Njanum Niyum by Safad Ali Pk ഇന്നലെ ആയിരുന്നു എന്റെ പെണ്ണുകാണൽ… ഞാൻ അൻസിന…. +2 കഴിഞ്ഞപ്പോൾ മുതൽ വീട്ടിൽ ആലോചനകൾ വന്നു തുടങ്ങി…. എന്റെ ഉമ്മാന്റെ ഫ്രണ്ടും അയൽവാസിയും ആയിരുന്ന റുബീനത്ത കൊണ്ട് വന്ന ആലോചനായ…. ആദ്യം ഫോട്ടോ കണ്ടു….. അത്ര വല്ല്യ മൊഞ്ചൻ ഒന്നുമല്ലങ്കിക്കും… കാണാൻ ഒരു സ്റ്റൈൽ ഒക്കെ ഉണ്ട്… വീട്ടിൽ ഉള്ളവർക്കും ഇഷ്ട്ടമായി…… പെണ്ണുകാണൽ ഒകെ കഴിഞ്ഞു അവര് പൊയി….. അവര് കൊണ്ടുവന്ന സാധനങ്ങളിൽ… ഞാൻ ഏറ്റവും കൂടുതൽ പ്രതിക്ഷിച്ച […]
മോർച്ചറിയിലെ ക്ലോക്ക് 4
Morchariyile Clock by Saral Ravi സർക്കാർ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച സാധനങ്ങൾ, വീതം വച്ചപ്പോൾ മോർച്ചറിയിലേക്ക് ഒരു ക്ലോക്കും കിട്ടി. കൂടെയുള്ളത് ശവങ്ങൾ ആണെങ്കിലും, ക്ലോക്കിന് തന്റെ ജോലി ചെയ്യാതെ പറ്റില്ലല്ലോ. ആണിയുടെ ബന്ധനത്തിൽ നിന്നും മോചിതനാകാൻ കഴിയില്ലെങ്കിലും, ആരെങ്കിലും അകത്തേക്ക് കയറാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കുമ്പോൾ കിട്ടുന്ന ചെറിയ കാറ്റിൽ, ആ ക്ലോക്ക് ചെറുതായി ചലിക്കാൻ ശ്രമിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു അതിഥികൾ ക്ലോക്കിനെ തേടിയെത്തി. ഒരു ആൺ പല്ലിയും ഒരു […]
മേരികുട്ടിമാർ 6
Marykuttymar by മിനി സജി അഗസ്റ്റിൻ ഞങ്ങൾ ആഴ്ച്ച തോറും ഉള്ള ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയതാണ്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്റെ പേഷ്യന്റ് അവരുടെ മകൾ. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. നേരത്തേ ടോക്കൺ എടുത്തതുകൊണ്ട് നേരേ ഡോക്ടറുടെ റൂമിനു വെളിയിൽ കാത്തിരുന്നു. ഞങ്ങളേ പോലെ വേറെ കുറച്ചു പേർ കൂടി അവിടെ ഉണ്ടായിരുന്നു. എല്ലാവരും ഡോക്ടറേ കാണാൻ വന്നതാണ്. ഞങ്ങൾ ഞങ്ങളുടെ നംബർ ആകാൻ കാത്തിരിക്കാൻ തുടങ്ങി.. അപ്പോളാണ് ഒരു ഫലിപ്പീനി യുവാവ് അയാളുടെ പേഷ്യന്റിനേ […]
ഭർത്താവിന്റെ മകൾ 25
Bharthavinte Makal by Arun സുബിനും ഭാര്യയും സിറ്ഔട്ടിൽ കുട്ടികളും ആയി ഇരുന്നു കളിക്കുവായിരിന്നു, പെട്ടെന്ന് ശ്യാം അങ്ങോട്ട് കാറിൽ വന്നു, കാറിന്റെ ഗ്ലാസ് താഴ്ത്തി ചോദിച്ചു “എന്താടാ നാലെണ്ണം കൂടി ഞായറാഴ്ച അടിച്ചു പൊളിക്കാൻ ഉള്ള പരുപാടി ആണോ? ” ചാരു കസേരയിൽ കിടക്കുന്ന സുബിന്റെ അടുത്തു നിന്നും ഭാര്യ രേണു ആണ് മറുപടി പറഞ്ഞത് “നമ്മൾക്ക് ഒക്കെ എന്ത് അടിച്ചു പൊളി അതൊക്കെ നിങ്ങളെ പോലെ ഉള്ള ബസ്സിനെസ്സ്കാർക്ക് അല്ലെ ഉള്ളു….! നമ്മൾ മാസ […]
