അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74404

“ഓക്കേ…”

“പക്ഷെ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ… ചിലപ്പോ… ചിലപ്പോ മാത്രം… പക്ഷെ നിങ്ങൾ തയാറായി ഇരിക്കണം”

“അതെന്ത് വർത്തനമാ സാറേ… വിളിച്ചു വരുത്തി ഇലയിട്ടിട്ട് ഊണില്ല എന്ന് പറയുംപോലെ”

“ഇത് നടന്നാലും ഇല്ലെങ്കിലും നിങ്ങൾക്കുള്ളത് കിട്ടും അത് പോരെ…”

“ആ.. അത് മതി”

“എന്നാൽ തയാറായി നിന്നോളൂ… ഞാൻ നമ്മുടെ ശാന്തിഗിരി ചാക്ക് കമ്പനിയുടെ അടുത്താണ് ഇവിടെ നിന്നും മെയിൻ റോഡിലേക്ക് കയറുന്നതിന് അടുത്തായി നിങ്ങൾ കാത്ത് നിൽക്കണം… ബാക്കി വിവരങ്ങൾ ഒക്കെ ഞാൻ പിന്നെ തരാം…”

“ശരി സർ”

ആ ഫോൺ കാൾ അവസാനിക്കുമ്പോൾ അരുണിന്റെ മുഖത്തു ഒരു ഭ്രാന്തമായ ഒരു ചിരി വിടർന്നു . അവന്റെ കൈകൾ വീണ്ടും തന്റെ ഫോണിൽ പരതിക്കൊണ്ടിരുന്നു

തന്റെ കോൺടാക്ട് ലിസ്റ്റിൽ നിന്നും രാഘവന്റെ നമ്പർ തപ്പിപ്പിടിച്ച് അവൻ ഡയൽ ചെയ്തു. അങ്ങേ തലക്കൽ നിന്നും റിങ് കേട്ട് തുടങ്ങി

“ഹലോ…”

രാഘവന്റെ ശബ്ദത്തിൽ ദേഷ്യം നിഴലിച്ചിരുന്നു. അരുൺ അത് പ്രതീക്ഷിച്ചതുമാണ്

“അച്ഛാ… ഞാൻ ആണ് അരുൺ …”

“അച്ഛനോ… ആരുടെ അച്ഛൻ… നായിന്റെ മോനെ… നീ കളിച്ച കളിയിൽ എനിക്കെന്റെ മോളെ നഷ്ടമാകാത്തത് ദൈവ കൃപ കൊണ്ട് മാത്രമാണ്”

“അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്… അനുവിന് എന്ത് പറ്റിയെന്ന്… ഞാൻ പറഞ്ഞതല്ലേ എനിക്ക് അവളെ എന്തിഷ്ടമാണെന്ന് നിങ്ങൾ അത് സമ്മതിക്കുകയും ചെയ്തതല്ലേ… പിന്നെ ഇപ്പോൾ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്”

അരുൺ അന്ന് രാഘവനെ വീട്ടിൽ ചെന്ന് കണ്ട്  കളിച്ച നാടകത്തിന്റെ ബാക്കി കളിക്കുകയായിരുന്നു. പക്ഷെ ഈ പ്രാവശ്യം അതൊന്നും വിലപ്പോകില്ല എന്ന് അവന് നന്നായി അറിയാമായിരുന്നു

“നിന്നെ നേരിൽ കണ്ട് രണ്ടെണ്ണം പറയണം എന്ന് ഞാൻ കരുതിയതാണ്. ഒന്നും വേണ്ട എന്ന് എന്റെ മോൾ പറഞ്ഞത് കൊണ്ട് മാത്രമാണ് നിന്നെ ഞാൻ വിട്ടത്… എന്നിട്ടും നീ നിർത്തുന്നില്ല അല്ലെ…”

“അതിനെന്താ… എന്നെ നേരിൽ കാണാല്ലോ… ഇങ്ങു പോരെ … ഞാൻ ഇവിടെ ശാന്തിഗിരി ചാക്ക് കമ്പനിയുടെ അടുത്തുണ്ട്…”

രാഘവന്റെ വരവും പ്രതീക്ഷിച്ച് അധിക സമയം അരുണിന് നിൽക്കേണ്ടി വന്നില്ല. ദൂരെ നിന്നും രാഘവന്റെ ടു വീലർ വരുന്നത് കണ്ടതും അയാൾക്ക് കാണാൻ എളുപ്പത്തിന് അരുൺ പുറത്തേക്കിറങ്ങി നിന്നു

വണ്ടി സ്റ്റാൻഡിൽ വച്ചിറങ്ങിയ രാഘവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു.

“വരൂ… അച്ഛാ… നമുക്കങ്ങു മാറി നിന്ന് സംസാരിക്കാം”

“നിന്നോട് ഞാൻ പറഞ്ഞു എന്നെ അച്ഛാ എന്ന് വിളിക്കരുത് എന്ന്”

“ശരി രാഘവാ… എനിക്കും ഇതാ സുഖം”

അരുണിന്റെ മറുപടിയിൽ രാഘവൻ ഒരു നിമിഷം പതറിപ്പോയി. എന്നാലും സമചിത്തത വീണ്ടെടുത്തുകൊണ്ട് അയാൾ അരുണിന്റെ പിന്നാലെ ആ ചാക്ക് കമ്പനിയുടെ ഉള്ളിലേക്ക് നടന്നു

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com