⚔️ദേവാസുരൻ⚒️s2 ep 17-18 2730

Views : 59701

ഒറ്റ നോട്ടത്തിൽ തന്നെ അയാൾക്കത് അറച്ചു കേറിയിയുന്നു…. എങ്ങിനെ ഒക്കെയോ ലൈറ്റ് ഇട്ട് തന്റെ ദേഹത്തേക്ക് നോക്കിയതും ആ കണ്ട പുഴുക്കളെ ഒന്നും കാണുവാൻ സാധിച്ചില്ല അയാൾക്ക്….

മാർട്ടിനു ആകെ അതിശയം തോന്നി…. കാരണം കണ്ട കാഴ്ചയെ  വെറും തോന്നൽ മാത്രമായി തള്ളി കളയാൻ തോന്നിയില്ല അയാൾക്ക്….

അല്പം സമയം കിതച്ചുകൊണ്ട് അയാൾ അതെ ഇരിപ്പ് തുടർന്നു….

കർട്ടനാൽ മൂടി വച്ച ജനലിലൂടെ ശക്തി കൂടിയ മിന്നൽ പ്രകാശം അടിക്കുന്നു… പക്ഷെ അതത്ര തീവ്രമായി അകത്ത് വന്നിരുന്നില്ല….

ടെബിളിൻ മേൽ വച്ചിരുന്ന ഒരു പാക്കറ്റ് സിഗരറ്റ് എടുത്ത് മാർട്ടിൻ ബാൽക്കണിയിലേക്ക് നടന്നു….

പുറത്ത് നല്ല കാറ്റും ഇടിമിന്നലും ആണ്….
ആകാശത്ത് കാർ മേഖങ്ങൾ കുന്ന് കൂടി നിൽക്കുന്നു….

കയ്യിലെ സിഗരറ്റ് ചുണ്ടിൽ വച്ചുകൊണ്ട് അയാൾ അത് കത്തിച്ചു പുക എടുക്കുവാൻ തുടങ്ങി….. ഒപ്പം ഒന്ന് താഴേക്കും നോക്കി… അത്യാവശ്യം കുറച്ചു മരങ്ങൾ നട്ടു പിടിപ്പിച്ചിരിക്കുന്ന ചുറ്റുവട്ടം…….
കൊറേ നാൾ ആളില്ലാതെ കിടന്നത് കൊണ്ട് തന്നെ വീടിനു ചുറ്റും അത്യാവശ്യം കാട് കേറിയിരുന്നു….

പെട്ടെന്ന് ഒരു മിന്നൽ അടിച്ചപ്പോഴാണ് മാർട്ടിൻ എന്തോ ഒന്നവിടേ കണ്ടത്…..

ഒരു വെള്ള വസ്ത്രം പോലെ ഒന്നണിഞ്ഞ എന്തോ ഒന്ന് അവിടെ നിൽക്കുന്നു….
ദൂരെ ആയതിനാൽ തന്നെ അയാൾക്കാ കാഴ്ച  വ്യക്തമായില്ല…..

പെട്ടെന്ന്……

‘”” ഹാ…………..'””

വീടിനകത്ത് നിന്നും ഒരു സ്ത്രീ അലറുന്ന ശബ്ദം ഉച്ചത്തിൽ കേട്ടു…. ഒരു നിമിഷം അയാളോന്ന് ഷോക്ക് ആയിരുന്നു…..

മാർട്ടിൻ ബാക്കിയുള്ള സിഗരറ്റ് അവിടെ വലിച്ചെറിഞ്ഞുകൊണ്ട് താഴേക്ക് ഓടി….

പോകും വഴി വീട്ടിനുള്ളിൽ സാധനങ്ങൾ എല്ലാം അങ്ങും ഇങ്ങുമായി വീണുകിടക്കുന്ന കാഴ്ചയാണ് അയാൾ കണ്ടത്…….
പുറത്ത് വീശുന്ന ശക്തമായ കാറ്റ് അവിടത്തെ ജനാലകളെ കൊട്ടിയടച്ചുകൊണ്ടേ ഇരുന്നു….