യാചകൻ 17
Yachakan by Sri സമയം ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞു. നഗരം വീണ്ടും അതിന്റെ തിരക്കിൽ നിന്ന് ശാന്തത കൈ വരിച്ചു തുടങ്ങി. ചീറിപായുന്ന വാഹനങ്ങളൂം അവയുടെ നിർത്താതെ ഉള്ള നിലവിളികളും നിലച്ചു,തൊണ്ട കീറുന്ന ഒച്ചത്തിൽ യാത്രക്കാരെ വാഹനങ്ങളിലേക്ക് വിളിച്ചുകയറ്റുന്ന ജീവനക്കാരും അവരവരുടെ കൂടണഞ്ഞു. കച്ചവടസ്ഥാപനങ്ങളിലും വഴിയോരങ്ങളിലും ഇല്ലാത്ത ഗുണമേന്മയും ഉപയോഗങ്ങളും പറഞ്ഞ് കച്ചവടം ചെയ്യുന്ന കച്ചവടക്കാരും കൂടണഞ്ഞു… ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ നഗരത്തിൽ, ഏതെങ്കിലും യാത്രക്കാർ വരുമെന്ന പ്രതീക്ഷയിൽ ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന തമിഴനും, […]
കരയിപ്പിച്ച മൊഹബത്ത് – 1 16
karayipicha mohabhat Part – 1 മെയ് മാസത്തിലെ ഒരു ദിവസം. ചേട്ടന്റെ കല്യാണ പാർട്ടിയിൽ ഇരിക്കുമ്പോഴാണ് വല്യമ്മയുടെ ചോദ്യം….. “നിന്റെ പ്രേമമൊക്കെ എവിടെവരെയെത്തി..??” “കഴിക്കാൻ സമ്മതിക്കൂല്ല അല്ലെ..?? പ്രേമം അവളെന്നെ വേണ്ടാന്ന് പറഞ്ഞു പോയി” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇത്തിരി ഇടറിയിരുന്നോ…. സങ്കടം പുറത്തുകാണിക്കാതെ ബാക്കിയുള്ളവരുടെ ചോദ്യശരങ്ങളെക്കൂടി നേരിട്ടപ്പോഴേക്കും എന്റെ പഴയ കളിക്കൂട്ടുകാരിക്ക് (അപ്പച്ചിയുടെ മകൾ ആണ്) ഒരു സംശയം… നിനക്ക് പ്രേമിക്കാനൊക്കെ അറിയാമോടാ…. വിഷമവും ദേഷ്യവും എല്ലാകൊണ്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം […]
അരുണിന്റെ ആത്മഹത്യ 13
Aruninte Athmahathya എട്ട് വർഷങ്ങൾക്കിപ്പുറം ഈ കോളേജിന്റെ പടി ചവിട്ടുമ്പോൾ എന്തോ മറക്കാനാഞ്ഞ ചില ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു…അന്ന് കലാലയ ജീവിതം കഴിഞ്ഞ് ഇവിടെ നിന്ന് പിരിയുമ്പോൾ കരുതിയതായിരുന്നു ഇനി ഇങ്ങോട്ടേക്ക് ഒരു വരവുണ്ടാവില്ലെന്ന്… പക്ഷേ… നമ്മുടെ ബാച്ച് ഒരു ഗെറ്റുഗദർ പാർട്ടി വെക്കുന്നുണ്ട് നീ നിർബന്ധമായിട്ടും വരണമെന്ന് കൂട്ടുകാരൻ രോഹിത് വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനിന്നിവിടെ വീണ്ടും വന്നത്.. “ടാ ശരതേ…” […]
