അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74407

പക്ഷെ അപ്പോഴും എനിക്കുണ്ടായിരുന്ന സംശയം ആ സമയത്ത് അച്ഛൻ എന്തിന് അധികം ആളനക്കം ഒന്നും ഇല്ലാത്ത ആ വഴിയിൽ കൂടി എവിടെ പോയതാണ് എന്നതായിരുന്നു

അപ്പോഴാണ് തന്റെ അമ്മ ഞങ്ങളെ വിളിക്കുന്നതും ഞങ്ങൾ തിരിച്ചു ആശുപത്രിയിലേക്ക് വരുന്നതും അച്ഛന്റെ അവസ്ഥ അങ്ങനെ ആകുന്നതും. അതിൽ നിന്നും അനു ഒന്ന് റിക്കവർ ആകാൻ കുറച്ചു സമയം എടുത്തു

അന്ന് അച്ഛനെ റൂമിലേക്ക് മാറ്റിയതിന് ശേഷം അനു അച്ഛന്റെ അരികിൽ നിന്നു മാറിയിട്ടില്ല , ഭക്ഷണം വാരിക്കൊടുത്തു കഴിപ്പിക്കുന്നതും എല്ലാം അവൾ തന്നെ ആയിരുന്നു ഓരോ പ്രാവശ്യം കൈ വായിലേക്ക് വായിക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കിൽ അച്ഛൻ അവളുടെ കയ്യിൽ കടിക്കുമായിരുന്നു . എന്നാലും അതെല്ലാം അവൾ സഹിച്ചു

അച്ഛൻ സ്വാബോധം ഇല്ലാതെ കിടന്ന ആ രണ്ടാഴ്ച അവരുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലഘട്ടം ആയിരുന്നു എന്ന് തോന്നുന്നു

അച്ഛൻ എപ്പോഴും എന്തെങ്കിലും പുലമ്പിക്കൊണ്ടേ ഇരിക്കും, അതിനെയൊക്കെ ഒരു സങ്കടത്തോടെ നോക്കുന്നതല്ലാതെ അച്ഛനെ നോക്കി അവർ മുഖം കറുപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല

ചുമ്മാ എന്തെങ്കിലും പറയുന്നതിനിടയിൽ പോലും അനു എന്നൊരു വിളി അല്ലെങ്കിൽ സീതേ എന്നൊരു വിളി വന്നാൽ അവരുടെ കണ്ണുകളിൽ ഉണ്ടാകുന്ന പ്രതീക്ഷ അത് അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതീകമായിരുന്നു

അന്ന് അച്ഛനെ ഉച്ച ഭക്ഷണം കഴിപ്പിച്ചതിന് ശേഷം എന്തൊക്കെയോ ആലോചിച്ചുകൊണ്ട് അച്ഛന്റെ അരികിൽ തന്നെ ഇരിക്കുകയായിരുന്നു അനു, ഞാൻ അടുത്ത് ചെന്നത് പോലും അവൾ അറിഞ്ഞില്ല എന്ന് തോന്നുന്നു

ഞാൻ പയ്യെ തട്ടിവിളിച്ചപ്പോൾ ഒരു ഞെട്ടലോടെയാണ് അവൾ തിരിഞ്ഞു നോക്കിയത്, അവൾ എന്തോ ഗാഢമായ ചിന്തയിൽ ആയിരുന്നു എന്ന് തോന്നുന്നു

രണ്ട് ദിവസം കൊണ്ട് എന്റെ അനിയത്തി ആകെ കോലം കേട്ടിരുന്നു, എപ്പോഴും കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ കണ്ടിരുന്നവളുടെ ചുണ്ടുകളിൽ പുഞ്ചിരിയെ ഇല്ലായിരുന്നു  , ആ കണ്ണുകളിൽ പഴയ തിളക്കം ഇല്ല . ഞാൻ അപ്പോൾ വിളിച്ചപ്പോൾ വിളി കേട്ടതിൽ പോലും ഒരു സങ്കടം തളം കെട്ടിയിരുന്നു

ഞാൻ അന്ന് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസ്‌കാർ തന്ന അച്ഛന്റെ ഫോൺ അവളുടെ നേരെ നീട്ടി

എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങുന്ന സമയത്ത് അവളുടെ കണ്ണുകളിൽ എനിക്കിത് എവിടെ നിന്ന് കിട്ടി എന്നൊരു ആശ്ചര്യം ഉണ്ടായിരുന്നു ,അതവൾ എന്നോട് ചോദിക്കുകയും ചെയ്തു

ഞാൻ തന്റെ അച്ഛന്റെയൊപ്പം സ്റ്റേഷനിൽ പോയതും അവർ എനിക്കത് തന്നതും എല്ലാം പറഞ്ഞു

ആ ഫോണിന്റെ ഡിസ്‌പ്ലേയിൽ അനുവിന്റെ മുഖം വോൾപേപ്പർ ആയി തെളിഞ്ഞതും ആ കണ്ണുകൾ വീണ്ടും നിറഞ്ഞു.നിറഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറക്കാൻ ആകാം ഫോൺ അൺലോക്ക് ചെയ്ത് എന്റെ കയ്യിൽ തന്നിട്ട് അവൾ അവിടെ നിന്നും എഴുന്നേറ്റു

എന്റെ ആ ഫോൺ കൊണ്ടുള്ള ആവശ്യം ഒന്നുമാത്രം ആയിരുന്നു ,ആക്‌സിഡന്റ് നടന്ന ദിവസത്തെ കാൾ ഹിസ്റ്ററി എടുക്കുക അതിൽ അരുണിന്റെ പേരുണ്ടോ എന്നറിയുക .

സീതമ്മ പറഞ്ഞത് അന്ന് ഒരു കാൾ വന്നിരുന്നു അപ്പോൾ തന്നെ ആൾ ഒന്നും പറയാതെ പുറത്തേക്ക് പോയി എന്നാണ്, സീതമ്മ പറഞ്ഞത് പോലെ തന്നെ ആ സമയത്ത് ഒരു കാൾ വന്നിരുന്നു… അരുൺ… അത് മാത്രം മതിയായിരുന്നു എന്റെ സംശയങ്ങളെ എനിക്ക് ഉറപ്പിക്കാൻ

പിന്നെ എന്റെ ദിവസങ്ങൾ ആയിരുന്നു, അന്നേ ഞാൻ ഉറപ്പിച്ചതാണ് ഇനി ഞങ്ങളുടെ ജീവിതത്തിൽ ഒരു കരടായി വരാൻ ഞാൻ അവനെ അനുവദിക്കില്ല എന്ന്…

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com