Tag: cherukadhakal

⚔️ ദേവാസുരൻ ⚒️ ?2 ꫀρ 20 ( ᦔꫀꪑꪮꪀ ??ꪀᧁ DK ) 703

ദേവാസുരം s2 ep20        Previous Part     നമസ്ക്കാരം…… ഇത്രയും ഡിലെ വരുന്നതിനു ക്ഷമ ചോദിക്കുന്നു…. എഴുതാതെ അല്ല…. ഞാനീ കഥ മറ്റ് രണ്ട് പ്ലാറ്റഫോംമിൽ ഇടുന്നു…. എന്നാൽ ഈ സൈറ്റിൽ ഇടുവാൻ വയ്ക്കുന്നു…. ആദ്യമൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് ഞാൻ പുറത്ത് ഇടാറുണ്ടായിരുന്നള്ളു…. എന്നാൽ ഇപ്പോൾ മുന്നത്തെ പോലെ അല്ല…. എനിക്ക് സമയം ഏറെ കുറവാണ്…. ഇവിടെ ഒരു part ഇടണമെങ്കിൽ എഡിറ്റിംഗ് പേജ് സെറ്റിങ് എന്ന് വലിയ […]

⚔️ദേവാസുരൻ⚒️s2 ep 17-18 2727

ദേവാസുരൻ Ep 17 ഇത് പലരും വായിച്ച ഭാഗം തന്നെയാണ്…. ഈ സൈറ്റിൽ മാത്രം വായിക്കുന്നവർ വായിക്കാൻ സാധ്യത ഇല്ല     ‘”” അത് ഉണ്ടല്ലോ…… ആദ്യമൊക്കെ ഏട്ടനെ കാണുന്നത് തന്നെ കലി ആയിരുന്നു….. ഇപ്പൊ നാണവും…… എന്താ ഇതിന്റെ ഗൂഡൻസ്…. എന്റെ ചേച്ചി പെണ്ണിന് ഇതെന്ത് പറ്റി…… വായെടുത്താൽ കൊലയാളി കൊലയാളി എന്ന് മാത്രം വിളിക്കുന്ന ചേച്ചി ഇപ്പൊ അദ്ദേഹം ഏട്ടൻ എന്നൊക്കെ വിളിക്കുന്നു…. ഇങ്ങനെ ഒരു മാറ്റം വരാൻ എന്താ ഇപ്പൊ സംഭവിച്ചത്……’”” […]

കാത്തിരുന്ന പുലരി…[ശിവശങ്കരൻ] 68

കാത്തിരുന്ന പുലരി… ശിവശങ്കരൻ ഇന്ന് വരും… 3 വർഷമായി താൻ കാത്തിരുന്ന തന്റെ ശിവേട്ടൻ… ആ ഓർമയിൽ അവൾ ചാടി എഴുന്നേറ്റു… ഈ വീട്ടിലേക്ക് വന്നതിൽ പിന്നെയാണ്, തന്റെ പുലരികൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആയിത്തീർന്നത്… അവിടെ എല്ലാവരുടെയും കൂടെ ആർത്തുല്ലസിച്ചു നടക്കുമ്പോഴും ഇടക്ക് വരും ഉള്ളിൽ സങ്കടത്തിന്റെ കാലൊച്ചകൾ… തന്നെ സ്നേഹത്തിന്റെ മധുരം കാണിച്ചു കൊതിപ്പിച്ചു കൊണ്ടുവന്നതാ, ഇവിടുത്തെ അച്ഛനും അമ്മയും ഏട്ടനും കൂടി… അവൾ ഓർത്തു. പുതിയ പേരും തന്നു ശിവപ്രിയ… അതേ… അത് തന്നെയാണ് […]

