അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

“മോളെ അത്…”

“ഗൗതം… നോക്ക് , രാഘവൻ കണ്ണു തുറക്കുന്നു”

വിജയൻ അത് പറഞ്ഞവസാനിപ്പിക്കുന്നതിനു മുൻപ് തന്നെ അനാമിക ഗൗതമിന്റെ മാറിൽ നിന്നും വേർപെട്ട് രാഘവന്റെ കട്ടിലിന്റെ അരികിലേക്ക് ഓടിയിരുന്നു

“അച്ഛാ…”

അനാമിക രാഘവന്റെ അരികിൽ ഇരുന്നുകൊണ്ട് പതിയെ വിളിച്ചു

പതിയെ കണ്ണുകൾ തുറന്ന രാഘവന്റെ ദൃഷ്ടി ആ മുറിയിൽ മുഴുവൻ പരതി നടന്നു. അവസാനം അത് അനാമികയുടെ മുഖത്തു നിശ്ചലമായി , അയാളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു

“കണ്ടോ എന്റച്ഛന് ഒരു കുഴപ്പവുമില്ല നിങ്ങൾ ആ കെട്ടൊക്കെ അഴിച്ചുവിട്ടെ …”

“വേണ്ട മോളെ…”

ഗൗതം അഴിക്കുന്നില്ല എന്ന് കണ്ടതും രാഘവന്റെ കൈകളിലെ കെട്ടുകൾ അഴിക്കുവാനായി അനാമികയുടെ കൈകൾ നീങ്ങി

“ആ …”

“മോളെ…”

അനാമികയുടെ അലർച്ച കേട്ട് ഗൗതം അങ്ങോട്ട് പാഞ്ഞടുത്തു. അപ്പോഴേക്കും രാഘവന്റെ നഖങ്ങൾ തീർത്ത മുറിവിൽ നിന്നും രക്തം പൊടിഞ്ഞു തുടങ്ങിയിരുന്നു

“മോളെ… ഞാൻ പറഞ്ഞതല്ലേ വേണ്ട എന്ന്… മോൾക്ക് വേദന എടുത്തില്ലേ…”

“ഏട്ടാ… അച്ഛൻ…”

അപ്പോഴും അവളുടെ കൈകളിൽ രാഘവൻ തീർത്ത മുറിവിനേക്കാൾ അവളെ വേദനിപ്പിച്ചത് അയാളുടെ അവസ്ഥ ആയിരുന്നു

“മോളെ… അച്ഛന് കുഴപ്പം ഒന്നും ഇല്ല… ഇത് ആക്‌സിഡന്റിൽ തലക്ക് പറ്റിയ ചതവിന്റെ ആണ്.. പെട്ടന്ന് ശരിയായിക്കൊള്ളും”

ഗൗതം അവളുടെ മുറിവിൽ നിന്നും കിനിഞ്ഞ രക്തം തുടച്ചെടുക്കുകയായിരുന്നു

“ഏട്ടൻ എന്നെ സമാധാനിപ്പിക്കാൻ വെറുതെ പറയുന്നതാ… എനിക്കറിയാം”

അനാമിക ഗൗതമിന്റ കയ്യിൽ നിന്നും തന്റെ കൈ ശക്തിയായി വിടുവിപ്പിച്ചു

“മോളെ… ഞാൻ നിന്റെ ഏട്ടൻ മാത്രമല്ല ഒരു ഡോക്ടർ കൂടിയാണ്… ഇനി  ഞാൻ പറയാൻ പോകുന്നതും ഒരു ഡോക്ടർ ആയി മാത്രമാണ്… മോൾടെ അച്ഛന്റെ തലയിൽ ആക്‌സിഡന്റിന്റെ ഫലമായി ശക്തമായ പ്രഹരം ഏറ്റിരുന്നു, അതുകൊണ്ടാണ് തലയിൽ രക്തം കട്ടപിടിച്ചതും അത് നീക്കം ചെയ്യുന്നതിന് ഓപ്പറേഷൻ വേണ്ടി വന്നതും… ഓപ്പറേഷൻ വഴി നീക്കം ചെയ്യാൻ പറ്റുന്നത് ആ ക്ലോട്ട് മാത്രമാണ്, അതവർ ചെയ്യുകയും ചെയ്തു. പിന്നെ ഇപ്പോഴത്തെ ഈ അവസ്ഥ അത് പതിയെ മാറിക്കോളും… ഇത് ആക്‌സിഡന്റിൽ തലക്ക് പരിക്ക് പറ്റുന്നവർക്ക് സ്വാഭാവികമായി ഉണ്ടാകുന്നതാണ്… എല്ലാം ശരിയാകും… മോൾ എന്നെ ഒന്ന് വിശ്വസിക്ക്…”

ഗൗതം അനാമികയുടെ മുഖം തന്റെ രണ്ടു കയ്യാൽ കോരിയെടുത്തുകൊണ്ടാണ് അത് പറഞ്ഞ് തീർത്തത്,അവന്റെ കൈകൾ അനാമികയുടെ കണ്ണീരാൽ കുതിർന്നിരുന്നു

സീത നിര്നിമേഷയായി രാഘവനെ തന്നെ നോക്കിനിൽക്കുകയായിരുന്നു

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.