മാർട്ടിൻ സാക്ഷിയുടെ മുറിയിൽ എത്തി…. എന്നാലവിടെ അവൾ ഇല്ലായിരുന്നു… കേസിന്റെ പഠനങ്ങൾക്കായി കൊണ്ടുവന്ന ഫയലിലെ പേപ്പറുകൾ കാറ്റിന്റെ ഗതിക്കനുസരിച്ചു പാറി നടക്കുന്നു…..

‘” സാക്ഷി…..'”

അയാൾ ചുറ്റും നോക്കി ഉച്ചത്തിൽ വിളിച്ചു….

പക്ഷെ മറുപടിയായി ഒന്നും തന്നെ അയാൾ കേട്ടില്ല…. കാണുന്ന കാഴ്ചക്കെല്ലാം എന്തെല്ലാമോ അപാകതകൾ തോന്നി മാർട്ടിന്….
ഗൗരവം നിറഞ്ഞ ഭാവത്തോടെ അയാൾ സാക്ഷിയുടെ മുറിയിലെ ഒരു ഡ്രോയർ വലിച്ചു തുറന്നു….
. അതിൽ അവൾ സൂക്ഷിച്ചിരുന്ന സർവീസ് റിവോൾവർ ഉണ്ടായിരുന്നു…. മാർട്ടിൻ പതിയെ അത് കയ്യിൽ എടുത്ത് പിടിച്ച് പുറത്തേക്ക് നടന്നു…..

ആദ്യം തന്നെ പോയി നോക്കിയത് വീടിനു വെളിയിൽ ആയിരുന്നു…. കാരണം പുറത്ത് കണ്ട ആ രൂപം അയാളിൽ എന്തെന്നില്ലാത്ത സംശയങ്ങൾ ഉയർത്തി….

പക്ഷെ അത് കണ്ട ദിശയിൽ എത്തി നോക്കിയപ്പോൾ അതിന്റെ ഒരു സൂചനയും കാണുവാൻ സാധിച്ചില്ല അയാൾക്ക്….

ആഞ്ഞു വീശുന്ന കാറ്റിന്റെ കൂടെ മഴത്തുള്ളികൾ ഒരു പേമാരിയായി ഭൂമിയിലേക്കിറങ്ങി വന്നു….. അധികം നനയാൻ നിൽക്കാതെ അയാൾ വീട്ടിലേക്ക് ഓടി കയറി….

പക്ഷെ അപ്പോഴും സാക്ഷിയെ കണ്ടെത്തുവാനുള്ള ദവ്ത്യം ബാക്കിയായിരുന്നു…..

അയാളുടെ കണ്ണുകൾ ആ വീടിനു ചുറ്റും പാഞ്ഞു… പക്ഷെ എവിടെയും ആരെയും കാണുന്നില്ല….. നിശബ്ദത അവനെ ഒരു ശത്രുവിനെ പോലെ പിന്തുടർന്നു….

മാർട്ടിൻ അവളെ തിരയുവാനായി മന്ത്രി ഫിലിപ് മാത്യു വിന്റെ മുറിയിലേക്കൊന്ന് കേറി നോക്കി… പക്ഷെ അതിനോടൊപ്പം തന്നെ വീട് മുഴുവൻ പ്രകാശിച്ചിരുന്ന ലൈറ്റുകൾ അണയുകയും ചെയ്തു….

‘”” മൈ****
കറണ്ട് പോവാൻ കണ്ട സമയം……'””

അയാൾ അതും പറഞ്ഞു തന്റെ കയ്യിലുള്ള ലൈറ്ററിലെ അഗ്നി നാളം തെളിയിച്ചു…..
വെളിച്ചം നിറഞ്ഞ അടുത്ത നിമിഷം മാർട്ടിൻ മുമ്പിൽ കണ്ടത് ഒരു മാംസം അളിഞ്ഞ രൂപം ആയിരുന്നു…….

‘”” ആ……… ഹ്……..'””

പെട്ടെന്ന് വന്ന പതർച്ചയിൽ അയാളുടെ കയ്യിലെ തീ ജ്വാല അണഞ്ഞു….. ഇതുവരെയും തോന്നാത്ത ഭയമെന്ന വികാരം മാർട്ടിണിൽ ഉദയം കൊണ്ട സമയമായിരുന്നു അത്….. അയാൾ ഒറ്റ നിമിഷം കൊണ്ട് ഭയന്ന് വിറച്ചു പോയി ….

