അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74270

എന്റെ മനസ്സിൽ അവനോടുള്ള പക ആളിക്കത്തുമ്പോഴും ഞാൻ കാത്തിരുന്നു ഒരാഴ്ച, എന്റെ കൈ ശരിയാവാൻ , സ്വന്തമായി വണ്ടി ഓടിക്കാൻ പറ്റും എന്നായ ദിവസം ഞാൻ ഇറങ്ങി അവനെ കാണാൻ …

ഞാൻ വണ്ടിയുമായി അരുണിന്റെ ഫ്ലാറ്റ് മുന്നിൽ കാത്ത് നിന്നു, എത്ര സമയം ആ ഇരിപ്പിരുന്നു എന്നറിയില്ല, എപ്പോഴോ അറിയാതെ ഒന്ന് മയങ്ങിപ്പോയി . അടുത്തുകൂടി ഒരു വണ്ടി ഉച്ചത്തിൽ ഹോൺ മുഴക്കി പോയപ്പോളാണ് ഞാൻ ഞെട്ടി എഴുന്നേൽക്കുന്നത് .

പറഞ്ഞ് വച്ചത് പോലെ അതേ സമയത്ത് തന്നെ അരുണിന്റെ ബൈക്ക് ഗേറ്റ് കടന്ന് പുറത്തേക്ക് വന്നു.  അവന്റെ പിന്നാലെ പോകുമ്പോൾ അവന്റെ വേഗതയെ അനുഗമിക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി. അന്ന് മുഴുവൻ അവൻ അറിയാതെ അവനെ പിന്തുടരുകയായിരുന്നു

അന്ന് കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി അരുൺ എപ്പോഴും സുഹൃത്തുക്കളുടെ ഒപ്പം ആയിരിക്കും, അതിൽ ആണും പെണ്ണും പെടും. പെണ്ണുങ്ങളുടെ അടുത്ത് വളരെ മാന്യമായാണ് അവൻ ഇടപെടുന്നത്,. അവൻ ഓരോ നിമിഷവും അവന്റെ നടന വൈഭവം കൊണ്ടെന്നെ വിസ്മയിപ്പിക്കുകയായിരുന്നു

അതിൽ നിന്നു തന്നെ എനിക്ക് മനസ്സിലായി അരുൺ എങ്ങനെ അച്ഛനെയും സീതമ്മയെയും ഇത്ര ലളിതമായി അനുവിനെക്കുറിച്ചുള്ള ഇല്ലാക്കഥകൾ പറഞ്ഞ് വിശ്വസിപ്പിച്ചു എന്ന്, അനുവിന്റെ കൂട്ടുകാരെ അവളിൽ നിന്നും എങ്ങനെ അകറ്റി എന്ന്…

കൂട്ടുകാരുടെ അടുത്തു നിന്നും ഇറങ്ങിയ അരുൺ വണ്ടി എടുത്തു പോയതിന് പിന്നാലെ ഞാനും പോയി… അവന്റെ യാത്ര എങ്ങോട്ടാണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു പക്ഷെ എനിക്കൊന്നുറപ്പായിരുന്നു അവന്റെ ദിനചര്യകളെക്കുറിച്ചറിഞ്ഞാൽ അവനെ ഒതുക്കാനുള്ള വഴി എന്റെ മുന്നിൽ തുറക്കും എന്ന്…

അവൻ പോകുന്ന ഈ വഴി ഇവിടെ ആണ് അച്ഛന്റെ ആക്‌സിഡന്റ് നടന്നത് , ആക്‌സിഡന്റ് നടന്നിട്ട് ഒരാഴ്ച ആയെങ്കിലും ആക്‌സിഡന്റിന്റെ അവശേഷിപ്പുകൾ ആ ടാറിട്ട റോഡിൽ ബാക്കിയാണ്.

കൃത്യമായി ആക്‌സിഡന്റ് നടന്ന സ്ഥലം എത്തിയപ്പോൾ അരുണിന്റെ ബൈക്കിന്റെ വേഗത കുറഞ്ഞു , അവൻ തല ചെരിച്ചു ആ പാടുകളിലേക്ക് നോക്കി, ഹെൽമെറ്റ്‌ വച്ചിരിക്കുന്നത് കൊണ്ട് അവന്റെ ഭാവങ്ങൾ വ്യക്തമല്ല എന്നാലും അവൻ ചിരിക്കുകയായിരിക്കാം

അവന്റെ വണ്ടി വലത്തേക്ക് ഇൻഡിക്കേറ്റർ ഇറ്റ് തിരിഞ്ഞപ്പോൾ ഞാനും തിരിഞ്ഞു. ഇത്രയും സമയം പോലെ അല്ല ഇനി അവനെ അത്ര അടുത്ത് പിന്തുടരാൻ പറ്റില്ല അവന് പെട്ടന്ന് തന്നെ അത് മനസ്സിലായേക്കാം. അതുകൊണ്ട് കുറച്ചു ദൂരം വിട്ടാണ് ഞാൻ അവനെ പിന്തുടർന്നത്

എവിടെയോ ഒരു സ്ഥലത്ത് എനിക്കവനെ നഷ്ടപ്പെട്ടു പക്ഷെ എവിടെ എന്നത് മാത്രം മനസ്സിലായില്ല, ആ വഴിയിൽ അധികം വീടുകളോ കടകളോ ഒന്നും തന്നെയില്ല പിന്നെ എവിടെ. ഒന്ന് രണ്ട് വട്ടം അതേ വഴിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഞാൻ വണ്ടി ഓടിച്ചു

ഒരു വിദൂര സാധ്യത മാത്രം കണ്ടാണ് ഞാൻ ആ ചാക്ക് കമ്പനി യുടെ അടുത്തായി വണ്ടി നിർത്തി ആ കോംപൗണ്ടിന്റെ ഉള്ളിലേക്ക് നോക്കിയത്, പുറത്ത് നിന്ന് ആരും നോക്കിയാൽ കാണാത്ത രീതിയിൽ മതിലിനോട് ചേർത്ത് വച്ചിരിക്കുന്നു അരുണിന്റെ ബൈക്ക്.

പക്ഷെ ഇവിടെ എന്ത്… ആരും അറിയാതെ ആരും ഇല്ലാതെ ഒറ്റക്ക്… അതായിരുന്നു എന്റെ സംശയം, ഉണങ്ങിയ കരിയിലകൾ മൂടിയ ആ മുറ്റത്തുകൂടി ശബ്ദം ഉണ്ടാക്കാതെ നടക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു

ഓരോ ജനാലപ്പാളിയുടെയും ഉള്ളിലേക്ക് നോക്കുമ്പോൾ ഒരു പ്രതീക്ഷയായിയുന്നു, അവൻ ഇവിടെ കാണും എന്ന് പക്ഷെ എനിക്കത് കുറച്ചു അധികം സമയം തുടരേണ്ടി വന്നു. പക്ഷെ അവസാനം ഞാൻ അവനെ കണ്ടുപിടിച്ചു

അവൻ എന്താണ് ചെയ്യുന്നത് എന്ന് വ്യക്തമല്ല, അവൻ ഒരു കസേരയിൽ ഇരിക്കുകയാണ് കാലുകൾ മുന്നിൽ ഇരിക്കുന്ന തുരുമ്പെടുത്തു നശിച്ച ഒരു മെഷീന്റെ മുകളിൽ ആണ്. തല പിന്നിലേക്ക് മറിഞ്ഞിരിക്കുന്നു.

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com