പെയ്തൊഴിഞ്ഞ മഴയിൽ 11

Views : 8536

‘ഡാ, വിഷ്ണൂ, വാടാ. നീ എന്ന് വന്നു?’

‘രണ്ടാഴ്ച്ചയായി. പിന്നെ എന്തൊക്കെയുണ്ട്?’

‘സുഖം. മാളൂ നിനക്ക് ഇവനെ എവിടുന്ന് കിട്ടി?’

‘വഴിയിൽ നിന്ന് കിട്ടിയതാ. അപ്പൊ കയ്യോടെ കൂട്ടി. നിങ്ങൾ പഴയ പരിചയക്കാരാണല്ലേ?’

‘പഴയ കാര്യങ്ങളൊക്കെ ഇന്ന് ഓർക്കുമ്പോൾ എല്ലാം തമാശകൾ മാത്രം, അല്ലേഡാ?’

‘ഉം’

‘പക്ഷേ നീ തന്ന തല്ലിന് ഇപ്പോഴും വേദന ഉണ്ട് ട്ടോ’

പണ്ടും അവൻ ഇങ്ങനെയായിരുന്നു , ഏതൊരു അവസ്ഥയെയും സമചിത്തതയോടെ കൈകാര്യം ചെയ്യും. എന്തായാലും അവൻ ചിരിച്ച് സംസാരിച്ചതോടെ ഉള്ളിലെ ടെൻഷൻ പകുതി കുറഞ്ഞു.

ഉമ്മറത്തെ ശബ്ദം കേട്ടിട്ടാണ് ദേവു അടുക്കളയിൽ നിന്ന് വന്നത്. എന്നെക്കണ്ടതും അവളൊന്ന് ഞെട്ടി, പെട്ടന്ന് തന്നെ ആ ഭാവം മാറ്റി ചിരിച്ചു.

‘എന്താടീ ഓർമ്മയുണ്ടോ?’

‘ഏട്ടൻ എപ്പോ വന്നു?’

‘കുറച്ചീസായി. സുഖമല്ലേ?’

‘ഉം’

പഴയകാലങ്ങൾ സ്പർശിക്കാതെ അവിടെ എല്ലാവരോടും സംസാരിച്ചു. ഗൾഫ് ജീവിതത്തിലെ അനുഭവങ്ങൾ രസകരമായി പറഞ്ഞു. എന്താണെന്നറിയില്ല, മനസ്സ് ശാന്തമായ പോലെ തോന്നുന്നു. ദേവുവും മാളുവും ഹരിയും എന്റെ കൂട്ടുകാരെപ്പോലെ തോന്നി. ഏകാന്തമായ ഗൾഫ് ജീവിതത്തിൽ നിന്നും പഴയപോലെ കൂട്ടുകാരുടെ ലോകത്തേക്ക് ഇറങ്ങിയത് പോലെ. ഇടയ്ക്കിടെ മാളു മാത്രം ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു, ചിലപ്പോൾ ഇത്രയും അവൾ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

കാമുകിയായിരിക്കെ പറ്റിയില്ലെങ്കിലും ഭാര്യയായിരിക്കെ ആഗ്രഹിച്ചു എങ്കിലും ദേവുവിന്റെ പിറന്നാൾ ചോറുണ്ണാൻ എനിക്ക് വിധിച്ചത് അവൾ വേറെ ഒരാളുടെ ഭാര്യയിരിക്കെ ആയിപ്പോയി.
വയറ് നിറഞ്ഞു, ഒപ്പം മനസ്സും. ഇനി സന്തോഷത്തോടെ പടിയിറങ്ങാം.

Recent Stories

The Author

2 Comments

  1. അത് കലക്കി

  2. Aa panni sreeharikittu nallathu pole kodukanam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com