പെയ്തൊഴിഞ്ഞ മഴയിൽ 11

Views : 8536

‘എന്തിനാ മാളൂ അവർക്ക് എന്നോട് ദേഷ്യം? പഠിപ്പിലും കുടുംബത്തിന്റെ കാര്യത്തിലും ഞങ്ങൾ ഒരേപോലെ അല്ലെ? ഒരേ ജാതി, ഒരേ മതം, പിന്നെ എന്താണ് കുഴപ്പം? നല്ലൊരു ജോലി ഉണ്ടായിരുന്നില്ല, അത് സത്യമാണ്. അതിന് വേണ്ടി മാത്രമല്ലെ ഞാൻ ഗൾഫിൽ പോയത്? മകളുടെ ഭർത്താവ് ഗൾഫിലാണെന്ന് നിന്റെ അച്ഛനും അമ്മയ്ക്കും പറഞ്ഞു നടക്കാൻ വേണ്ടി മാത്രം. ഞാനോ ദേവുവോ എന്റെ വീട്ടുകാരോ ഞാൻ നാട് വിട്ടുപോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നിട്ടും…’

‘അച്ഛനും അമ്മയും പഴയ മനസ്സുള്ള ആളുകളാണ്, പ്രേമവും പ്രേമിച്ചിട്ടുള്ള കല്യാണമൊന്നും അവർക്ക് അംഗീകരിക്കാൻ പറ്റില്ല ഏട്ടാ. ഏട്ടനെ എങ്ങനെയെങ്കിലും ഒഴിവാക്കണമായിരുന്നു അവർക്ക്, അതിന് ദൈവം തന്നെ വഴിയൊരുക്കിക്കൊടുത്തു. നിങ്ങളുടെ ഇഷ്ടം എനിക്കറിയാം, പക്ഷെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. വിധി’

‘ഉം. ഒരു വിവരവും ഇല്ലാതിരുന്നിട്ടും ദേവൂനെ മാത്രം ഓർത്ത്, ഞങ്ങൾ രണ്ടാളുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടാണ് ഞാൻ അവിടെ ഓരോ ദിവസവും കഴിച്ചിരുന്നത്. അവളെ നഷ്ടപ്പെടുമോ എന്ന പേടി ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും എനിക്ക് അവളോടുള്ള സ്നേഹം സത്യമായിരുന്നത് കൊണ്ട് ദൈവം എന്നെ കൈവിടില്ല എന്ന് തോന്നി, പക്ഷേ…’

‘ഏട്ടനെ മറക്കാൻ ചേച്ചി എത്രത്തോളം ബുദ്ധിമുട്ടി എന്നെനിക്ക് അറിയാം, അതിനേക്കാൾ ഒരുപാട് ഏട്ടൻ അനുഭവിച്ചിട്ടുണ്ടാകും. എല്ലാം മറക്കണം എന്ന് മാത്രേ എനിക്ക് പറയാനാകൂ. ചേച്ചിയുടെ പേരിൽ ഏട്ടൻ സ്വന്തം ജീവിതം നശിപ്പിക്കരുത്’

‘യാഥാർഥ്യം ഉൾക്കൊള്ളാൻ എനിക്ക് കഴിയും പക്ഷെ അതിന് ചിലപ്പോൾ സമയമെടുത്തേക്കും’

‘ഉം, പക്ഷെ ഒരുപാട് സമയമെടുത്ത് ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ പാഴാക്കരുത്’

‘അറിയാം മാളൂ പക്ഷേ…’

‘ഏട്ടാ, ഏട്ടന് പെട്ടന്ന് എല്ലാം മറക്കാൻ ഒരു വഴി പറഞ്ഞ് തരട്ടെ?’

‘എന്ത്?’

‘ഇന്ന് ചേച്ചീടെ പിറന്നാൾ ആണ്, അവൾക്കുള്ള കേക്ക് വാങ്ങാനാണ് ഞാൻ വന്നത്. ഏട്ടൻ എന്റെകൂടെ വാ, ചേച്ചിയെ കണ്ടാൽ, ചേച്ചി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ ഏട്ടന് പെട്ടന്ന് എല്ലാം മനസ്സിൽ നിന്ന് മായ്ക്കാൻ പറ്റും’

Recent Stories

The Author

2 Comments

  1. അത് കലക്കി

  2. Aa panni sreeharikittu nallathu pole kodukanam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com