അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

Views : 74240

“മക്കളെ… വാ കഴിക്കാം”

അനാമികയെ മുറിയിൽ കിടത്തി അവൾക്ക് കൂട്ടായി അച്ചുവിനെയും നിർത്തിയിട്ടാണ് ലക്ഷ്മി അടുക്കളയിലേക്ക് പോയത്. ആ സമയത്തും അനാമികയുടെ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീർ അവരുടെ ഹൃദയത്തെ പൊള്ളിച്ചു

ലക്ഷ്മി തീന്മേശയിൽ ആഹാരം വിളമ്പിയപ്പോഴേക്കും അനാമികയും അവളെ ചേർത്ത് പിടിച്ചുകൊണ്ട് അച്ചുവും അങ്ങോട്ട് വന്നു.

“എനിക്ക് വിശപ്പില്ല അമ്മേ…”

അച്ചു നിർബന്ധിച്ചു കസേരയിൽ ഇരുത്തിയിട്ടും ഭക്ഷണം കഴിക്കാൻ സാധിക്കാതെ അനാമിക വിതുമ്പി.

“അനൂ… മോളെ നീ എന്തെങ്കിലും കഴിക്ക്… എന്നിട്ട് നമുക്ക് ഏട്ടനെ വിളിക്കാം…”

“എനിക്ക് വിശപ്പില്ല അമ്മേ… നമുക്ക് ഹോസ്പിറ്റലിൽ പോകാം”

ഓരോ വാക്കുകൾക്കിടയിലും അവൾ വിതുമ്പിക്കൊണ്ടിരുന്നു

അനാമികയുടെ ആ അവസ്ഥ അച്ചുവിനെയും ലക്ഷ്മിയെയും ഒരുപോലെ വിഷമിപ്പിച്ചു.

“പോകാം… ആദ്യം മോൾ എന്തെങ്കിലും കഴിക്ക്… അല്ലെങ്കിൽ അമ്മ വാരിത്തരാം”

ലക്ഷ്മിയുടെ നിർബന്ധത്തിന് വഴങ്ങി അനാമികാ കഴിച്ചു തുടങ്ങി. കഴിക്കുന്നതിനൊപ്പം ഉള്ള കരച്ചിൽ മൂലം അനാമികക്ക് അധികം കഴിക്കാൻ സാധിച്ചില്ല അധികം വൈകാതെ അവൾ ഓക്കാനിക്കാൻ തുടങ്ങി

“എന്തിനാ മോളെ നീ ഇങ്ങനെ കരയുന്നത്… കരഞ്ഞിട്ടല്ലേ ഓക്കാനിക്കുന്നത്… മതിയെങ്കിൽ മതി… അച്ചൂ… അനുവിനെയും കൂട്ടി റൂമിലേക്ക് പൊയ്ക്കോ… അമ്മ ഈ പാത്രം എല്ലാം കഴുകി വച്ചിട്ട് വരാം”

“അമ്മേ… നമുക്ക് ഹോസ്പിറ്റലിൽ പോകാം… ”

അച്ചുവിന്റെ ഒപ്പം തിരികെ റൂമിലേക്ക് നടക്കുമ്പോഴും അനാമിക ലക്ഷ്മിയോട് ആവശ്യപ്പെട്ടത് അതായിരുന്നു

“അപ്പൂ… എന്തായി… എന്താണ് അവിടുത്തെ അവസ്ഥ”

അനാമികയും അച്ചുവും മുറിയിലേക്ക് പോയ ഉടനെ ലക്ഷ്മി ഫോൺ എടുത്ത് ഗൗതമിനെ വിളിച്ചു

“കുറച്ചു പ്രശ്നമാണ്… മിക്കവാറും ഓപ്പറേഷൻ വേണ്ടി വരും എന്നിട്ടേ എന്തെങ്കിലും പറയാൻ പറ്റൂ…”

ഗൗതമിന്റെ പതിഞ്ഞ ശബ്ദത്തിൽ നിന്നും സീതയിൽ നിന്നും എല്ലാ കാര്യങ്ങളും മറച്ചു വച്ചിരിക്കുകയാണെന്ന് ലക്ഷ്മിക്ക് മനസ്സിലായി

“അനു അങ്ങോട്ട് വരണം എന്ന് പറഞ്ഞു കരച്ചിലാണ്… നീ ഒന്ന് സംസാരിക്ക്… കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞാൽ മതി”

“ശരിയമ്മേ…”

ലക്ഷ്മി മുറിയിലേക്ക് ചെല്ലുമ്പോൾ കരഞ്ഞു തളർന്നു മയങ്ങുകയായിരുന്നു അനാമിക. അവളുടെ മുടികളിൽ വിരൽ ഓടിച്ചുകൊണ്ട് അവൾക്ക് കൂട്ടായി അച്ചുവും

“അമ്മേ…”

മയങ്ങുന്ന അനാമികയെ ശല്യം ചെയ്യാതെ പുറത്തിറങ്ങാം എന്നാണ് ലക്ഷ്മി കരുതിയത് പക്ഷെ അവരുടെ നിഴലനക്കം കണ്ടതും അനാമിക മയക്കം വിട്ട് എഴുന്നേറ്റിരുന്നു

“ഹാ… മോൾ എഴുന്നേറ്റോ…”

“അമ്മേ നമുക്ക് ഹോസ്പിറ്റലിൽ പോകാം അമ്മേ…”

അനാമിക അവളുടെ പതിവ് പല്ലവി ആവർത്തിച്ചു

“ദേ മോൾടെ ഏട്ടൻ ഉണ്ട് ലൈനിൽ… അവനോട് സംസാരിക്ക്‌”

ലക്ഷ്മി തന്റെ കയ്യിൽ ഇരുന്ന ഫോൺ അനാമികയുടെ നേരെ നീട്ടി

Recent Stories

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️💗❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️🖤______🧚‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com