അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74271

“സർ… ആ കൂട്ടിയിടിച്ച വണ്ടി ഏതാണെന്നു അറിയോ…”

ഗൗതം തനിക്കുവേണ്ട ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു

“ഇല്ല ഡോക്ടർ., അപകടം നടന്ന സ്ഥലത്തിന് അടുത്തായി ഒരു ക്രഷർ ഉണ്ട് അവിടെനിന്നും ഒരുപാട് ലോറികൾ പോകുന്ന വഴി ആണത്. അപ്പൊ കൃത്യമായി…,,,  ഞങ്ങൾ ശ്രമിക്കുന്നുണ്ട്… ഡോക്ടർ നു വേണമെങ്കിൽ FIR ന്റെ കോപ്പി തരാം”

“അപകടം നടന്നത് ആരും കണ്ടില്ല എന്നാണോ…”

“അപകടം നടന്നത് ഒരു വളവിൽ ആയിരുന്നു, ആ വളവിനു മുൻപ് ഒരു കട ഉണ്ട്, അവിടെ ഉണ്ടായിരുന്ന ആളുകൾ ആക്‌സിഡന്റ് നടന്ന ഒച്ച കേട്ടാണ് അങ്ങോട്ട് എത്തിയത് എന്നാണ് പറഞ്ഞത്… ആരും കണ്ടിട്ടില്ല അത്രേ…”

“ഹ്മ്മ്.. എന്തായാലും ആ FIR ന്റെ കോപ്പി ഒന്ന് തന്നേക്കൂ”

“ഒരു അഞ്ചു മിനിറ്റ് ഡോക്ടർ…”

റൈറ്റർനോട്‌ FIR ന്റെ കോപ്പിയും വാങ്ങി ഗൗതമും വിജയനും സ്റ്റേറ്റിന്റെ പുറത്തിറങ്ങി

“അങ്കിൾ… നമുക്കൊന്ന് ആക്‌സിഡന്റ് നടന്ന സ്ഥലം വരെ പോയാലോ…”

“എന്തിനാ ഗൗതം…”

“ഏയ്യ്… വെറുതെ ഒന്ന് കാണാം..”

“ശരി പോകാം…”

പോലീസ് അന്വേഷിച്ചു നിർത്തിയ സ്ഥലത്തു നിന്നും ഗൗതം അന്വേഷിച്ചു തുടങ്ങുകയായിരുന്നു.

“ഇതാണ് അപകടം നടന്ന സ്ഥലം…”

വിജയൻ വണ്ടി വഴിയുടെ സൈഡിലായി ഒതുക്കി നിർത്തി. പോലീസ് പറഞ്ഞ കാര്യങ്ങൾ സാധൂകരിക്കുന്ന രീതിയിൽ തന്നെയായിരുന്നു അവിടുത്തെ അന്തരീക്ഷം …

തുടർച്ചയായി പോകുന്ന ലോറികൾ, വളവിനു മുന്നിലായുള്ള കട, അധികം കാൽനടക്കാർ ഇല്ലാത്ത മെയിൻ റോഡ്…

“എന്താ ഗൗതം നീ ചിന്തിക്കുന്നത്…”

കാർ നിർത്തിയിട്ടും വണ്ടിയിൽ നിന്നും പുറത്തിറങ്ങാതെ  ചിന്തിച്ചിരിക്കുന്ന ഗൗതമിനെ വിജയൻ പുറത്ത് തട്ടി വിളിച്ചു

“ഏയ്യ്… ഒന്നുമില്ല അങ്കിൾ…”

വിജയന് അധികംമുഖം കൊടുക്കാതെ ഗൗതം കാറിൽ നിന്നും പുറത്തിറങ്ങി…

റോഡിൽ രാഘവന്റെ വണ്ടി മറിഞ്ഞു ഉണ്ടായിരിക്കുന്ന പാടുകൾ കണ്ടതും തേടി നടന്നത് എന്തോ കണ്ടെത്തിയതു  പോലെ ഗൗതം അങ്ങോട്ടേക്ക് നടന്നു.

വിജയൻ ആ സമയം അത്രയും ഗൗതം ചെയ്യുന്നതെല്ലാം നോക്കി നിൽക്കുകയായിരുന്നു. ഗൗതമിന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ ഒന്നും അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല

‘ഈ പാടുകൾ വണ്ടി മറിഞ്ഞു ഉണ്ടായിരിക്കുന്നത് തന്നെയാണ്… പക്ഷെ അദ്ദേഹത്തിന്റെ വണ്ടിയിൽ ഒരു വണ്ടി ഇടിച്ചിട്ടുണ്ടെങ്കിൽ ആ വണ്ടിയും ഒരു നിമിഷം എങ്കിലും ബ്രേക്ക് പിടിച്ചിട്ടുണ്ടാകില്ലേ അപ്പൊ അതിന്റെ പാടും ഈ റോഡിൽ കാണണ്ടേ, അങ്ങനെ ഒരു പാടും കാണുന്നില്ലല്ലോ…

പെട്ടന്നുണ്ടായ ഭയത്തിൽ വണ്ടി മറിഞ്ഞതാണെങ്കിൽ തന്നെ വണ്ടി ഓടിയിരുന്ന ഭാഗത്തേക്കല്ലേ വണ്ടി തെന്നിമാറൂ… ഓപ്പോസിറ്റ് സൈഡിലേക്ക് പോകില്ലല്ലോ… അപ്പൊ വണ്ടി ഇടിച്ചു തെറിപ്പിച്ചതാണ്. വണ്ടി ഇടിച്ചു എന്നറിഞ്ഞിട്ടും എതിരെ വന്ന ലോറി നിർത്തുകയോ ഒന്നും ചെയ്തിട്ടില്ല, അതും ലോറി വന്നത് ഉറപ്പായും റോങ്ങ്‌ സൈഡിൽ ആണ്…  അപ്പൊ…’

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com