ശവക്കല്ലറ – 3 23
വിനോദ് ചോദിച്ചതിന് മറുപടി പറയാതെ അനന്തൻ നിൽക്കുന്ന കണ്ടിട്ട് ചെറുതായി വിനോദിന് ദേഷ്യം വന്നു മനസ്സിൽ പറഞ്ഞു ” ഇയാൾ ഇത് എന്തോന്ന് പോലീസ് ആണ് സഹപ്രവർത്തകനോട് ഒന്നും പറയാതെ ഒന്നില്ലങ്കിലും ഞാൻ ഇയാളുടെ കൂടെ ഈ കേസ് അന്വേഷിക്കുന്ന ആളല്ലേ ” ” വിനോദെ വാ പോകാം ” ” തന്നോട് എല്ലാം വിശദമായിട്ട് പറയാം നാളെ ” “അതുവരെ താൻ ഒന്നു ചിന്തിച്ചു നോക്ക് എല്ലാം ” തിരിച്ചു പോകും വഴിയൊക്കെ വിനോദ് ചിന്തയിൽ […]
ശവക്കല്ലറ – 2 19
ഇല്ലികുളത്തെ പോലീസ് സ്റ്റേഷൻ നഗരത്തിൽ നിന്നും കാതങ്ങൾ അകലെ ദൂരമുണ്ട് ഇല്ലിക്കുളം ഗ്രാമത്തിലേക്ക് അധികം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്തതു കാരണം ഇവിടത്തെ പോലീസുകാർക്ക് സുഖമാണ് മേലനാകാതെ ഇരിക്കാം വല്ലപ്പോഴും ഉള്ള മോഷണം ആണ് പറയാൻ ആയിട്ടുള്ള കുറ്റം അവിടെയാണ് ഇങ്ങനെ ഒരു ആത്മഹത്യാ ഉണ്ടായത് സ്റ്റെഫിയെ തൂങ്ങിമരിച്ച അന്ന് പോലീസുകാര് വന്നിരുന്നു ബോഡി താഴേക്കു ഇറക്കാനും ഒക്കെ തെളിവ് എടുക്കാനും പക്ഷെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരും പിന്നെ വേഗം കേസ് ഒതുക്കി തീർക്കുവായിരുന്നു മുൻവശത്തു […]
രക്തരക്ഷസ്സ് 22 32
രക്തരക്ഷസ്സ് 22 Raktharakshassu Part 22 bY അഖിലേഷ് പരമേശ്വർ previous Parts കാറ്റിൽ ഉലയുന്ന വിളക്കിന്റെ നാളം കൈ കൊണ്ട് മറച്ച് അഭി അടുക്കള ലക്ഷ്യമാക്കി നടന്നു. അടുക്കളയിലെ വിശാലമായ മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ജഗ്ഗ് കൈ നീട്ടി എടുക്കാൻ തുടങ്ങിയതും അവ്യക്തമായ എന്തോ സ്വരം.അഭിമന്യുവിന്റെ കാതുകളിൽ എത്തി. ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി. കേട്ടത് സ്ത്രീ ശബ്ദമോ പുരുഷ ശബ്ദമോ എന്ന് അവന് മനസ്സിലായില്ല.പക്ഷേ ഒന്ന് […]
എന്റെ കാന്താരി 26
