അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74259

“എന്താ അമ്മേടെ മോൾക്ക് പറ്റിയത്… എന്തിനാ കരയുന്നത്…”

ലക്ഷ്മിയുടെ ആ ചോദ്യം അവളുടെ കരച്ചിലിന്റെ ശക്തി കൂട്ടുകയാണ് ചെയ്തത്. പിന്നെ ഒന്നും ചോദിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ട് ലക്ഷ്മി അവളെയും കെട്ടിപ്പിടിച്ചു അവിടെ തന്നെ നിന്നു

“അച്ചൂ… എന്തിനാ ഇവൾ കരയുന്നത്”

ലക്ഷ്മി അനാമികയെയും കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ ഗൗതം സോഫയുടെ അരികിൽ നിൽക്കുന്ന അച്ചുവിന്റെ അരികിലേക്ക് നടന്നിരുന്നു. അച്ചുവിന്റെ കവിൾത്തടങ്ങളും കണ്ണീരാൽ കുതിർന്നിരുന്നു

അച്ചു പറഞ്ഞ് തുടങ്ങി

⚪️⚪️⚪️⚪️⚪️

അരുൺ വണ്ടി എടുത്ത് പോയതും അത്രയും സമയം നിശബ്ദമായി നിന്നിരുന്ന അനുവിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി തുടങ്ങി. ഞാൻ അവളെ കുറെ സമാധാനിപ്പിക്കാൻ ശ്രമിച്ചു . അവളുടെ കരച്ചിൽ അടങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ ആണ് വണ്ടി എടുത്തത്

“ആഹാ… അച്ചുവും ഉണ്ടോ കൂടെ… ഇവൾ വരാൻ താമസിച്ചത് കൊണ്ട് ഞാൻ നിന്നെ വിളിയ്ക്കാൻ തുടങ്ങുകയായിരുന്നു”

ഞങ്ങൾ വണ്ടി പോർച്ചിൽ വച്ചിട്ട് ഉമ്മറത്തേക്ക് കയറിയതും ആന്റി അങ്ങോട്ടേക്ക് വന്നു

“ആ ആന്റി… അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ ഇവൾക്ക് തല വേദനിക്കുന്നു എന്ന് പറഞ്ഞു ,അപ്പൊ പിന്നെ അവളെ ഒറ്റക്ക് വിടണ്ട എന്ന് തോന്നി അതാ ഞാനും കൂടെ വന്നത്”

അനുവിന്റെ മുഖം കണ്ട് ആന്റി കൂടുതലായി ഒന്നും ചോദിക്കണ്ട എന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത്

“എന്ത് പറ്റി , പെട്ടന്നൊരു തലവേദന”

“ആ അറിയില്ല”

ആന്റിക്ക് മറുപടി കൊടുത്തത് അനു തന്നെയാണ്

“ആ… എന്നാൽ ഇനി tv കാണാൻ ഒന്നും ഇരിക്കേണ്ട പോയി കിടന്നോ”.

“ചാച്ചൻ എന്ത്യേ ആന്റി”

“ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. പെട്ടെന്നെന്തോ ഫോൺ വന്നിട്ട് പുറത്ത് പോയതാ… എന്താ കാര്യം എന്ന് ചോദിച്ചിട്ട് പറഞ്ഞതും ഇല്ല”

“ആ… എന്നാൽ ഞാൻ പോട്ടെ ആന്റി… ഇനിയും വൈകിയാൽ ശരിയാവില്ല. പിന്നെ അനുവിന്റെ വണ്ടി ഞാൻ എടുക്കുവാ”

“ശരി മോളെ”

തല കുനിച്ചു വിഷമത്തോടെ തന്റെ മുറിയിലേക്ക് കയറുന്ന അനുവിനെ ഒരിക്കൽക്കൂടി നോക്കിക്കൊണ്ട് ഞാൻ  പുറത്തേക്ക് നടന്നു

“ചേട്ടാ….”

പുറത്ത് വന്ന്‌ പോർച്ചിൽ നിന്നും വണ്ടി എടുക്കുന്ന സമയത്താണ് ഞാൻ ആന്റിയുടെ അലറി ഉള്ള കരച്ചിൽ കേൾക്കുന്നത്.

വണ്ടി സ്റ്റാൻഡിൽ തന്നെ വച്ചു ഉള്ളിലേക്ക് ഓടി എത്തിയ ഞാൻ കാണുന്നത് ചെവിയിൽ ഫോണും ചേർത്തു പിടിച്ചു കരയുന്ന ആന്റിയെ ആണ്. ആന്റിയുടെ കരച്ചിൽ കേട്ട് അനുവും അങ്ങോട്ടേക്ക് വന്നു

“എന്താ ആന്റി…എന്താ പറ്റിയെ”

വിങ്ങിപ്പൊട്ടി കരയുന്ന ആന്റിയെ ഞാൻ കുലുക്കി വിളിച്ചു

“മോളെ… ചാച്ചന് ഒരാക്‌സിഡന്റ്… എനിക്കാകെ പേടി ആകുന്നു…”

ആന്റി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഞെട്ടലിനേക്കാൾ കൂടുതൽ ആയി ഉണ്ടായത് ഭയം ആണ്.., അരുൺ കുറച്ചു സമയം മുൻപ് ഞങ്ങളോട് പറഞ്ഞ കാര്യങ്ങളും ചാച്ചന്റെ ഈ ആസിഡന്റും… എന്തോ ഒരു ഭയം എനിക്ക് തോന്നി

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com