Aval [Nithin Rajeev] 45

Aval Author : Nithin Rajeev   ഒന്നര വർഷമായി അവൾ എന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ടു… പിടികൊടുക്കാതെ നടന്നു ഞാൻ.. എന്റെ ഇഷ്ടം പിടിച്ചുപറ്റാൻ  വേണ്ടി അവൾ രൂപവും ഭാവവും ഒക്കെ മാറി വന്നിരിക്കുയാണ്.. അവസാനം അവളുടെ തുടർച്ചയായുള്ള അവശ്യ പ്രകാരം ഞാൻ ഒരു ഉടമ്പടി വെച്ചു… എന്റെ ജീവിതത്തിലെ ഏഴു ദിവസം ഞാൻ  അവൾക്കു കൊടുക്കാം.. ഈ  പറഞ്ഞ ദിവസങ്ങൾക്കുള്ളിൽഅവൾക്കു എന്നെ അവളുടെ സ്നേഹം ബോധ്യപ്പെടുത്താൻ ആയാൽ ഞാൻ അവള്കുള്ളതാണ്.. മറിച്ചാണെങ്കിൽഅവൾ പിന്നീടൊരിക്കലും എന്നെ […]

സുബുവിന്റെ വികൃതികൾ 2 [നൗഫൽ] 4553

സുബുവിന്റെ വികൃതികൾ 2 Subuvinte Vikrithikal 2 | Author : Naufal | Previous Part   എന്റെ ഉമ്മാക്ക് ചെറുതായി കോഴി വളത്തൽ ഉണ്ട്… ചെറുതും വലുതുമായി ഒരു നാല്പതോളം കോഴികൾ….പക്ഷെ പണ്ടാരോ പറഞ്ഞ പോലെ ഒക്കെ നാടൻ ആയി പോയി… അതിന്റെ മുട്ടകളും…. ചെറിയ കോഴികളെയും ആവശ്യക്കാർക്ക് വിറ്റു എന്റെ ഉമ്മ ചെറിയ ഒരു വരുമാനവും ഉണ്ടാക്കുന്നുണ്ട്… ആ വരുമാനമാണ് നമ്മൾ നാട്ടിൽ വരുമ്പോൾ തരുന്നതും, അടിച്ചുമാറ്റുന്നതുമായ പോക്കറ്റ് മണി… എന്റെ കൂടെ […]

സുബുവിന്റെ വികൃതികൾ [നൗഫൽ] 4531

സുബുവിന്റെ വികൃതികൾ Subuvinte Vikrithikal | Author : Naufal     കൂട്ടുകാരെ ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഞാൻ ഒരു കഥ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്… ഈ ഗ്രൂപ്പിൽ നല്ല നല്ല കഥകൾ എഴുതുന്ന എന്റെ സ്കൂൾ ഫ്രിണ്ടും ഇപ്പോഴും ബന്ധം നിലനിർത്തി പോകുന്നവനുമായ റിവിൻലാൽ, കൂടെ മറ്റനേകം ഫ്രണ്ട്സുകളും ഉണ്ട്… ഒരു തുടക്കക്കാരൻ എന്ന ബോദ്യത്തോടെ എന്നിൽ നിന്നും വരുന്ന ഏതു തെറ്റുകളും നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു…. സുഹൃത്തുക്കളെ ഈ കഥ […]

ഒരപ്പൂപ്പൻ താടിയുടെ യാത്ര 22

Oru Appoppan Thadiyude Yathra by Saritha Sunil ശിവക്ഷേത്രത്തിൻെറ ചുറ്റുമതിലിനു പുറത്തെ എരിക്കിൻ ചെടിയിലെ കായയിൽ നിന്നും പൊട്ടിവീണ അപ്പൂപ്പൻതാടിയാണു ഞാൻ.ഇങ്ങനെ ഭാരമില്ലാതെ, കാറ്റിനെ പ്രണയിച്ച് പറന്നു നടക്കുന്നതിലെ രസമൊന്നു വേറെതന്നെയാണ്.എത്ര പറന്നു നടന്നാലും ചുറ്റുമുള്ള ഓരോരുത്തരേയും പോലെ ഈ ഭൂമിയിൽ എനിയ്ക്കുമൊരു കടമയുണ്ടല്ലോ ചെയ്തു തീർക്കാൻ.അതിലേയ്ക്കുള്ള യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ നിങ്ങളോടും പങ്കുവയ്ക്കാം.മനസ്സിലെ ചിന്തകളും ആകുലതകളും മാറ്റിവച്ച് എന്നോടൊപ്പം പോന്നോളൂ അല്പനേരം.ചുറ്റിനും നടക്കുന്ന ചില നല്ലതും ചീത്തയുമായ കാര്യങ്ങൾ കണ്ടു മടങ്ങാം. അമ്മയോടൊപ്പം […]