ഈറൻ പുലരികളിലും നിലാവ് പെയ്യുന്ന സന്ധ്യകളിലും പുൽനാമ്പും പുൽക്കൊടിയും മഞ്ഞു തുള്ളികളെ പ്രണയിക്കാറുണ്ടത്രെ.. നേരാണോ അഭിയേട്ടാ… ആ ….. എനിക്കറിയില്ല …. അത് അവരോട് പോയ് ചോദിക്ക് കൊരങ്ങൻ….. റൊമാൻസ് തീരെ ഇല്ല അവൾ കപട ഗൗരവത്തിൽ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു പക്ഷേ അയാൾ ശ്രദ്ധ കൊടുത്തില്ല. ഇത് പതിവുള്ളതാണല്ലോ.കുറച്ച് സമയത്തിനകം അവൾ വീണ്ടും ചിണുങ്ങിക്കൊണ്ട് വരുമെന്ന് അവനറിയാം കുറച്ച് കഴിഞ്ഞതും പിന്നെയും അവൾ കൊഞ്ചലോടെ വിളിച്ചു അഭിയേട്ടാ…. ഒന്ന് കൊഞ്ചാതെ പെണ്ണെ.. അഭിയേട്ടാ… ഇങ്ങട്ട് […]
അമ്മമാനസം 50
” എന്താ മാഷേ ഭയങ്കര ഒരു ആലോചന ” ആരാണെന്നറിയാൻ ഞാൻ എന്റെ കൂടെ സീറ്റിൽ ആളെ ഒന്ന് നോക്കി, ഒരു ചെറുപ്പക്കാരി.. ” എന്താ മാഷേ ഇങ്ങനെ നോക്കുന്നെ, എനിക്ക് മാഷിനെയോ, മാഷിന് എന്നെയോ അറിയില്ല.. “. ഞാൻ ഒന്നുകൂടി അവരെ നോക്കി.. “അല്ല ഇടയ്ക്ക് മാഷിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു, എന്നോട് പറയാൻ പറ്റുന്നതാണേൽ പറഞ്ഞോളൂ ട്ടോ,. ” കുട്ടി ഏതാ, ഒരാളുടെ ജീവിതത്തിൽ എന്തെല്ലാം പ്രേശ്നങ്ങൾ ഉണ്ടാകും, അതെല്ലാം പരിഹരിക്കലാണോ തന്റെ […]
ഒരു ലൈബ്രറി പ്രണയം – 2 12
ഞാനും ശ്യാമും ലൈബ്രറിയിൽ ഉള്ള രാജേഷേട്ടനുമായി സംസാരിക്കുമ്പോൾ അവൾ ദൂരെ നിന്നു വരുന്നത് കണ്ടു ഞാൻ മെല്ലെ അവളെ ലക്ഷ്യം വെച്ചു നടന്നു…. കണ്ടിട്ടു കുറച്ചായല്ലോ… ഞാൻ എന്നും ഉണ്ടാവാറുണ്ട്, ഏട്ടൻ അല്ലേ ഉണ്ടാവാത്തെ…. വേറെ ഒരു ആവശ്യത്തിനു പോയതാ, തന്റെ വായന എങ്ങനെ പോകുന്നു… വായിക്കാറുണ്ട്… എവിടെ പോയി തന്റെ കൂട്ടുകാരി അവൾ ഇന്നു ഇല്ല… അതിനിടയിൽ… ടാ ഹരി, നമുക്ക് ക്ലബ്ബിൽ പോകണ്ടേ, അല്ല ഇതാരാ ശ്രീദേവിയോ…. ഒറ്റക്കെ ഉള്ളോ… ആ, എന്നാൽ ഞാൻ […]
ഒരു ലൈബ്രറി പ്രണയം – 1 15
എടാ ഹരി നിന്നെ നോക്കി ഇതാ അപ്പുറത്തെ ഗീതേടെത്തിടെ മോൾ വന്നിരിക്കുന്നു, നീ ഒന്നു അങ്ങോട്ട് ചെല്ല് ഉറക്ക ക്ഷീണം മാറാതെ ഞാൻ പുതപ്പ് ഒന്നു കൂടി വലിച്ചിട്ടു കിടന്നു,പെട്ടെന്നാണ് അമ്മ പറഞ്ഞത് ഓർത്തത്, ഞാൻ ഒന്നു ഞെട്ടി… ഈശ്വര എന്തിനാണാവോ കഴിഞ്ഞ ദിവസം അവളെ കണ്ടപ്പോൾ കമന്റ് അടിച്ചതിനു ചീത്ത പറയാൻ ആയിരിക്കുമോ, വേറെ ഒന്നിനും വരാനുള്ള വഴിയില്ല….. മോൾ മുറ്റത്തു നില്കാതെ കോലായിൽ കയറി ഇരിക്കു ന്ന് അമ്മ പറയുന്നത് കേട്ടു.. ദൈവമേ അമ്മ […]
രക്തരക്ഷസ്സ് 21 38
