അനാമിക പറഞ്ഞ കഥകളിൽ നിന്നും അവൾ കാണിച്ചു തന്നിട്ടുള്ള ഫോട്ടോയിൽ നിന്നും മാത്രം പരിചയമുള്ള അരുണിന്റെ മുഖം അച്ചു ആദ്യമായി കാണുകയായിരുന്നു

“അപ്പൊ നിനക്കെന്റെ മുഖം ഓർമയുണ്ട്… അല്ല അങ്ങനെ മറക്കാൻ പറ്റുന്ന ഒരു ബന്ധം ആയിരുന്നില്ലല്ലോ നമ്മൾ തമ്മിൽ”

അവന്റെ വാക്കുകളിൽ ഒരു പുച്ഛം നിഴലിച്ചിരുന്നു

അവൻ  സംസാരിച്ചു തുടങ്ങിയപ്പോളാണ് അനാമിക പറഞ്ഞത് അവനും കേട്ടു എന്നവർക്ക് മനസ്സിലായത്.

“നീ പറഞ്ഞത് ശരിയാണ് അരുൺ… അങ്ങനെ മറക്കാൻ പറ്റുന്നതൊന്നും അല്ലല്ലോ നീ എന്നോട് ചെയ്തിട്ടുള്ളത്”

എപ്പോഴും ചിരിച്ചു കളിച്ചു മാത്രം കണ്ടിട്ടുള്ള അനാമികയുടെ ആ ഉറച്ച ശബ്ദം അച്ചുവിനെ അതിശയിപ്പിച്ചു

“നീയോ… അങ്ങനെ ആയിരുന്നില്ലല്ലോ നീ എന്നെ വിളിച്ചിരുന്നത്… ഓ ഇപ്പൊ നിന്നെ രക്ഷിക്കാൻ നിന്റെ പുതിയ ചേട്ടൻ ഉള്ളതിന്റെ അഹങ്കാരം ആയിരിക്കും…”

“ആണെന്ന് തന്നെ വച്ചോ… ബന്ധങ്ങളുടെ വില അറിയാത്ത നിനക്കൊന്നും ആ സ്നേഹം തരുന്ന വിശ്വാസം ഒരിക്കലും മനസ്സിലാകില്ല”

അനാമികയും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com