ആ യാത്രക്കൊടുവിൽ 35

Aa Yathrakkoduvil by Sai Bro. “ആ ബ്രായുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. ” റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട് സഹികെട്ടിട്ടാണ് ബുള്ളെറ്റിനു പിറകിൽ അലക്ഷ്യമായിരിക്കുന്ന മേബിളിനോട് ഞാനത് പറഞ്ഞത്.. അത് കേട്ടിട്ടും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞുകയറി.. നാശംപിടിക്കാൻ, ഏത് നേരത്താണാവോ അമ്മച്ചിടെ വാക്ക്കേട്ട് പിറകിലിരിക്കണ മാരണത്തെയുംകൊണ്ട് ഞാനീ യാത്രക്കിറങ്ങിയത് അമ്മച്ചിയുടെ പഴേകളിക്കൂട്ടുകാരിയുടെ മകളാണ് മേബിൾ. അവർ കുടുംബമായി ഡെൽഹിയിലായിരുന്നു താമസം,.. മേബിളിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ആ കുടുംബം […]

അബൂന്റെ പെണ്ണ് കാണൽ 28

Aboobinte Pennu kanal by Munna Sha ഒമാനിൽ നിന്നും കരിപ്പൂരിലേക്ക് പറന്നുയർന്ന വിമാനത്തിലിരുന്നു അബുവിനു വീർപ്പു മുട്ടി വിമാനത്തിൽ കയറി ദിവസങ്ങൾ ആയ പോലൊരു തോന്നൽ…. ഇത്തവണ വീട്ടുകാർ കണ്ട്‌ ഉറപ്പിച്ചു വെച്ച പെണ്ണിനെ ബീവിയാകാനുള്ള വരവാണ്.. വയസ്സ് ഇരുപത്താറ് കഴിഞ്ഞിട്ടും വീട്ടുകാർക്ക് താൻ പെണ്ണ് കെട്ടി കാണാനുള്ള പൂതി ഇല്ലേന്ന സങ്കടത്തിൽ ആയിരുന്നു അബു… നാല് കൊല്ലമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട് ഇതിനിടക്ക് ഒരിക്കൽ വന്നു പോയി… കഴിഞ്ഞ തവണ വന്നപ്പോൾ കല്യാണ ഖാദർ […]

ആ നിമിഷം 11

Aa Nimisham by ശിവ കൊട്ടിളിയിൽ സർ വാങ്ക പടുക്കലാം …. വാതിൽ അടച്ച് പാതി അഴിച്ച സാരിയിൽ പിടിച്ച്കൊണ്ട് തമിഴിൽ ആയിരുന്നു അവളുടെ സംസാരം…. സർ, യേ സർ യോസിചിട്ടിറുക്കീങ്കെ…? വേസ്റ്റ് പണ്ട്രതുക്ക് ടൈം ഇല്ലെ സർ.. 1hour മട്ടുംതാ ഇറുക്ക്…. ഈ സംസാരത്തിനിടയിൽ അവൾ അവളുടെ ഡ്രസ്സ്‌ അഴിച്ചു കഴിഞ്ഞിരുന്നു…. പൂർണ്ണനഗ്നയായി ഒരു പെൺകുട്ടി തനിക്കു മുന്നിൽ… ആ കാഴ്ച തന്നെ മരവിപ്പിക്കുന്നതായി തോന്നി. ആദ്യമായിട്ടാണ് ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത്, ഗുണ്ടൽപേട്ടെന്ന ചുവന്ന സാമ്രാജ്യത്തു […]

പൊതിച്ചോർ 27

Pothichor by Ammu Santhosh അമ്മ എവിടെയാണെന്ന് ദിവ്യ ഒന്ന് കൂടി നോക്കി കുളിക്കുകയാണെന്നു ഉറപ്പ് വരുത്തി ഫോൺ എടുത്തു. രാഹുലിന്റെ മെസ്സേജ് ഇന്നലെ രാത്രി തന്നെ വന്നു കിടപ്പുണ്ട്. “12മണിക്കുള്ള ഷോ ആണ് സിനിമ കഴിഞ്ഞിട്ട് ഭക്ഷണം അത് കഴിഞ്ഞു എന്റെ വീട്ടിലേക്കു പോകാം. പേടിക്കണ്ട അമ്മയുണ്ട് വീട്ടിൽ. വൈകിട്ട് കോളേജ് വിടുന്ന സമയം തിരിച്ചു പോകാം ” അവൾ അത് വായിച്ചിട്ടു വെഗം ഡിലീറ്റ് ചെയ്തു. അനിയത്തി സ്കൂളിൽ പോയി കഴിഞ്ഞു. അമ്മ ഷോപ്പിൽ […]