തന്റെ ഫാന്റിന്റെ പോക്കറ്റിലെ മൊബൈൽ എടുത്ത് ഫ്ലാഷ് അടിച്ചു ചുറ്റിനും നോക്കിയപ്പോൾ അങ്ങനെയൊരു രൂപമേ മുന്നിൽ കാണുവാനില്ല….

ആ കണ്ടത് വെറും തോന്നൽ ആണെന്ന് തന്നെ മാർട്ടിൻ വിശ്വസിച്ചു… ഒന്ന് റീലാക്സ് ആയ ശേഷം ഫ്ലാഷ് കൊണ്ട് റൂം മുഴുവൻ തിരഞ്ഞപ്പോൾ അവിടെ എല്ലാം ശൂന്യമായിരുന്നു….. തിരികെ നടക്കുവാൻ ഒരുങ്ങിയ ആ നിമിഷമാണ് അയാളുടെ നെറ്റി തടത്തിൽ വെള്ളം പോലെന്തോ ഒറ്റിയത്… തന്റെ വിരൽ കൊണ്ടത് ഒപ്പിയെടുത്ത് നോക്കിയ മാർട്ടിൻ ഒന്ന് വിറച്ചുപോയി….

ചുവന്ന നിറത്തിൽ ഉള്ള ഒരുതരം ദ്രാവാകം…. അതിന്റെ ചൂട് പോലും ഇതുവരെ പോയിട്ടില്ല… വിറയാർന്ന കണ്ണുകളോടെ അയാളുടെ ശ്രദ്ധ സീലിങ്ങിലേക്ക് പോയപ്പോൾ വിറച്ചുപോയി അയാൾ….

ഫാനിൽ തൂങ്ങി കിടക്കുന്ന സാക്ഷിയുടെ മൃതുദ്ദേഹം….. അത് രക്തത്താൽ ചുവന്നിരിക്കുന്നു….. ഒരു വല്ലാത്ത ഞെട്ടലോടെ അയാളുടെ കാൽപ്പാതം രണ്ടടി പുറകോട്ട് ചലിച്ചോയി…..

ആ രാക്ഷസ്സൻ ഇതുവരെയും ഇങ്ങനെ ഭയന്ന് കാണില്ല…. കൊന്ന് തള്ളിയ ഇരകളുടെ ശവങ്ങൾ പോലും അയാൾക്ക് നൽകിയത് ലഹരിയാണ്…. എന്നാലിന്ന് ലഹരിക്ക് പകരം അയാൾ ഉണർന്നത് ഭയവും……

നെറ്റിയിലൂടെ ഒലിക്കുന്ന വിയർപ്പ് കണങ്ങൾ പുരികത്തിലൂടെ നിലത്തേക്ക് ഒറ്റി…. അയാളുടെ കണ്ണുകൾ നിലത്തേക്ക് പതിച്ചപ്പോൾ കണ്ടത് രക്തം മാത്രമാണ്…. പക്ഷെ അതിൽ നിന്നും മാറി രണ്ട് കാൽ പാതങ്ങളുടെ രേഖ പുറത്തേക്ക് സഞ്ചരിക്കുന്നു …..

ഉള്ളിൽ ഭയം ആണെങ്കിലും അയാളുടെ കണ്ണുകളിൽ ഒരുതരം അഗ്നി പടർന്നു….
കോപത്തിന്റെ അഗ്നി…..
എല്ലാ വികാരത്തെയും മറികടന്നു അയാൾ ആ കാൽ രേഖയെ പിന്തുടർന്ന് പുറത്തേക്ക് നടന്നു…..

അത് പോയി നിന്നതാവട്ടെ ആ വീട്ടിലെ തന്നെ മറ്റൊരു മുറിക്ക് മുന്നിൽ ആയിരുന്നു….. മാർട്ടിൻ ഒരു നിമിഷം അവിടെ നിന്നുപോയി… അത് അടഞ്ഞുകിടക്കുന്നു….
ആ വീട്ടിൽ താൻ ഇതുവരെയും കേറാതത് ആ മുറിയിൽ മാത്രമാണ്….

