മോർച്ചറിയിലെ ക്ലോക്ക് 4

Views : 1223

Morchariyile Clock by Saral Ravi

സർക്കാർ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച സാധനങ്ങൾ, വീതം വച്ചപ്പോൾ മോർച്ചറിയിലേക്ക് ഒരു ക്ലോക്കും കിട്ടി. കൂടെയുള്ളത് ശവങ്ങൾ ആണെങ്കിലും, ക്ലോക്കിന് തന്റെ ജോലി ചെയ്യാതെ പറ്റില്ലല്ലോ.
ആണിയുടെ ബന്ധനത്തിൽ നിന്നും മോചിതനാകാൻ കഴിയില്ലെങ്കിലും, ആരെങ്കിലും അകത്തേക്ക് കയറാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കുമ്പോൾ കിട്ടുന്ന ചെറിയ കാറ്റിൽ, ആ ക്ലോക്ക് ചെറുതായി ചലിക്കാൻ ശ്രമിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു അതിഥികൾ ക്ലോക്കിനെ തേടിയെത്തി. ഒരു ആൺ പല്ലിയും ഒരു പെൺ പല്ലിയും. അവർ തന്റെ പിന്നിൽ ഒരു കൂടു ഉണ്ടാക്കാൻ തുടങ്ങുകയാണെന്ന് ആ ക്ലോക്കിന് മനസിലായി. രണ്ടു ദിവസത്തിനു ശേഷം പെൺപല്ലി മുട്ടയിട്ടുവെന്നു മനസിലായ ക്ലോക്ക്, കാറ്റിലുള്ള ആട്ടം പരമാവധി കുറക്കാൻ ശ്രമിച്ചു. മോർച്ചറിയിൽ കാവൽക്കാരൻ,, ക്ലോക്ക് വൃത്തിയാക്കുമ്പോൾ, മുട്ടയ്ക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ആ ക്ലോക്ക് അല്പം ബലം പിടിച്ചു നിന്നു.

ഉറക്കമില്ലാത്ത ക്ലോക്ക് എന്നും സമയം കൃത്യമായി അറിയിച്ചു കൊണ്ടേയിരുന്നു.
ഏതോ ഒരു ചെറുപ്പക്കാരനിലാണ് ഇന്നത്തെ പരിശോധന.
മരിച്ചതിനു ശേഷം ശരീരത്തിനകത്തുള്ളതെല്ലാം പുറത്തെത്തിച്ചു പരിശോധിക്കുന്നതിന്റെയും, അവസാനം എല്ലാം കൂടി തുന്നിക്കെട്ടി വയ്ക്കുന്നതും കണ്ടപ്പോൾ ഈ മനുഷ്യർക്ക് വട്ടാണോ എന്ന് പോലും ആ ക്ലോക്ക് ചിന്തിച്ചു.
പരിശോധകരുടെ സംസാരത്തിൽ നിന്നും,ഇയാൾ ഒരു പാവം മനുഷ്യനാണ് എന്നും, നിരപരാധിയായ ഇയാളെ പോലീസുകാർ തല്ലി കൊന്നതാണെന്നും ക്ലോക്കിന് മനസിലായി.
ആരാണോ പോലീസ്?, അവർ എന്തിനാണോ ആളുകളെ കൊള്ളുന്നത്?
ഒന്നും മനസിലായില്ലെങ്കിലും പാവമായ അയാളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ആ ക്ലോക്ക് സൂചിയെ ചലിപ്പിച്ചു.

ആദ്യമായാണ് ഈ മോർച്ചറിയിൽ ഇത്രയും പരിശോധകർ വരുന്നത്.
മരിച്ചത് ഏതോ രാഷ്ട്രീയക്കാരനാണ് എന്ന് പരിശോധകരുടെ സംസാരത്തിൽ നിന്നും ക്ലോക്കിന് മനസിലായി.

Recent Stories

The Author

1 Comment

  1. മോർച്ചറി യെ കുറിച്ചും പോസ്റ്മോർട്ടത്തെക്കുറിച്ചും ഒന്നും അറിയാത്ത എഴുത്തുകാരൻ. മോർച്ചറിയിൽ അല്ല പോസ്റ്റ്മോർട്ടം നടത്തുന്നതെന്ന് അറിയാതെ എഴുതിയതാണ്. സാരമില്ല. നല്ല ആശയം.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com