അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74403

“എന്താടാ… നിനക്ക് പറയാനുള്ളത്”

“എനിക്കല്ലല്ലോ തനിക്കല്ലേ എന്തോ പറയാൻ ഉണ്ടെന്ന പറഞ്ഞത്…താൻ എന്താന്ന് വച്ചാൽ പറ”

അരുണിന്റെ ഓരോ വാക്കുകളിലും പുച്ഛം നിറഞ്ഞു നിന്നു

“എനിക്കൊന്നേ പറയാനുള്ളൂ. ഇനി എന്റെ മോളുടെ പിന്നാലെ നടക്കരുത്… നിന്റെ ആ ആഗ്രഹം ഒരിക്കലും നടക്കില്ല”

“അങ്ങനെ തറപ്പിച്ചു പറയാതെ രാഘവാ… ശരിയായിരിക്കും എനിക്കൊരിക്കലും അവളെ കിട്ടില്ലായിരിക്കും പക്ഷെ വേറെ ഒരുത്തനും അവളെ കെട്ടില്ല. അത് ഞാൻ ഉറപ്പ് തരാം”

“നായിന്റെ മോനെ… നീ ഭീഷണിപ്പെടുത്തുകയാണോ”

രാഘവന്റെ കൈ ഒരു വട്ടം ഉയർന്നു താണു, വായിൽ കിനിഞ്ഞ ചോര തുപ്പിക്കൊണ്ട് അരുൺ രാഘവന്റെ നേരെ തുറുപ്പിച്ച് നോക്കി

“ഡോ… കിളവാ… ഇതുപോലെ ഒരെണ്ണം ഞാൻ തിരിച്ചു തന്നാൽ താൻ താങ്ങില്ല… പിന്നെ അത് ഞാൻ ചെയ്യാത്തത് നാളെ എങ്ങാനും താൻ എന്റെ അമ്മായിയപ്പൻ ആയാലോ എന്ന് കരുതിയിട്ടാണ്”

രാഘവൻ ഒരിക്കൽക്കൂടി അവനെ അടിക്കാൻ കൈ ഓങ്ങി. അരുൺ ആ കയ്യിൽ പിടിച്ചു തിരിച്ചുകൊണ്ട് രാഘവനെ നോക്കി ഒരു ചിരി ചിരിച്ചു

“തനിക്കപ്പോ എന്തിനാ എന്നോട് ഇത്ര ദേഷ്യം… തന്റെ മോൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനോ… അതോ തന്റെ മകനെ… അവൻ തന്റെ മകൻ തന്നെ അല്ലെ,,, ആ ഡോക്ടർ… അതോ ഇനി തന്റെ പെണ്ണുമ്പുള്ളയുടെ ആണോ… ആ ആരായാലും അവനെ ഒന്ന് ചെറുതായി വണ്ടിയിൽ നിന്നും തട്ടി ഇട്ടല്ലോ അതിനൊ…”

അരുണിന്റെ വാക്കുകൾ ഒരു ഭീതിയോടെ ആണ് രാഘവൻ കേട്ട് തീർത്തത്. അവൻ എത്ര അപകടകാരി ആണെന്ന് അയാൾക്ക് മനസ്സിലാക്കുകയായിരുന്നു

“അപ്പൊ നീയാണോ ഗൗതമിനെ..”

“അതേല്ലോ….  ഹാ… പിടക്കാതെ നിക്കടോ കിളവാ… ഞാൻ പറഞ്ഞ് തീർക്കട്ടെ”

തന്റെ കയ്യിൽ നിന്നും പിടി വിടുവിക്കാൻ നോക്കുന്ന രാഘവന്റെ കൈകൾ അരുൺ ഒരിക്കൽക്കൂടി മുറുകെ പിടിച്ചു

“ഇന്നിപ്പോ ഞാൻ വരുന്നത് തന്റെ മകളുടെ അടുത്തുനിന്നാണ്… അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ എന്തൊക്കെ ചെയ്യും എന്ന്… താൻ വീട്ടിൽ പോയി ചോദിച്ചു നോക്കിയാൽ മതി…,,,”

“ഞാൻ പോലീസിൽ പരാതിപ്പെടും… ഇവിടെ നീതിയും ന്യായവും ഉണ്ടോ എന്നൊന്ന് അറിയണമല്ലോ”

രാഘവന്റെ ആ ഭീഷണിയെ അരുൺ പുച്ഛിച്ചു തള്ളി

“എന്നാൽ താൻ ചെല്ല്… പോയി കംപ്ലയിന്റ് ചെയ്യ്… ദേ ഇവിടുന്ന് മെയിൻ റോഡ് കയറി നാല് കിലോമീറ്റർ കഴിഞ്ഞാൽ പോലീസ് സ്റ്റേഷൻ ഉണ്ട്”

അരുൺ രാഘവന്റെ കയ്യിൽ ഉള്ള തന്റെ പിടി വിട്ടു

“ഞാൻ ആരാണെന്ന് നിനക്ക് കാണിച്ചു തരാം…”

രാഘവൻ ഒരിക്കൽക്കൂടി അരുണിനെ നോക്കി ചീറിക്കൊണ്ട് വണ്ടിയുടെ അരികിലേക്ക് നടന്നു

രാഘവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി നീങ്ങി തുടങ്ങിയതും അരുൺ ഫോൺ തന്റെ ചെവിയോട് ചേർത്തു

“KL 39 C 9867″ ബ്ലാക് റെഡ് ഗ്ലാമർ, ഇവിടെ നിന്ന് പുറപ്പെട്ടു”

അരുൺ ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടു ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് തന്റെ വണ്ടിയിൽ കയറി

മെയിൻ റോഡ് അടുക്കുമ്പോഴേ അരുൺ കണ്ടു കൂട്ടം കൂടി നിൽക്കുന്ന ആളുകളെ. അരുൺ പുഞ്ചിരിച്ചുകൊണ്ട് ആൾക്കൂട്ടത്തിന് അരികിലേക്ക് വണ്ടി ഓടിച്ചു

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com