അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

“ഹാ…”

അയയുന്ന ടോർനിക്വിറ്റിനൊപ്പം തന്റെ ശരീരത്തിലേക്ക് പ്രവഹിക്കുന്ന മയക്കുമരുന്നിന്റെ ലഹരിയിൽ അരുൺ ഒരു നെടുവീർപ്പിട്ടു

പതിയെ പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു വന്നു.പൂർണമായും അടയാതെയും തുറക്കാതെയും ഇരിക്കുന്ന ആ കണ്ണുകളിലൂടെ അവൻ കാണുന്നതെല്ലാം അവന് അനാമികയുടെ മുഖമായി തോന്നി

അനാമികയുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ അവന്റെ മുഷ്ടി ചുരുണ്ടു വന്നു. അവൻ തന്റെ കൈകളാൽ വായുവിൽ വീശിക്കൊണ്ടിരുന്നു പതിയെപ്പതിയെ അനാമികയുടെ ചുണ്ടിലെ പുഞ്ചിരി മാറി ഒരു തേങ്ങിക്കരച്ചിൽ ആയി. അച്ഛാ എന്ന് വിളിച്ചു കരയുന്ന അനാമികയുടെ മുഖം അരുണിന് ആനന്ദം നൽകുന്നതായിരുന്നു

“ഞാൻ പറഞ്ഞില്ലേടി… നിന്റെയൊക്കെ ജീവിതം എന്റെ കയ്യിൽ ആണെന്ന്… നിന്റെയൊക്കെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണെന്ന്… ഹ…. ഹ ….ഹ …”

അവന്റെ അട്ടഹാസം ആ  അടച്ചിട്ട മുറിയിലെ ചുവരുകളിൽ തട്ടി പ്രധിധ്വനിച്ചുകൊണ്ടിരുന്നു…

അനാമികയുടെ മുഖം മാറി അവിടെ ഗൗതമിന്റെ മുഖം തെളിയാൻ തുടങ്ങിയപ്പോൾ അരുണിന്റെ ഭാവം ദേഷ്യം ആയിരുന്നില്ല… ഭയം…

“നീ… നീയാണ് എല്ലാത്തിനും കാരണം… എന്റെ കണക്കുകൂട്ടലുകൾ എല്ലാം തുലച്ചത് നീയാണ്… നിന്നെയും ഞാൻ കരയിക്കും… നിന്നെ കരയിക്കാൻ നിന്നെ തൊടേണ്ട കാര്യമില്ലല്ലോ..”

സമയം പോകുംതോറും അരുണിന്റെ വാക്കുകൾ അവ്യക്തമായിക്കൊണ്ടിരുന്നു

⚪️⚪️⚪️⚪️⚪️

“മോനെ അപ്പൂ”

തനിക്കെതിരിൽ നിൽക്കുന്ന സീത ഇപ്പോൾ കരയുക അല്ല എന്നത് ഗൗതമിന് ഒരു സന്തോഷം നൽകി

“എന്തിനാ കസേരയിൽ ചാരിയിരുന്ന് ഉറങ്ങുന്നത് നിനക്ക് റൂമിൽ പോയി കിടന്ന് ഉറങ്ങിക്കൂടെ”

“ഏയ്യ്.. ഞാൻ ഉറങ്ങിയതല്ലമ്മേ… ചെറുതായി ഒന്ന് മയങ്ങിപ്പോയതാ…”

“രണ്ടും ഒന്ന് തന്നെ… നീ റൂമിൽ പോയി കിടന്നോ… ഇവിടെ ഞാൻ ഇരുന്നോളാം…”

“ഇവിടെ ഇരിക്കേണ്ട ആവശ്യം ഒന്നും ഇല്ല അമ്മേ… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവർ വിളിച്ചോളും”

“എന്നാലും ഞാൻ ഇവിടെ ഇരുന്നോളാം”

സീതയെ നിർബന്ധിച്ചിട്ടും കാര്യം ഇല്ലാ എന്ന് മനസ്സിലായ ഗൗതം അവിടെ നിന്നും റൂമിലേക്ക് നടന്നു.

വിഷമം തളം കെട്ടി നിൽക്കുന്ന മുഖവുമായി കട്ടിലിൽ ചാരിയിരിക്കുന്ന അനാമികയുടെ മുഖമാണ് ഗൗതമിനെ അവിടെ വരവേറ്റത് . അവൾ കരയുകയല്ല എന്നത് ഗൗതമിനൊരു ആശ്വാസമായിരുന്നു. അവളോടൊന്നും പറയാതെ അവളുടെ ഒപ്പം അവനും ഇരുന്നു . ഉറക്കം നിന്ന ക്ഷീണത്തിൽ പതിയെ അവൻ മയക്കത്തിലേക്ക് വഴുതി വീണു

“അപ്പൂ… മോനെ എഴുന്നേറ്റെ… ദേ പോലിസ്…”

സീതയുടെ വെപ്രാളത്തോടെ ഉള്ള വിളി ആണ് ഗൗതമിനെ ഉണർത്തുന്നത്. ഉറക്കച്ചടവോടെ ഉഴുന്നേറ്റ ഗൗതം തനിക്കരികിൽ കാക്കി പാന്റും കാഷ്വൽ ഷർട്ടും ഇട്ട് നിൽക്കുന്ന രണ്ട് പേരെ കണ്ടു

“നമസ്കാരം ഡോക്ടർ …”

“നമസ്കാരം…”

“ഡോക്ടർ… ഞങ്ങൾ ഇന്നലെ ആക്‌സിഡന്റ് നടന്ന സ്ഥലത്ത് പോയിരുന്നു. അദ്ദേഹത്തിന്റെ വണ്ടി സ്റ്റേഷനിൽ ഉണ്ട്. പിന്നെ കുറച്ചു തിങ്‌സും, അതുപോലെ ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ അറിയാനും ഉണ്ട്… ഡോക്ടർ ഒന്ന് വന്നാൽ…”

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.