ചുവന്നുടുപ്പ് 16

Chuvanna Uduppu by Nijila Abhina “അമ്മേ എനിക്കൊരു ചൊമന്നുടുപ്പ് വാങ്ങിച്ചെരോ… ” കുണുങ്ങിക്കൊണ്ടുള്ള ആമീടെ ചോദ്യം ഇന്നുമെന്റെ മനസിലുണ്ട്….. “എന്തിനാപ്പോ എന്റാമിക്കുട്ടിക്ക് ചൊമന്നുടുപ്പ്…. ഇപ്പൊ ഇട്ടിരിക്കുന്നതും ചുവന്നുടുപ്പല്ലേ…. ” “അതിനിത് എന്റടുപ്പല്ലാന്ന്‌ നന്ദിനിക്കുട്ടി പറഞ്ഞല്ലോ….. എല്ലാർടേം മുന്പില് വെച്ചവളു പറയ്യാ നന്ദിനിക്കുട്ടീടെ അമ്മ തറ തുടയ്ക്കാനിട്ട പഴെയുടുപ്പ് അമ്മ എടുത്തോണ്ടന്നയാന്ന്‌…. ” ‘ആണോമ്മേ ‘ വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു….. “അയ്യേ എന്റെ മോളെന്തിനാ കരേണെ….. അത് മോള്ടെ കുഞ്ഞേച്ചീടെ […]

കറുത്ത വംശം 12

Karutha Vamsham by Arun “സ്വപ്നങ്ങൾ വിറ്റവരുടെ ജീവിതം” ഞാൻ മനു ,മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയുന്നു, സാമാന്യം നല്ല രീതിയിൽ ഉള്ള ശമ്പളം ഉണ്ട്. എന്നാലും പ്രാരാബ്ദം ഉള്ള വീട്ടിലെ ജനനം കൊണ്ട് കിട്ടുന്നത് ഒന്നും തികയുന്നില്ല രണ്ടു പെങ്ങന്മാർ ഉണ്ടായിരുന്നു, രണ്ടു പേരേം കെട്ടിച്ചു വിട്ടു, കുറെ കടങ്ങൾ വരുത്തി വച്ചിട്ട് അച്ഛൻ മരിച്ചു, അച്ഛൻ പോയി അധികം കഴിയും മുൻപ് അമ്മയും. ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ഞാൻ പ്രൈവറ്റ് ആയി ഡിഗ്രി […]

വിച്ഛേദം 14

vichedam by Ann Vincent Saravanan ദേ…. അയാൾ നിന്നെ തന്നെ നോക്കുന്നു. വിജി ശക്തമായി സ്വപ്നയുടെ കൈയിൽ തോണ്ടി. ആ ഭാഗത്തേക്ക് നോക്കേണ്ട എന്ന് മനസ് കരുതിയെങ്കിലും സ്വപ്നയുടെ കണ്ണുകൾ അങ്ങോട്ട് തന്നെ പോയി. ഇതു മൂന്നു നാലു ദിവസമായി തുടങ്ങിയിട്ട്. കൂടെ കഴിക്കാൻ ഇരിക്കുന്നവരും ഇതു ശ്രദ്ധിക്കുന്നുണ്ട് എന്ന വിവരം സ്വപ്നയെ അലോസരപ്പെടുത്തി. സ്വപ്ന ചെന്നൈയിലെ ഒരു ഐ ടി കമ്പനിയുടെ യാത്ര വകുപ്പിലെ ജോലിക്കാരി ആണ്. ഇരുനിറക്കാരിയായ സ്വപ്ന ഒരു സുന്ദരി തന്നെ […]

