വിച്ഛേദം 14

സംഭവത്തിന് ശേഷം നീണ്ട അവധി എടുത്തു സ്വപ്ന കുറച്ചു നാളത്തേക്ക് മൂന്നാറിൽ ചേക്കേറിയിരുന്നു. തൻ്റെ അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണിൽ, മനസിനേറ്റ മുറിവുകൾ ഉണക്കാനുള്ള ശ്രമത്തിൽ! എന്നാൽ ഒരു കൂട്ടു വേണമെന്ന് സ്വപ്നക്കും ഇപ്പോൾ തോന്നി തുടങ്ങിയിരുന്നു. ആളെ നന്നായി അറിഞ്ഞതിനു ശേഷം മാത്രമേ വിവാഹത്തിന് താല്പര്യമുള്ളൂ എന്ന സ്വപ്നയുടെ നിബന്ധന അയാൾക്കും സ്വീകാര്യമായിരുന്നു. മകളെ മാനസികമായി ഒരുക്കാൻ ആ സമയം ഉതകും എന്ന് അയാളും കണക്കുകൂട്ടി.

അടുത്തറിഞ്ഞതും സ്വപ്നക്കും അയാളെ ഇഷ്ട്ടപെട്ടു. ഒരു മുഖമൂടി ഇല്ലാത്ത മനുഷ്യൻ. ലോല ഹൃദയൻ. മകളാണ് ആകെ ഉള്ള ഒരു ബലഹീനത! കലകളിലും, സംസ്കാരത്തിലും താല്പര്യമുള്ള ആൾ. ഒരുമിച്ചു കിട്ടുന്ന സമയം മുഴുവൻ പട്ടണത്തിലെ ആര്ട്ട് ഗ്യാലറികളിലും എക്സിബിഷൻ ശാലകളിലും അവർ കയറിയിറങ്ങി. വളരെ ചെറിയ ഇടവേളയിൽ അയാൾ സ്വപ്നയുടെ ബലഹീനത ആയി തീർന്നു. അയാളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അയാളുടെ ചിത്രങ്ങളിലെ സ്ത്രീ രൂപങ്ങൾക്ക് സ്വപ്നയുടെ ഛായ വരുവാൻ തുടങ്ങി ! മാനസികമായി അനാഥനായിരുന്ന അയാളും വർഷങ്ങൾ ആയി ഒറ്റപ്പെട്ടിരുന്ന സ്വപ്നയും നന്നായി പൊരുത്തപ്പെട്ടു . തങ്ങളുടെ ജീവിതത്തിൽ ഇത്ര നാളും അന്യമായിരുന്ന കൂട്ടുകെട്ട് അവർ നന്നായി ആസ്വദിച്ചു.

മകളുടെ കൂടെ ചിലവഴിക്കാൻ ഒരു വാരാന്ത്യം ബീച്ച് അരികിലുള്ള അയാളുടെ വീട്ടിലേക്കു സ്വപ്നയെ അയാൾ ക്ഷണിച്ചു. സ്വപ്നയെ പറ്റി മുൻകൂട്ടി മകളോട് അയാൾ സൂചിപ്പിച്ചിരുനെങ്കിലും വളരെ ആശങ്കയോടെ ആണ് സ്വപ്ന മകളെ പരിചയപ്പെടാൻ ഒരുങ്ങിയത്. എന്നാൽ സ്വപ്നയുടെ എല്ലാ ഭയങ്ങളേയും ആസ്ഥാനത്താക്കി മകൾ പൂർണ്ണഹൃദയത്തോടെ അവരുടെ ലോകത്തേക്ക് സ്വപ്നയെ വരവേറ്റു. അച്ഛനെയും അമ്മയെയും ഒരു പോലെ തീവ്രമായി സ്നേഹിച്ചിരുന്ന മകൾക്കു അവരുടെ വേർപാട് വളരെ അധികം വേദന ഉളവാക്കിയിരുന്നു എന്ന് മനസിലാക്കാൻ സ്വപ്നക്കു അധികം സമയം വേണ്ടിവന്നില്ല. അച്ഛൻ അനുഭവിച്ചിരുന്ന ഒറ്റപ്പെടൽ മനസിലാക്കിയ മകൾക്കു അച്ഛന്റെ ജീവിതത്തിൽ ഇപ്പോൾ വന്ന മാറ്റവും സന്തോഷവും തിരിച്ചറിയാനും ഒട്ടും സമയം എടുത്തില്ല.

മകളുടെ അനുമതി കിട്ടിയതോടെ അധികം വൈകാതെ തന്നെ അവരുടെ ബന്ധം നിയമപരമാക്കാൻ സ്വപ്നയും അയാളും