പക്ഷെ അതൊന്നും ആലോചിച്ചു നിൽക്കുവാൻ അയാളുടെ മനസ്സ് അനുവദിച്ചിരുന്നില്ല….

തനിക്ക് മുന്നിലുള്ള ആ വാതിലിനെ മാർട്ടിൻ കാല് വച്ച് ചവിട്ടി തുറന്നതും അകത്ത് നിന്നും പാഞ്ഞു പറന്ന് വന്ന ഒരു കൂട്ടം വവ്വാല്കൾ അയാളുടെ മുഖത്ത് തട്ടി തടവി മുന്നോട്ട് പോയി…. അതിന്റെ ആയാസത്തിൽ മാർട്ടിന്റെ കയ്യിലെ മൊബൈൽ താഴെ വീണിരുന്നു….

അയാൾ മൊബൈൽ എടുത്ത് നോക്കിയപ്പോൾ അത് ഓഫ് ആയി കഴിഞ്ഞിരുന്നു…വെളിച്ചം പകരാൻ ശേഷിയുള്ള അവസാന വസ്തുവും അയാൾക്ക് മുന്നിൽ ഇല്ലാതായി കഴിഞ്ഞു…

എന്നിരുന്നാലും പുറത്ത് നിന്നും വരുന്ന മിന്നൽ വെളിച്ചം അയാൾക്ക് മാർഗം ഒരുക്കിയിരുന്നു….

മാർട്ടിന്റെ കാലുകൾ അകത്തേക്ക് ചലിച്ചു…
ഉള്ളിൽ കൊറേ പഴയ ഫർണീച്ചാറുകൾ കൂട്ടി ഇട്ടിരിക്കുന്നു…..

ഒപ്പം വല്ലാതെ പഴക്കം ഉള്ള ഒരു മുറി പോലെ അവിടമാകെ മാറാലകൾ കൊണ്ട് നിറഞ്ഞിരുന്നു…. അയാളുടെ കണ്ണുകൾ ചുറ്റിനും ഓടി നടന്നു…..

ആ കുളിരിലും അയാൾ നന്നേ വിയർത്തിരുന്നു….. ഭയത്താൽ തൊണ്ടയിലെ ഉമിനീർ പോലും വറ്റിയ അവസ്ഥ…..

പെട്ടെന്നാണ് അവിടമാകെ ഒരുതരം അഗ്നിയുടെ പ്രകാശം പടർന്നത്…. ഒരു ചെറു നടുക്കത്തോടെ മാർട്ടിൻ ആ വെളിച്ചം ഉള്ള  ഇടത്തേക്ക് നടന്നു…..

മുറിയുടെ തേക്ക് ഭാഗത്തായി ഒരു മെഴുകു തിരി ഉയർന്നു പ്രകാശിക്കുന്നു…. അതാര് കൊളുത്തി എന്ന് പോലും മാർട്ടിനു മനസ്സിലായി…. എന്നാൽ മെഴുകുതിരിക്ക് മുന്നേ കണ്ട കാഴ്ച അയാളെ ശരിക്കും അമ്പരപ്പിച്ചു….

ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന സോഫിയുടെ ചിത്രം……ഇരുളിൽ ആ ചിത്രം വല്ലാത്തൊരു ഭീതി തന്നെ സൃഷ്ഠിച്ചിരുന്നു…..

അയാൾ ഒരു നിമിഷം അതിൽ നോക്കി ഭയത്തോടെ വെള്ളമിറക്കി പോയി…..

പെട്ടെന്നാണ് അയാൾക്ക് മുന്നിൽ ആ ദൃശ്യം തെളിഞ്ഞു വന്നത്….

മെഴുകുതിരിയുടെ പ്രകാശത്തിൽ ആ ചിത്രത്തിൽ തെളിഞ്ഞ വെട്ടത്തിൽ ഒരു വെളുത്ത രൂപത്തെ മാർട്ടിൻ കണ്ടു….

