അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74406

“ആ… ഇങ്ങനെ ഇരിക്കും എന്നെ കളിയാക്കിയാൽ…”

അച്ചു പതിയെ അവന്റെ തലയിൽ തട്ടിക്കൊടുത്തു

“അച്ചൂ… താൻ ഇവിടെ ഇരിക്ക്… എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്”

അത്രയും സമയം ചിരിച്ചുകൊണ്ട് സംസാരിച്ച ഗൗതമിന്റെ ശബ്ദത്തിൽ പെട്ടന്നാണ് മാറ്റം ഉണ്ടായത്. അത് മനസ്സിലായതും അച്ചു അവൻ ഇരിക്കുന്നതിനടുത്തായി ഇരുന്നു

“എന്താ ഏട്ടാ…”

“എടൊ… താൻ പലവട്ടം ചോദിച്ചിട്ടുള്ള കാര്യമാണ്… ഞാൻ ഇത്രയും നാൾ ഒഴിഞ്ഞു മാറി… ഇനിയും അത് പറ്റില്ല… ഇന്ന് മുതൽ നമ്മൾ ഒന്നാണ് അപ്പൊ താൻ അറിയാത്ത ഒരു രഹസ്യവും എനിക്കുണ്ടാകുവാൻ പാടില്ല…”

“എന്തൊക്കെയാ ഏട്ടാ ഈ പറയുന്നത്… എല്ലാം നമുക്ക് നാളെ പറഞ്ഞാൽ പോരെ…”

“പോര… ഇപ്പൊ തന്നെ പറയണം… നാളെ ഞാൻ എല്ലാം പറഞ്ഞാൽ താൻ പറയില്ലേ… എന്റെ എല്ലാം എടുത്തിട്ട് എന്നെ ചതിച്ചു എന്ന്…”

ഗൗതം പറഞ്ഞതിന്റെ അർഥം ആദ്യം അച്ചുവിന് മനസ്സിലായില്ല, പിന്നെ മനസ്സിലായപ്പോൾ അവളുടെ നഖങ്ങൾ അവന്റെ കയ്യിൽ ആഴ്ന്നിറങ്ങുകയും ചെയ്തു

“ഓഹ്‌… വൃത്തികെട്ടത്…”

“ഹാവു… തൊലി പൊളിഞ്ഞു എന്ന് തോന്നുന്നു…. തമാശ ഒക്കെ അവിടെ നിൽക്കട്ടെ… ഞാൻ പറയാൻ പോകുന്നത് താൻ ശ്രദ്ധിച്ചു കേൾക്കണം…”

“ശരി… പറ..”

ഒരു ദീർഘ നിശ്വാസം വിട്ട് ഗൗതം പറയാൻ തുടങ്ങി

“താൻ ഒരിക്കൽ ചോദിച്ചില്ലേ അരുണിന് എന്ത് പറ്റി എന്ന്… അതിൽ എന്റെ പങ്ക് എന്തെങ്കിലും ഉണ്ടോ എന്ന്… ഉണ്ട്… അവൻ അങ്ങനെ ആകാൻ കാരണം ഞാൻ ആണ്…”

ഗൗതം അത് പറഞ്ഞിട്ടും അച്ചുവിൽ ഭാവമാറ്റം ഏതും ഉണ്ടായില്ല എന്നാലും അവൻ പറഞ്ഞ് തുടങ്ങി

“അന്ന് അച്ഛന് ആക്‌സിഡന്റ് ഉണ്ടായി എന്നറിഞ്ഞ ദിവസം നിങ്ങൾ വിളിച്ചിട്ട് ഞാൻ വീട്ടിലേക്ക് വന്നില്ലേ…അപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ അതാണ് എനിക്ക് അരുണിന്റെ മേൽ സംശയം ഉണ്ടാക്കാൻ കാരണം …

പിന്നെ അന്ന് പോലീസ് സ്റ്റേഷനിൽ പോയപ്പോൾ  അവർ പറഞ്ഞത് അതൊരു ആക്‌സിഡന്റ് ആണെന്നാണ് ,അങ്ങനെ കരുതിയത് കൊണ്ട് തന്നെ അവർ അതിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയതുമില്ല. അവർക്കിതൊരു ആക്‌സിഡന്റ് ക്ലെയിം നേടിയെടുക്കാനുള്ള കേസ് മാത്രമായിയുന്നു

അവർ പറഞ്ഞതൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല, അതുകൊണ്ടാണ് ഞാൻ തന്റെ അച്ഛന്റെ ഒപ്പം ആക്‌സിഡന്റ് നടന്ന സ്ഥലത്തേക്ക് പോയത് . അവിടെ നിന്നും എനിക്ക് മനസ്സിലായത് അത് വെറും ഒരു ആക്‌സിഡന്റ് ആയിരുന്നില്ല എന്നാണ്

ആക്‌സിഡന്റ് ആയിരുന്നു എങ്കിൽ അച്ഛന്റെ വണ്ടിയെ ഇടിച്ച ലോറി ബ്രേക്ക് പിടിച്ചതിന്റെ പാടുകളും അവിടെ കാണുമായിരുന്നു, പക്ഷെ അവിടെ ഉണ്ടായിയുന്നത് അച്ഛന്റെ ബൈക്ക് മറിഞ്ഞു തെന്നിയ പാടുകൾ മാത്രമായിരുന്നു

പിന്നെ അച്ഛന്റെ വണ്ടി ഒരു പോക്കറ്റ് റോഡിൽ നിന്നാണ് വന്നിരിക്കുന്നത്, ലോറി പിടിക്കുന്നതിനു മുൻപ് തന്നെ അച്ഛന്റെ വണ്ടി മറിഞ്ഞിരുന്നു അത് പാടുകളിൽ നിന്ന് വ്യക്തമാണ് , പെട്ടന്ന് എതിരിൽ വണ്ടി കണ്ടപ്പോൾ നിയന്ത്രണം പോയതാകാം എന്നിട്ടും ലോറി ബ്രേക്ക് പിടിക്കാതെ അച്ഛനെ ഇടിച്ചു തെറിപ്പിച്ചു അതെന്റെ സംശയങ്ങളെ ബലപ്പെടുത്തി

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com