അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74257

“ആ… അവനിട്ടുള്ളത് ഞാൻ വച്ചിട്ടുണ്ട്… ഒരു ചെറിയ ഡോസ്  ഞാൻ കൊടുത്താ… അത് പോരായിരുന്നു എന്ന് അവൻ തന്നെ എനിക്ക് മനസ്സിലാക്കി തന്നു.. അവൻ എന്റെ വീട്ടിൽ കയറി., എന്നെ ഭീഷണി പ്പെടുത്തി… അരുൺ ആരെണെന്ന് അവൻ മനസ്സിലാക്കാൻ പോകുന്നതേയുള്ളു”

ഗൗതം അരുണിന്റെ വീട്ടിൽ പോയി എന്നതും അവനോട് സംസാരിച്ചു എന്നതും അനാമികക്ക് ഒരു പുതിയ അറിവായിരുന്നു. അതറിഞ്ഞപ്പോൾ ആദ്യം ഉണ്ടായിരുന്ന ഒരു പകപ്പ് മാറി അവളുടെ മുഖത്തു ഒരു അഹങ്കാരം നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു

“ഓഹ്‌… നീ ചിരിക്കുകയാണോ… ചിരിക്ക് ചിരിക്ക്… ഇനി അധികം ചിരിക്കാൻ പറ്റില്ലല്ലോ.. നീയും അവനും ഒരുമിച്ചു കരയും… അത് ഞാൻ നേരിട്ട് കാണും…”

അത്രയും സമയം ചിരിച്ചുകൊണ്ടിരുന്ന അനാമികക്ക് അരുണിന്റെ ആ ഭീഷണി ഒരു ഭയം സമ്മാനിച്ചു.

“ഇതാണ്… ഇതാണ് ഞാൻ നിന്നിൽ കാണാൻ ആഗ്രഹിക്കുന്ന ഭാവം.. ഈ ഭയം… ഇനി ഓരോ നിമിഷവും നിങ്ങൾ ഭയക്കും…”

അരുൺ വീണ്ടും അനാമികയെ തളർത്താൻ ശ്രമിക്കുകയായിയുന്നു

“നിങ്ങൾക്ക് ഭ്രാന്താണോ… ഇവളെ ദ്രോഹിച്ചു മതിയായില്ലേ”

മൗനമായിരിക്കുന്ന അനാമികക്ക് പകരമായി അച്ചുവാണ് സംസാരിച്ചത്

“ഭ്രാന്തായിരുന്നു… ഇവൾ എന്ന ഭ്രാന്ത്… ഇവളെ എങ്ങനെ എങ്കിലും സ്വന്തമാക്കണം എന്ന ഭ്രാന്ത്.. ഇപ്പൊ അത് മാറി. ഇവളുടെ , ഇവളുടെ മാത്രമല്ല എന്റെ വീട്ടിൽ കയറി എന്നെ അങ്ങ് ഉണ്ടാക്കിക്കളയാം എന്ന് കരുതിയ ഇവളുടെ ചേട്ടന്റെയും തകർച്ച എന്റെ കയ്യാൽ ആകണം എന്നാണ് ഇപ്പൊ എന്റെ ഭ്രാന്ത്”

അരുൺ സംസാരിക്കുന്ന രീതിയും അവന്റെ വാക്കുകളിലെ ഭീഷണിയും അച്ചുവിനെ ഭയപ്പെടുത്തി.

അവർ സംസാരിക്കുന്നത് അതിലെ പോകുന്ന ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും ആരും അതിൽ ഇടപെടാൻ വന്നില്ല. അവസാനം ഒരാൾ വന്നു

“എന്താ മക്കളെ പ്രശ്നം”

“ഒന്നുമില്ല ചേട്ടാ… ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാ… ചെറിയ ഒരു പിണക്കം അത്രയേ ഉള്ളു…”

അനാമികയോടും അച്ചുവിനോടും ചോദിച്ച ചോദ്യത്തിന് മറുപടി കൊടുത്തത് അരുൺ ആയിരുന്നു

“തന്നോടല്ല… ഞാൻ ഈ കുട്ടികളോടാ ചോദിച്ചത്”

അരുണിനോട് കയർത്തു സംസാരിച്ചുകൊണ്ട് അയാൾ അനാമികയുടെ നേരെ തിരിഞ്ഞു. അരുൺ ആ സമയം തന്റെ പോക്കറ്റിൽ കൈ ഇട്ടു….

അയാളോട് മറുപടി പറയാൻ തുടങ്ങിയ അനാമികയുടെ കണ്ണിന് നേരെ അരുൺ തന്റെ ഫോൺ ഉയർത്തി കാട്ടി. അതിൽ വ്യക്തമല്ലാത്ത രീതിയിൽ വാട്സ്ആപ്പ് മെസ്സേജുകൾ തെളിഞ്ഞു വന്നു

താൻ ഇപ്പോൾ അരുണിന് എതിരായി എന്ത് പറഞ്ഞാലും അതെല്ലാം തന്റെ തന്നെ മാനത്തിന് വില ഇടുന്നത് പോലെ ആണെന്ന് മനസിലായ അനാമിക അയാൾക്ക് മറുപടി നൽകാതെ മുഖം കുനിച്ചു…

“ഓഹ്‌… നിങ്ങൾ സംസാരിക്കുന്നത് കേട്ടപ്പോൾ എന്തോ പ്രശ്നം ആണെന്ന് കരുതി. വഴക്കൊക്കെ പ്രണയത്തിൽ സഹജമാണ് മക്കളെ… പക്ഷെ അത് പൊതു  നിരത്തിൽ വച്ചാകരുത് …”

അനാമികയുടെ മൗനത്തെ അരുൺ പറഞ്ഞതിനുള്ള സമ്മതമായാണ് അയാൾ കണ്ടത്. അത് അനാമികയെ വേദനിപ്പിച്ചു

അയാൾ തങ്ങളുടെ അടുത്തു നിന്നും നടന്ന് നീങ്ങുന്നത് ഒരു പുച്ഛ ചിരിയോടെ ആണ് അരുൺ കണ്ട് നിന്നത്

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com