അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74404

“ഏട്ടാ…”

ഗൗതമിനോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ അനാമിക വീണ്ടും വിതുമ്പുവാൻ ആരംഭിച്ചു

“മോൾ എന്തിനാ കരയുന്നത്… മോൾടെ അച്ഛന് ഒന്നൂല്ല… നാളെ രാവിലെ അമ്മയേം അച്ചൂനേം കൂട്ടി ഇങ്ങോട്ട് പോരെ,അപ്പൊ കാണാല്ലോ അച്ഛനെ”

“വേണ്ട… എനിക്കിപ്പോ കാണണം എന്റെ അച്ഛനെ.”

“അനൂ… വാശി പിടിക്കല്ലേ… ഇപ്പൊ എങ്ങനെ വരാനാ. ഏട്ടന്റെ കയ്യിൽ വണ്ടി ഇല്ലാന്ന് മോൾക്ക് അറിയില്ലേ, നാളെ രാവിലെ ഏട്ടൻ വന്ന്‌ കൂട്ടിക്കൊണ്ട് വരാം എന്റെ മോളെ”

“ഏട്ടാ… പ്ലീസ്…”

“പറയുന്നത് കേൾക്ക് മോളെ… ഏട്ടൻ പറഞ്ഞിട്ട് വിശ്വാസം ആയില്ലെങ്കിൽ സീതമ്മ ഇവിടെ ഉണ്ടല്ലോ.. അമ്മയോട് ചോദിച്ചു നോക്ക് ”
.

പിന്നെ കുറച്ചു സമയം അങ്ങേത്തലക്കൽ നിന്നുമുള്ള സംസാരം ഒന്നും അനാമിക കേട്ടില്ല

“മോളെ…”

സീതയുടെ പതിഞ്ഞ ശബ്ദം

“അമ്മേ… അച്ഛന്…”

“ഏട്ടൻ പറഞ്ഞില്ലേ മോളെ… അച്ഛന് ഒന്നൂല്ല… മോള് സമാധാനമായി ഇരിക്ക്”

“ഹ്മ്മ്”

സീതയുടെ സന്തോഷത്തോടെ ഉള്ളതല്ലെങ്കിലും ആശ്വാസപൂർണമായ ആ ശബ്ദം കേട്ടപ്പോൾ അനാമികക്ക് രാഘവനെക്കുറിച്ചുള്ള വേവലാതി പകുതിയായി

“അപ്പൊ മോള് കിടന്നുറങ്ങിക്കോ… രാവിലെ ഏട്ടൻ വന്നു കൂട്ടിക്കൊള്ളാം”

ഗൗതമിന്റെ ആ ഉറപ്പിന്മേലാണ് അനാമിക കാൾ കട്ട്‌ ചെയ്തത്

⚪️⚪️⚪️⚪️⚪️

അനാമികയുടെ കാൾ കട്ട്‌ ആയതും ഗൗതം കസേരയിൽ തളർന്നിരിക്കുന്ന സീതയെ ഒരിക്കൽക്കൂടി തിരിഞ്ഞ് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു

“ഗൗതം…”

ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഗൗതം പിന്നിൽ നിന്നുമുള്ള വിജയന്റെ ആ വിളിയിൽ അറിയാതെ ഒന്ന് ഞെട്ടി

“ഹ.. പറയു സർ”

“ഞാൻ അപ്പൊ അവിടെ വച്ചു ചോദിച്ചില്ല എന്നെ ഉള്ളു, എനിക്കറിയാം രാഘവന് എന്തോ ഗുരുതരമായി സംഭവിച്ചിട്ടുണ്ട് എന്ന്. താൻ അയാളെ കണ്ടില്ല എങ്കിലും ആ ഡോക്ടർ പറഞ്ഞതിൽ നിന്നും തനിക്കെല്ലാം മനസ്സിലായി എന്നും എനിക്കറിയാം… ഇനി പറ എന്താ ഇപ്പോഴത്തെ അവസ്ഥ”

“സർ… അത്… ശരിയാണ് കുറച്ചു ഗുരുതരമാണ്, പുറത്ത് കാണുമ്പോൾ മുറിവുകൾ ഒന്നും ഇല്ലെങ്കിലും തലയുടെ ഉള്ളിൽ ക്ഷതം സംഭവിച്ചിട്ടുണ്ട്. ആ ക്ഷതത്തിൽ നിന്നും തലക്കുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. ചിലപ്പോ അത് തനിയെ പോയേക്കാം അല്ലെങ്കിൽ ഓപ്പറേഷൻ വേണ്ടി വരും. രണ്ടായാലും നമുക്ക് തീരിച്ചു കിട്ടുന്ന ആളുടെ അവസ്ഥ എന്തായിരിക്കും എന്ന് പറയാൻ പറ്റില്ല. എന്തായാലും നമുക്ക് നല്ലതിന് വേണ്ടി പ്രാർഥിക്കാം”

“ഹ്മ്മ് …”

“ചേട്ടാ… ദേ ഡോക്ടർ വിളിക്കുന്നു”

ഐസിയു വിന്റെ അരികിൽ നിന്നും അവരുടെ അടുത്തേക്ക് പാഞ്ഞുവന്ന മിനി നന്നായി കിതക്കുന്നുണ്ടായിരുന്നു

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com