പെട്ടെന്നൊന്നു ഭയന്നെങ്കിലും മാർട്ടിൻ വേഗത്തിൽ തിരിഞ്ഞ് ആ രൂപത്തെ കണ്ട ഇടത്തേക്ക് നിറയൊഴിച്ചു……

എന്നാൽ ആ സമയം അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല….. അല്പം പതർച്ചയോടെ അയാൾ ആ ഫോട്ടോയിലേക്ക് നോക്കി….

നേരത്തെ കണ്ട ആ രൂപം ഇപ്പോൾ അതിൽ പ്രതിധ്വനിക്കുന്നില്ല…..കാണുന്ന ഓരോ കാഴ്ചയും അയാളെ കൂടുതൽ അത്ഭുദ്ധപ്പെടുത്തി…

അയാളുടെ ശ്വാസ ഗതി പോലും വേഗത്തിലായിരുന്നു…

എല്ലാം വെറും തോന്നൽ ആണെന്ന് തന്നെ വിശ്വസിച്ചു അയാൾ….. തിരികെ പോകുവാൻ നിന്നിടത്തു നിന്നും എതിരെ തിരിഞ്ഞതും അവന്റെ തൊട്ട് മുന്നിൽ വന്ന ഒരു രൂപത്തിന്റെ കണ്ണുകളാണ് അയാളെ വരവേറ്റിയത്….…..

അത് ചോര പോലെ ചുവന്നിരിക്കുന്നു….. ഒരു വല്ലാത്ത ഭീതി സൃഷ്ടിക്കുന്ന രൂപം….

‘”” ആ…….'”

പൊടുന്നനെ മാർട്ടിൻ ഒന്ന് അലറി പുറകിലേക്ക് വേച്ചുപോയി വീണിരുന്നു.. പെട്ടെന്ന് മുന്നോട്ട് നോക്കിയപ്പോൾ അവിടെ കണ്ട രൂപം അയാളുടെ മുന്നിൽ നിന്നും അപ്രത്യക്ഷമായിരുന്നു….…

എന്നാലും ആ മുറിയാകെ മാംസം കരിഞ്ഞ ഒരുതരം മണം ഉയർന്നു വരുന്ന പോലെ…

അയാൾ പതിയെ എഴുന്നേറ്റ് നിന്നു.. കയ്യിൽ വഴുതി വീണ റിവോൾവർ തിരികെ എടുത്തു പിടിച്ച് ചുറ്റിനും നോക്കി….
ആരെയും കാണുന്നില്ല….
എല്ലാം പഴയപടി തന്നെ തുടരുന്നു….

പെട്ടെന്നാണ് എന്തോ ഒന്ന് ഇളകി ആടുന്ന ശബ്ദം അവിടെ കേട്ട് തുടങ്ങിയത്…. അയാളുടെ കാലുകൾ ശബ്ദം കേട്ട ഇടത്തേക്ക് നീങ്ങി… ശ്വസിക്കുന്ന കാറ്റിനു പോലും ഒരു തരം വല്ലാത്ത വൃത്തിഹീനമായ മണം….

അല്പം മുന്നോട്ട് പോയപ്പോഴാണ് അയാളത്‌ കണ്ടത്….. അയാൾക്ക് മുന്നിൽ ഒരു കസേര തനിയെ ഇരുന്ന് ആടുന്നു…അതിൽ തെളിഞ്ഞ ഒരു വെള്ള പ്രകാശം അയാളുടെ കാഴ്ചയെ തന്നെ മങ്ങിപ്പിച്ചു…. മുന്നിൽ ഉണ്ടായിരുന്ന മാറാല കൂട്ടങ്ങളെ വകഞ്ഞു മാറ്റി മാർട്ടിൻ മുന്നോട്ട് നടന്നു….
ഓരോ ചുവടു മുന്നോട്ട് വക്കുമ്പോഴും അത് വല്ലാതെ ഇടറിയിരുന്നു….

കാരണം ആ ആട്ട് കസാരയിൽ ആരോ ഇരുന്നിരുന്നു…..
റിവോൾവറിൽ അമർന്ന കയ്യിനു ബലം വർധിച്ചു…. തനിക്ക് അഭിമുഖമായി തിരിച്ചു വച്ച ആ കസാരായിലേക്ക് ഉന്നം വച്ചു അയാൾ….