മോർച്ചറിയിലെ ക്ലോക്ക് 4

Morchariyile Clock by Saral Ravi സർക്കാർ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച സാധനങ്ങൾ, വീതം വച്ചപ്പോൾ മോർച്ചറിയിലേക്ക് ഒരു ക്ലോക്കും കിട്ടി. കൂടെയുള്ളത് ശവങ്ങൾ ആണെങ്കിലും, ക്ലോക്കിന് തന്റെ ജോലി ചെയ്യാതെ പറ്റില്ലല്ലോ. ആണിയുടെ ബന്ധനത്തിൽ നിന്നും മോചിതനാകാൻ കഴിയില്ലെങ്കിലും, ആരെങ്കിലും അകത്തേക്ക് കയറാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കുമ്പോൾ കിട്ടുന്ന ചെറിയ കാറ്റിൽ, ആ ക്ലോക്ക് ചെറുതായി ചലിക്കാൻ ശ്രമിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു അതിഥികൾ ക്ലോക്കിനെ തേടിയെത്തി. ഒരു ആൺ പല്ലിയും ഒരു […]

ഭർത്താവിന്റെ മകൾ 25

Bharthavinte Makal by Arun സുബിനും ഭാര്യയും സിറ്ഔട്ടിൽ കുട്ടികളും ആയി ഇരുന്നു കളിക്കുവായിരിന്നു, പെട്ടെന്ന് ശ്യാം അങ്ങോട്ട്‌ കാറിൽ വന്നു, കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ചോദിച്ചു “എന്താടാ നാലെണ്ണം കൂടി ഞായറാഴ്ച അടിച്ചു പൊളിക്കാൻ ഉള്ള പരുപാടി ആണോ? ” ചാരു കസേരയിൽ കിടക്കുന്ന സുബിന്റെ അടുത്തു നിന്നും ഭാര്യ രേണു ആണ് മറുപടി പറഞ്ഞത് “നമ്മൾക്ക് ഒക്കെ എന്ത് അടിച്ചു പൊളി അതൊക്കെ നിങ്ങളെ പോലെ ഉള്ള ബസ്സിനെസ്സ്കാർക്ക് അല്ലെ ഉള്ളു….! നമ്മൾ മാസ […]

യാചകൻ 17

Yachakan by Sri സമയം ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞു. നഗരം വീണ്ടും അതിന്റെ തിരക്കിൽ നിന്ന് ശാന്തത കൈ വരിച്ചു തുടങ്ങി. ചീറിപായുന്ന വാഹനങ്ങളൂം അവയുടെ നിർത്താതെ ഉള്ള നിലവിളികളും നിലച്ചു,തൊണ്ട കീറുന്ന ഒച്ചത്തിൽ യാത്രക്കാരെ വാഹനങ്ങളിലേക്ക് വിളിച്ചുകയറ്റുന്ന ജീവനക്കാരും അവരവരുടെ കൂടണഞ്ഞു. കച്ചവടസ്ഥാപനങ്ങളിലും വഴിയോരങ്ങളിലും ഇല്ലാത്ത ഗുണമേന്മയും ഉപയോഗങ്ങളും പറഞ്ഞ് കച്ചവടം ചെയ്യുന്ന കച്ചവടക്കാരും കൂടണഞ്ഞു… ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ നഗരത്തിൽ, ഏതെങ്കിലും യാത്രക്കാർ വരുമെന്ന പ്രതീക്ഷയിൽ ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന തമിഴനും, […]

അഗ്രഹാരത്തിലെ സീത 14

“ഇപ്പൊ തീർന്നല്ലോ പ്രശ്നം ” പറഞ്ഞു തീർന്നതും ജോയിയുടെ കവിൾ അടച്ചു അടി വീണു. ഞെട്ടിപ്പകച്ചു നിൽക്കുകയാണ് അനിരുദ്ധനും പാട്ടിയും അമ്മയും ഒക്കെ. സീതയുടെ കണ്ണിൽ നിന്നും തീനാളങ്ങൾ പറക്കുന്നതായി ജോയ് ക്കു തോന്നി. സീതയുടെ ദേഹം ആലില പോലെ വിറച്ചു സീമന്തരേഖയിൽ വീണ സിന്ദൂരം മൂക്കിന് തുമ്പിലും മാറത്തും പാറി വീണു. അപ്പോഴും സ്തബ്ധത വിട്ടു മാറാതെ നിൽക്കുകയായിരുന്നു എല്ലാവരും. സീത കൊണ്ടുവന്ന ചായയും ഗ്ലാസും തറയിൽ വീണു കിടന്നു. “അച്ചായാ എന്താ ഈ ചെയ്തത്? […]