<h1 style=”text-align: center;”><strong>രക്തരക്ഷസ്സ് 21</strong> <strong>Raktharakshassu Part 21 bY അഖിലേഷ് പരമേശ്വർ </strong></h1> <h2 style=”text-align: center;”><a href=”http://kadhakal.com/?s=Raktharakshassu” target=”_blank” rel=”noopener”>previous Parts</a></h2> ചതി പറ്റിയല്ലോ ദേവീ.രുദ്രൻ ദുർഗ്ഗാ ദേവിയുടെ മുഖത്തേക്ക് നോക്കി. രക്ഷിക്കാം എന്ന് വാക്ക് കൊടുത്ത് പോയല്ലോ അമ്മേ.കാളകെട്ടിയിലെ മാന്ത്രികന്മാരെയും ഇവിടുത്തെ ഉപാസനാ മൂർത്തികളെയും ആളുകൾ തള്ളിപ്പറയുമോ. രുദ്രൻ ദേവിക്ക് മുൻപിൽ ആവലാതികളുടെ ഭാണ്ഡമഴിച്ചു എല്ലാം അറിയുന്ന മഹാമായ തന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നത് പോലെ രുദ്രന് തോന്നി. “വിധിയെ തടുക്കാൻ മഹാദേവനും […]
ഒരു പെണ്ണ് കാണൽ കഥ 27
“പ്രവാസിയാണോ എന്നാൽ ഈ വീട്ടിൽ പെണ്ണില്ല ” പെണ്ണിന്റെ അഛന്റെ ഈ ഡയലോഗ് കേട്ട് കൂട്ടുകാര് രണ്ടും ഇരുന്ന കസേരയിൽ നിന്നും വെടികൊണ്ട പന്നിയെപ്പൊലെ ചാടിയേഴുന്നേറ്റു. അല്ല ചേട്ടാ ഇവൻ ദുബായിൽ ഡിസൈനർ ആണ് എങ്ങനെ പോയാലും ചിലവ് എല്ലാം കഴിഞ്ഞ് മാസം പത്ത് നാൽപതു രൂപ അയയ്ക്കാം പിന്നെ എപ്പോൾ വേണമെങ്കിലും നാട്ടിൽ വരാം അതിനും പ്രശ്നം ഇല്ല. ഡിസൈനർ അല്ല ദുബായി ഷെയ്ഖിന്റെ മാനേജർ ആണെന്ന് പറഞ്ഞാലും പ്രവാസികൾക്ക് എന്റെ മോളെ കൊടുക്കുന്നില്ല. എന്നാൽ […]
ആരും അറിയാത്ത എഴുത്തുകാരൻ 10
എടോ മനുഷ്യാ നിങ്ങൾ ആ പേപ്പറും പേനയും അവിടെ വെച്ചിട്ടു എന്തെങ്കിലും പണിക്കു പോയി കൂടെ ഇങ്ങനെ ഒരെണ്ണം, നിനക്ക് ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ എന്റെ ചിന്തകൾ മുറിയുന്നു (കയ്യിൽ ഇരുന്ന സിഗരറ്റു ഒന്ന് കൂടി ആഞ്ഞു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു ) പിന്നെ എന്നു പറഞ്ഞാൽ വൈക്കം മുഹമ്മദ് ബഷീർ അല്ലെ ഈ ഇരിക്കുന്നെ ? അവൾ എന്റെ കഴിവിനെ ആണല്ലോ ദൈവമേ വലിച്ചു കീറി ഒട്ടിക്കുന്നത്, പിന്നെ അവളെ ഒന്നും പറഞ്ഞിട്ട് […]
പാഴ്‌ജന്മം – 2 8
ഈ വൃദ്ധസദനത്തിന്റെ പടവുകളിൽ നമ്മൾ കണ്ടുമുട്ടുമെന്ന് എന്നെങ്കിലും നീ സ്വപ്നം കണ്ടിരുന്നോ ? ഇല്ല ….. എന്നാൽ ഞാൻ പ്രാർത്ഥിച്ചിരുന്നു … മരണം എന്നെ കൈപ്പിടിയിൽ ഒതുക്കുന്നതിനുമുമ്പ് ഒന്ന് കണ്ടിരുന്നെങ്കിൽ , ഒരുപാട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ , നീ അന്ന് നൽകാതെ ഉള്ളിലൊതുക്കിയ ഇഷ്ടത്തിന്റെ ഒരു അംശമെങ്കിക്കും അനുഭവിച്ചറിയാൻ പറ്റിയിരുന്നെങ്കിൽ . അങ്ങനോക്കെ ആഗ്രഹിച്ചിരുന്നു … എനിക്ക് എല്ലാം ഒരു സ്വപ്നമായി തോന്നുന്നു ശ്രീ .. ശെരിയാണ് എന്റെ ഉള്ളിൽ ഞാൻ അറിയാതെ വളർന്നുവന്ന ഒരിഷ്ടമുണ്ടായിരുന്നു നിന്നോട് […]