“” ഹേയ്………
Who the hell are you……'””

മാർട്ടിൻ ആ രൂപത്തെ നോക്കി ഉറക്കെ ചോദിച്ചു…. പക്ഷെ മറുപടി നിശബ്ദം ആയിരുന്നു….
അയാൾ നന്നേ വിയർക്കുവാൻ തുടങ്ങി….
തോക്ക് ചൂണ്ടിയാ കൈകൾ വല്ലാതെ വിറക്കുന്നു…..
പക്ഷെ ഒരു പോലീസുകാരന്റെ ധൈര്യം അയാളെ ഓടുവാനും സമ്മതിച്ചില്ല….

‘”” നീ ആരാന്നാ ചോദിച്ചേ……
ഇനി ചോദ്യം ഉണ്ടാവില്ല……
I will shoot you….
അത് വേണ്ടെങ്കിൽ പറാ…..
Who the hell are you……'””

മാർട്ടിൻ അതു ഉറക്കെ പറഞ്ഞതും ആ കസാര വട്ടം കറങ്ങി തന്റെ നേരെ തിരിഞ്ഞതും ഒരേ സമയമായിരുന്നു….

ഒറ്റ നോട്ടത്തിൽ ആ രൂപത്തെ കണ്ടതും മാർട്ടിന്റെ കയ്യിലെ തോക്ക് യാന്ദ്രികമായി താഴേക്ക് വീണുപോയി…….
ഭീതി നിറഞ്ഞ കൺകളാൽ അയാൾ മുന്നോട്ട് നോക്കി….
അതിൽ ഇരിക്കുന്ന രൂപത്തിന്റെ മുഖം സോഫിയുടെ പോലെ ആയിരുന്നു….

അല്ല…..
അത് അവൾ തന്നെ ആയിരുന്നു…..
രക്തം കലർന്ന ചോര പല്ലുകളാൽ അവൾ മാർട്ടിനെ നോക്കി പുഞ്ചിരിച്ചു…..

💀💀💀

ഒരു വല്ലാത്ത നടുക്കത്തോടെയാണ് മാർട്ടിൻ ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറന്നത്…. ശരീരം വല്ലാതെ വിയർത്തോലിക്കുന്നു…
ഒരു തുള്ളി വെള്ളത്തിനായി അവന്റെ തൊണ്ട ദാഹിച്ചു…..

മാർട്ടിൻ വേഗം ബെഡിൽ നിന്നും എഴുന്നേറ്റ് ജഗ്ഗിലെ വെള്ളം മടമടാന്ന് കുടിച്ചുകൊണ്ടിരുന്നു…..
അടങ്ങാത്ത കിതപ്പിന്റെ കൂടെ അല്പം അയാൾ ആല്പ സമയം ചുമച്ചുപോയി…
കണ്ടതെല്ലാം വെറും സ്വപ്നം മാത്രമാണെന്ന് അയാൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു….

പക്ഷെ എല്ലാം നേരിൽ കണ്ട സത്യം പോലെ അയാളുടെ കണ്മുന്നിൽ തന്നെയുണ്ട് ആ കിനാവ്….

തുറന്നിട്ട ജനാല അഴികളിലേക്ക് തന്റെ ശ്രദ്ധ പോയപ്പോൾ നിലാവ് പൊഴിയുന്ന ഒരു രാത്രീയെ ആണ് മാർട്ടിൻ കണ്ടത്….

അവിടെ മിന്നലോ കൊടും കാറ്റോ മഴയോ ഒന്നും തന്നെയില്ല….. ജീവിതം ഇതുവരെയും അയാളെ ഭയപ്പെടുത്തിയില്ല…. എന്നാലിന്ന് വെറും ഒരു സ്വപ്നമായി വന്ന് ഭയത്തിന്റെ അങ്ങേ തലക്കിൽ എത്തിച്ചിരുന്നു acp മാർട്ടിൻ റോയ്നെ……

💀💀💀💀💀💀💀💀💀💀

കിഴക്ക് മറഞ്ഞ സൂര്യൻ പടിഞ്ഞാറുദിച്ചു വന്നു…. ഇരുൾ നിറഞ്ഞ ഭൂമി കൂടുതൽ പ്രകാശത്താൽ ആണ്ടിരുന്നു….

