അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74267

“പക്ഷെ നീ പറഞ്ഞത് അന്ന് അവൻ വീട്ടിൽ വന്ന്‌ പോയതിനു ശേഷം അവന്റെ ഭാഗത്തു നിന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നല്ലേ”

“ഞാനും കരുതിയത് അവന് എന്നെ ദ്രോഹിച്ചു മതിയായിക്കാണും എന്നാണ്… പക്ഷെ ഏട്ടന് അപകടം ഉണ്ടായ അന്ന് അവൻ എന്നെ വിളിച്ചിരുന്നു. അവനാണ് ഏട്ടന് അപകടം ഉണ്ടായത് എന്നോട് വിളിച്ചു പറഞ്ഞത് തന്നെ”

അനാമിക പറഞ്ഞത് മുഴുവൻ ഒരു ഞെട്ടലോടെയാണ് അച്ചു കേട്ടത്.

“അപ്പൊ ഏട്ടനെ അപകടപ്പെടുത്തിയത് അവൻ ആണെന്നാണോ നീ പറയുന്നത്.. എന്നിട്ട് നിങ്ങൾ എന്താ പോലീസിൽ പരാതിപ്പെടാത്തത്”

“ഏട്ടനാണ് പറഞ്ഞത് പരാതി ഒന്നും വേണ്ടന്ന്… എല്ലാ ഏട്ടൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു . പക്ഷെ ഇപ്പോഴും എന്റെ പേടി മാറിയിട്ടില്ല”

പിന്നെ അമ്പലത്തിൽ എത്തുന്നത് വരെ അവർ രണ്ട് പേരും ഒന്നും സംസാരിച്ചില്ല. അത്രയും സമയം അനാമികയുടെ മുഖത്തുണ്ടായിരുന്ന വിഷാദ ഭാവം അച്ചുവിലും വന്നു

അമ്പലത്തിൽ എത്തിയത് മുതൽ അച്ചു പ്രാർഥനയിൽ ആയിരുന്നു. കണ്ണു തുറന്ന് നോക്കിയ അച്ചു കാണുന്നത് കണ്ണടച്ച് ശ്രീകോവിലിന് അഭിമുഖമായി നിൽക്കുന്ന അനാമികയെ ആയിരുന്നു. അച്ചു ശ്രീകോവിലിന് വലം വച്ചു വന്നപ്പോഴും അനാമിക അതേ നിൽപ്പ് തന്നെ ആയിരുന്നു

“അനൂ…”

അച്ചു പതിഞ്ഞ ശബ്ദത്തിൽ അനാമികയെ തട്ടി വിളിച്ചു. അവൾ പതിയെ കണ്ണുകൾ തുറന്നു. ആ കണ്ണുകളിൽ മുൻപ് കണ്ട പ്രയാസങ്ങൾ ഇല്ല എന്നത് അച്ചുവിന് ഒരതിശയം ആയിരുന്നു

“പോകാം…”

അച്ചുവിനോട് പുഞ്ചിരിച്ച മുഖത്തോടെ പറഞ്ഞ് കൊണ്ട് അനാമിക മുന്നിൽ നടന്നു

“അനൂ … നിൽക്ക്… നീ വന്നിട്ട് പ്രാർത്ഥിക്കുന്നതും ഒരു പുഷ്‌പാഞ്‌ജലി പോലും കഴിക്കുന്നതും ഞാൻ കണ്ടില്ല… പിന്നെ എന്തിനാ നീ അമ്പലത്തിൽ വന്നത്”

അമ്പലത്തിന്റെ ചുറ്റുമതിൽ കടന്ന് പുറത്തേക്ക് നടന്ന് തുടങ്ങിയ അനാമികയെ അച്ചു കൈക്ക് പിടിച്ചു നിർത്തി. അച്ചുവിന്റെ ചോദ്യത്തിനുള്ള മറുപടി അനാമിക പറഞ്ഞതും പുഞ്ചിരിയോടെ തന്നെ ആയിരുന്നു

“അച്ചൂ… ഞാൻ അമ്പലത്തിൽ വന്നത് പ്രാർഥിക്കാൻ അല്ല… പ്രാർഥന ഞാൻ വീട്ടിൽ തന്നെ നടത്താറുണ്ട്, ഞാൻ വിശ്വസിക്കുന്നത് ദൈവം എല്ലായിടത്തും ഉണ്ട് എന്നാണ്. നമ്മുടെ ആവശ്യങ്ങൾ നടത്താനായി അമ്പലത്തിൽ വരേണ്ട കാര്യം ഇല്ല ”

“പിന്നെ ഇത്രയും അറിവുള്ള നീ ഇപ്പൊ ഇങ്ങോട്ട് വന്നത് എന്തിനാണാവോ…”

“എന്റെ മനസ്സിന് കുറച്ചു സ്വസ്ഥത ആവശ്യമായിരുന്നു. ഇത്രയും നിശബ്ദമായ ഒരു സ്ഥലം വേറെ എവിടെ ഉണ്ട്. അത് പോലെ തന്നെ അമ്പലത്തിൽ നിന്ന് ഉണ്ടാവുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട് അമ്പലത്തിൽ ചെയ്യുന്ന പൂജകൾ മൂലം ഉണ്ടാകുന്ന ഓരോ കണികയിലും ഔഷധ ഗുണം നിറഞ്ഞിരിക്കുന്നു”

അനാമിക പറഞ്ഞതെല്ലാം അച്ചു കണ്ണ് മിഴിച്ചാണ് കേട്ടത്

“എന്നിട്ട് നിനക്ക് സ്വസ്ഥത കിട്ടിയോ…”

“അതൊക്കെ കിട്ടി… നീ വന്നേ … നേരം ഇരുട്ടി തുടങ്ങി… ഇനിയും വൈകിയാൽ വീട്ടിലേക്ക് എത്തുമ്പോൾ അമ്മ ചൂലെടുക്കും”

അനാമിക വണ്ടി പാർക്ക്‌ ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്ന് തുടങ്ങി

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com