പാഴ്‌ജന്മം – 1 10
ചിലപ്പോ സൂര്യൻ ഉദിക്കാതിരുന്നേക്കാം എന്നാലും നമ്മളോരുമിച്ചൊരു ജീവിതം , അത് നടക്കില്ല . അത് എനിക്ക് നിന്നെ ഇഷ്ടമല്ലാഞ്ഞിട്ടല്ല . എന്റെ മനസ്സിൽ എവിടെയൊക്കെയോ നീ ഉണ്ടായിരിക്കാം . പക്ഷെ ഞാനത് മറക്കും . കാരണം നമ്മുടെ ജാതി . ഒരു ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന എനിക്ക് ഒരിക്കലും നിന്റേതാകാൻ പറ്റില്ല ശ്രീ . ഞാൻ എന്റെ പപ്പക്കും മമ്മിക്കും കൊടുത്ത വാക്കാണത് അവർ കണ്ടെത്തുന്ന ഒരാളെ അല്ലാതെ ഞാൻ എന്റെ ജീവിതത്തിലേക്ക് മറ്റൊരാളെ സ്വീകരിക്കില്ലെന്ന് . […]
സഹായം 16
എന്നാലും വെറും അമ്പതിനായിരം രൂപയുടെ കടത്തിന്റെ പേരില്‍ മോഹനനിതു ചെയ്തല്ലോ …. കൂട്ടുകാരും നാട്ടുകാരുമൊക്കെ കത്തിയെരിയുന്ന വിറകുവെളിച്ചത്തിലേയ്ക്ക് നോക്കി വേദനയോടെ പറഞ്ഞു.. മോഹനന്‍ ഫോണെടുക്കാത്തതിന്റെ ദേഷ്യത്തില്‍ റഹീംക രാത്രി വീട്ടില്‍ ചെന്ന് കുടുംബത്തിന്റെ മുന്നില്‍ വച്ച് അധിക്ഷേപിച്ചതിനാണത്രെ ഇന്ന് പുലര്‍ച്ചെ ചരുമുറിയിലെ ഫേനില്‍…. എന്നാലും റഹീംക അങ്ങിനെ ചെയ്തത് മോശായിപ്പോയി … നമ്മളൊക്കെ ഇവിടെയുണ്ടാവുമ്പോ വീട്ടില്‍ പോവുന്നതിന് മുമ്പേ ഒന്ന് പറയാമായിരുന്നു… അമ്പതു പേര് ആയിരം രൂപ വച്ചെടുത്താല്‍ തീരുന്നതല്ലേയുള്ളൂ വീടുപണിയ്ക്ക് വാങ്ങിയ അവന്റെ കടം … […]
ഈസ്റ്റർ ലില്ലി 19
ഈസ്റ്ററായതുകൊണ്ട് പള്ളിയിൽ പതിവിലധികം ആളുണ്ടായിരുന്നു. പ്രാർഥനയ്ക്കുശേഷം ആൾക്കൂട്ടത്തിലൂടെ പതിയെ പുറത്തേക്ക് നടന്നപ്പോൾ ഇടംകൈത്തണ്ടയിൽ ഒരു നുള്ളു കിട്ടി. തിരിഞ്ഞുനോക്കാതെ തന്നെ മനസിലായി ആളാരാണെന്ന്. മൈൻഡ് ചെയ്യാതെ പിന്നെയും നടന്നു. ഒരെണ്ണം കൂടി കിട്ടി. ഇത്തവണ നന്നായി വേദനിച്ചു. എന്റെ തൊലി കൂടെ പറിഞ്ഞുപോയെന്ന് തോന്നി. പതിവായി കണ്ടുമുട്ടുന്നെടത്തേക്ക് ചെല്ലാനുള്ള സിഗ്നലാണത്. സാധാരണ ആദ്യത്തെ നുള്ളിന് തന്നെ ഞാൻ തിരിഞ്ഞുനോക്കിയിട്ട് കണ്ണുകൊണ്ട് പറയും പൊക്കോ വന്നേക്കാമെന്ന്. ഇന്ന് തിരിഞ്ഞുനോക്കാത്തേന്റെ ശിക്ഷയാ രണ്ടാമത്തെ കട്ടികൂടിയ നുള്ള്. ഞാൻ അമ്മയുടെ അടുത്ത് […]