അമ്പലത്തിലെ ഭക്തി ഗാനം എങ്ങും ഒരു ശുദ്ധ സങ്കീതം പോലെ മുഴങ്ങി കേട്ടു …

മോട്ടിട്ടു നിന്നിരുന്ന ചെമ്പരത്തി പൂക്കൾ വിടർന്നു വന്നു…..

മരത്തിലൂടെ ഓടി കളിക്കുന്ന അണ്ണാൻ കുഞ്ഞിന്റെയും കിളികളുടെയും ഒച്ച കെട്ടാണ് ആ അസുരൻ തന്റെ കണ്ണുകൾ തുറന്നത്….

ഉള്ളിൽ എന്തോ….
വല്ലാത്തൊരു ഉണർവ്വ്…..
അവനാകെ അതിശയമായി…..

ഇങ്ങനെ ഒന്ന് സമാധാനമായി ഉറങ്ങിയിട്ട് വർഷം ഒന്നായിരുന്നു…..
ഓരോ മയക്കവും അവന് നൽകിയത്  വേദനയുടെ കാഴ്ചകളെ മാത്രമാണ്

എന്നാലിന്ന് എന്തുകൊണ്ടോ അതെല്ലാം മാഞ്ഞുപോയിരുന്നു… കാരണം എന്തെന്ന് മാത്രം രുദ്രന് മനസ്സിലായില്ല……

ദേഹത്ത് മൂടിയിരുന്ന പുതപ്പെല്ലാം മാറ്റി വെളിയിലേക്ക് ഇറങ്ങി അവൻ…. അന്നത്തെ ആദ്യ കാഴ്ച തന്നെ മയങ്ങി കിടക്കുന്ന പാർവതി ആയിരുന്നു…..

ഒരു നിമിഷം അവളെ നോക്കിപ്പോയി അവൻ….
വല്ലാത്ത ഭംഗി തന്നെയാണ് അവൾക്ക്… ഒന്നും അറിയാതെ കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖത്തെ നോക്കി നിൽക്കാൻ വല്ലാത്ത കൗതുകം തോന്നി അവന്…..

കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത ഒരു അപ്സര സുന്ദരിയാണ് അവൾ…..
എന്തുകൊണ്ടോ രുദ്രന്റെ ചുണ്ടിൽ അറിയാതെ ഒരു ചെറു ചിരി വന്നുപോയി….

ആ കണ്ണുകൾ പതിയെ താഴേക്ക് സഞ്ചാരിച്ചതും അവൻ കണ്ടത് ഒരു കുഞ്ഞിന്റെ നിഷ്കളങ്കത അല്ല…..

ആ അപ്സര സൗധര്യത്തിന്റെ അണിവയറാണ്….. ഉറക്കത്തിൽ അറിയാതെ അവളുടെ ചുരിതാർ മുകളിലേക്ക് കയറി പോയിരുന്നു…..

ഒരു നിമിഷം അവന് കണ്ണെടുക്കുവാൻ പോലും സാധിച്ചില്ല എന്നതാണ് സത്യം….. അത്രക്ക് മനോഹരമായിരുന്നു ആ കഴിച്ചത്…..

സൂര്യ പ്രകാശം മുഖത്ത് അടിച്ചതും പാർവതി ചെറു ഞരുക്കത്തോടെ കണ്ണുകൾ തുറന്നു….. അപ്പോൾ അവൾ കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെയാണ്……

അവൾ കണ്ണുകൾ തുറന്നത് കണ്ടതും അവനും നന്നായൊന്ന് പതറിയിരുന്നു….. രുദ്രൻ വേഗം പുറത്തേക്ക് നടന്നുപോയി…..

Recent Stories

64 Comments

  1. ഇത്രേം വൈകിയതിനു സോറി… എഴുതി ആയിട്ടുണ്ട്…. ഇവടെ എഡിറ്റ്‌ ചെയ്ത് ഇടാൻ കുറച്ചു പണിയാ… അതാ ടൈം എടുക്കുന്നത്…. വേഗം വരും എന്തായാലും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com