തേപ്പിന്റെ മറുപുറം 27

മനുവിന് കിടന്നിട്ടുറക്കം വന്നില്ല.അവന്റെ മനസ്സ് തിരക്ക് കൂട്ടികൊണ്ടേയിരുന്നു.നാളെയാണ് ആ ദിവസം..ഇത്രയും നാൾ മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് നാളെ ചിറകു വിരിക്കുന്നു.. അവൾ രാവിലെ 10 മണിക്ക് മെസ്സഞ്ചറിൽ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവൻ രേണുനെ നോക്കി… അവൾ നേരത്തെ ഉറങ്ങിയാരുന്നു.അവനെണീറ്റ് ബാൽക്കണിയിൽ പോയിരുന്നു… മനസ്സിൽ അവൾ മാത്രമേ ഉള്ളൂ… റോസി ഒരു റോസാപ്പൂവിന്റെ പ്രൊഫൈൽ പിക്ചർ ഉള്ള അവൾ എന്തായാലും ഒരു റോസാപ്പൂ തന്നെയാണെന്നവന്റെ മനസ്സ് പറഞ്ഞു.എഴുതാൻ തുടങ്ങിയ കാലം തൊട്ട് ഒരുപാട് പെൺകുട്ടികളുമായി സംസാരിച്ചിട്ടുണ്ട്.. എല്ലാരുടെയും ഒരേ […]

എന്റെ അനിയൻ 211

ജനാല മെല്ലെ തുറന്നപ്പോഴേക്കും മനസ്സിന് കുളിരെന്നോണം ഇളം തെന്നൽ എന്റെ ശരീരത്തെ തൊട്ട് തലോടി വീശി അടിക്കുന്നുണ്ടായിരുന്നു.. ആദ്യ രാത്രിയുടെ അതി ഭാവുകത്വം ഒന്നുമില്ലെങ്കിലും ചുണ്ടിന് പുഞ്ചിരി സമ്മാനിക്കാൻ പണ്ടെന്നോ കണ്ട സിനിമയിലെ ശ്രീനിവാസനും പാർവതിയുമിങ്ങനെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു… പൊന്നും പണവും പരിസരവും മാത്രം നോക്കിയിരുന്ന അമ്മയുടെയും അച്ഛന്റെയും പിടിവാശിക്കപ്പുറം കാലങ്ങളായി ആരുമറിയാതെ ആത്മാർഥമായി സ്നേഹിച്ച ന്റെ അമ്മുവിനെ നഷ്ടപ്പെടുമെന്നാണ് കരുതിയത് ദൈവ കൃപയിൽ ഇന്നവളെന്റെ വധു ആയി തീർന്നിരിക്കുന്നു… ചിന്തകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടെ […]

ദേവു 31

മേപ്പനാട്ട് എന്ന വലിയ തറവാട്ടിലാണ് ഞാൻ ജനിച്ചത്.അമ്മ അച്ഛൻ, ചിറ്റമ്മ ,അമ്മാവൻ, ഇളയച്ഛൻ ,മുത്തശ്ശി, മുത്തശ്ശൻ തുടങ്ങി മക്കൾ മരുമക്കളടക്കം ഒരുപാട് പേര് ഉണ്ടായിരുന്നു തറവാട്ടിൽ. ” അപ്പു ഇന്ന് സ്കൂളിൽപോണില്ലേ ചേച്ചിയമ്മേ ….?” “ഓ എന്റെ രാധേ നീ ഒന്നു അവനെ വിളിച്ചുണർത്തുമോ.. ” ഇളയമ്മ വന്നു എന്നെ വിളിച്ചുണർത്തി ഞാൻ കണ്ണു തിരുമ്മി നേരെ അടുക്കളയിലേക്ക് നടന്നു. ” അയ്യേ,, ആൺകുട്ട്യോള് ഉറക്കമെഴുന്നേറ്റ് അടുക്കളയിലേക്കാണോ വരുവാ.ഉമ്മറത്തല്ലേ പോവേണ്ട അപ്പുവേ..?” മുത്തശ്ശി മുറുക്കാൻ ചവച്ചു കൊണ്ട് […]