എന്റെ ഓർമ്മകൾ 5
അതിരുകൾ ഇല്ലാത്ത താഴ്‌വാരം പോലെ കിടക്കുകയാണ് എന്റെ സ്വപ്‌നങ്ങൾ. നിന്നെ കുറിച്ച് ഒർക്കുവാൻ കൊതിക്കുമ്പോഴും , നീ തന്ന നൊമ്പരങ്ങൾ മാത്രം ബാക്കി . ഒന്നിക്കാൻ കൊതിച്ച നമ്മെ കാലത്തിന്റെ കുസൃതിയിൽ അകലേണ്ടി വന്നെങ്കിലും, നിന്നെ ഇന്നും കാത്തിരിക്കുന്നു അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കുമെന്ന പ്രതീക്ഷയോടെ. ഒരിക്കൽ നീ ചോദിച്ച ചോദ്യം. ഇന്നും എനിക്ക് അതിനു മറുപടിയില്ല, നിന്റെ പ്രണയം മഴവെള്ളം പോലെ ഒഴുകി പോയപ്പോൾ, എന്റെ ഹൃദയത്തിൽ ബാക്കി ആയത് നീ തന്ന വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രം. […]
ശവക്കല്ലറ – 1 22
നേരം വെളുത്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു രാത്രി വീണ മഞ്ഞുത്തുള്ളികൾ ഇപ്പോഴും ഇലകളിൽ ഉണ്ട് ഗോമസ് അച്ചൻ പള്ളി മേടയുടെ പിൻഭാഗത്തു തീർത്ത നടപ്പാതയിലൂടെ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു അച്ചോ……… അച്ചോ…… താഴെ ആരോ തന്നെ വിളിച്ചുകൊണ്ടു ഓടി വരുന്നപോലെ തോന്നി അച്ചന് മേടയുടെ മുൻവശത്തേക്ക് ഓടി വന്ന കപ്യാർ റപ്പായി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ഈ വയസാം കാലത്ത് റപ്പായിക്ക് എന്നാത്തിന്റെ അസുഖമാ ഈശോയെ ഇങ്ങനെ ഓടിക്കേറാന് റപ്പായി നീ എന്നാത്തിനാ ഇങ്ങനെ ഓടി വരുന്നേ അത്…. അത് […]
പെയ്തൊഴിയാതെ 16
ഡീ… ഞാൻ നിന്നെ കെട്ടിക്കോട്ടെ….? !! വരിക്കാശ്ശേരി മനയുടെ നടുത്തളത്തിൽ പെയ്തു നിറയുന്ന മഴയുടെ സീൽക്കാരത്തിനു കാതോർത്ത്, തെന്നി തെറിക്കുന്ന മഴത്തുള്ളികളുടെ കുളിരേറ്റ് അവളുടെ മടയിൽ കിടക്കുമ്പോൾ ചോദിക്കാൻ തോന്നിയത് അങ്ങിനെ ആയിരുന്നു… “വട്ടായല്ലേ മനുഷ്യാ ഇങ്ങൾക്കു”…. പുഞ്ചിരിച്ചുകൊണ്ടു മഴയിലേക്ക് മിഴികളൂന്നി തന്നെ ആയിരുന്നു അവളുടെ ഉത്തരവും.. ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്ന ഭാവത്തിൽ വിഷാദമോ തമാശയോ…? വിഷാദം തന്നെ ആയിരുന്നു. നഷ്ട്ടപെട്ട ഇന്നലകളിലെ വേദനിക്കുന്ന നിമിഷങ്ങളിൽ കൂടി അവൾ ഒന്നുകൂടി സഞ്ചരിച്ചിട്ടുണ്ടാകണം…. നടുത്തളത്തിൽ ആർത്തലച്ചു പെയ്യുന്ന […]