വസന്തം മറന്ന പൂക്കൾ 22

വസന്തം മറന്ന പൂക്കൾ ശ്യാം   “അന്ന്, പതിവിനു വിപരീതമായി ദേവു കുറച്ചു നേരത്തേ തന്നെ സ്കൂളില് നിന്നും വീട്ടില് എത്തി. സാധാരണ കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് തന്റെ അവശേഷിക്കുന്ന ജോലികളെല്ലാം തീരത്ത്, വളരെ അടുക്കും ചിട്ടയോടും കൂടിയാണ് ദേവു, അല്ല അല്ല, ദേവു ടീച്ചര് സ്കൂളില് നിന്നും മടങ്ങാറുള്ളത്. പക്ഷെ, ആ ദിവസം സഹിക്കാന് കഴിയാത്ത തലവേദന കാരണം നേരത്തേ തന്നെ വീട്ടിലേക്കു മടങ്ങുകയാണ് ഉണ്ടായത്. അതെ, ദേവു ഒരു സ്കൂള് ടീച്ചറാണ്. കുറച്ച് ദൂരെയായിരുന്നു ആദ്യ […]

പ്രവാസി വാങ്ങിയ നായ 22

Author : നൂറനാട് ജയപ്രകാശ് സ്വദേശിവൽക്കരണം കാരണം കഞ്ഞികുടിമുട്ടിപ്പോയ ഞാനെന്ന പ്രവാസി വീട്ടിൽ വന്നു. എന്റെ വീട്ടിലാണെങ്കിൽ ശവമടക്ക് കഴിഞ്ഞ് ആളുകൾ പിരിഞ്ഞ വീട്ടിലേ പ്രതീതി….. ഏതോ ഒരു സൗദിപ്പെണ്ണിനേ കയറിപ്പിടിച്ചതിന് മൂന്നാല് വർഷത്തേ ജയിൽശിക്ഷ അനുഭവിച്ച് വന്നവനോട് പെരുമാറുന്ന പോലെയുള്ള പെരുമാറ്റം. ലീവിന് വരുമ്പോൾ വൈകിട്ടത്തേക്ക് എന്താ ഏട്ടാ ചപ്പാത്തി മതിയോ അതോ പുഴുക്കുണ്ടാക്കണോ എന്നും ചോദിച്ച് പിറകേ നടക്കുന്ന പെമ്പറന്നോത്തി താടിക്ക് കയ്യും കൊടുത്തിരിക്കുന്നു. അവളുടെ അരികിലെത്തിയപ്പോൾ “നഷ്ടസ്വപ്നങ്ങളേ…. നിങ്ങളെനിക്കൊരു…. ദുഃഖസിംഹാസനം തന്നു….. ” […]

വെറുക്കപ്പെട്ടവൾ 16

Author : സുധീ മുട്ടം “കൊടുത്ത കാശ് മുതലായി മച്ചാനേ.നല്ല അടിപൊളി ഐറ്റം.ഇനിയൊരു പ്രാവശ്യം കൂടി കിട്ടിയാലും നല്ലൊരു മുതലാണ്…” നന്ദൻ വിനയിനോടത് പറഞ്ഞു പിന്തിരിയുമ്പോൾ കണ്ടു നനഞ്ഞൊഴുകിയ മിഴികളുമായി പിന്നിൽ വേദ നിൽക്കുന്നു… “ഇവളിതുവരെ പോയില്ലായിരുന്നോ..ഛെ ആകെ കുളമായി…” നന്ദൻ മനസ്സിലോർത്തു.വിളറി വെളുത്ത മുഖവുമായി വിനയ് നന്ദനെ നോക്കി.വേദയോട് എന്ത് പറയണമെന്നറിയാതെ വിനയ് കുഴങ്ങി.മറുത്തൊരക്ഷരം ശബ്ദിക്കാതെ വേദ മുമ്പോട്ട് നടന്നു നീങ്ങി…. ഇങ്ങനെയൊരു ജീവിതം താനൊരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.കടബാദ്ധ്യതമൂലം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തപ്പോൾ […]