സമവാക്യം 9

നഴ്സറിയില്‍ പോണ എന്റെ മോള് ഗംഗയ്ക്ക് ഒരു വാട്ടര്‍ ബോട്ടിലും ഉടുപ്പും അഞ്ചില്‍ പഠിയ്ക്കുന്ന ബ്രഹ്മയ്ക്കും എനിയ്ക്കും കുറച്ച് ഇന്നര്‍വെയറുമൊക്കെയായി ബിജുവേട്ടനൊരു മുണ്ടും കൂടി വാങ്ങിയപ്പോള്‍ തുണിക്കടയില്‍ ഏകദേശം ആയിരത്തിമുന്നൂറ് രൂപയോളമായി….

ബ്രഹ്മമോളുടെ പേരില്‍ വിവാഹസമയത്തേയ്ക്കൊരു രണ്ടുലക്ഷം കിട്ടുന്ന രീതിയില്‍ മാസം ആയിരത്തിയഞ്ഞൂറിനടുത്ത് വരുന്ന പോളിസിയെടുത്തിട്ടുണ്ട്….

നൂറ് പവന്‍കൊടുക്കാനുള്ള ആസ്തി ബിജുവേട്ടനുണ്ടെങ്കിലും അമ്മയുടെ വക ഒരു പത്തുപവനെങ്കിലും കൊടുക്കുകയെന്നത് എന്റെയൊരുത്തരവാദിത്വബോധം കൂടിയല്ലെ…

ആ.. ഒരു കാര്യം പറയാന്‍ മറന്നു…

കഴിഞ്ഞമാസത്തേക്കാള്‍ ഏതാണ്ടൊരെണ്ണൂറ് രൂപ എനിയ്ക്കിപ്പൊ മിച്ചം വരുത്താനായിട്ടുണ്ട് …

ബസ്സിറങ്ങി കമ്പനിയിലേയ്ക്ക് ഓട്ടോയില്‍ പോവുന്ന രണ്ടു കിലോമീറ്റര്‍ ദൂരം ഞാനിപ്പോള്‍ നടക്കാന്‍ തുടങ്ങി…..

അതുകൊണ്ടെന്താ ഓഫീസിലെ കമ്പ്യൂട്ടറിനു മുന്നിലിരിയ്ക്കണതിന്റെ നീര്‍ക്കെട്ടൊക്കെ അങ്ങട് മാറിക്കിട്ടും….

അല്ലാതെ ഞാനൊരു പിശുക്ക്യൊന്നും അല്ലാട്ടോ…

എന്റെ പേരില്‍ ഒന്നുംല്ല്യാഞ്ഞാല്‍ മോശല്ലേന്നുവച്ച് ഒരായിരം രൂപ പോസ്റ്റോഫീസിലിടുന്നുണ്ട് …

വല്ല്യ ജോലിയ്ക്കൊക്കെ പോയിട്ട് എന്തെങ്കിലും പറ്റുമ്പോള്‍ അവളുടെ കയ്യിലൊന്നും ല്ല്യാന്ന് നാട്ടാര് പറയരുതല്ലോ..

ദിവസവും ന്റെ ചെരുപ്പിന്റൊച്ച കേട്ട് വഴിയരികിലെ വീട്ടില്‍ നിന്നും മോളേന്ന് വിളിയ്ക്കണ അകക്കാഴ്ചമാത്രമുള്ള ശങ്കരേട്ടനും ഒരു നൂറു രൂപ കൊടുത്തു…

ആ പാവം ന്റെ മറു വിളി കേട്ടേ ഉമ്മറത്ത്നിന്നും അകത്തേയ്ക്ക് പോവൂ…..

അതുപോലെ ഞങ്ങടെ നാട്ടിലെ യത്തീംഖാനയിലേയ്ക്കും പേരെഴുതാതെ മുന്നൂറുരൂപ കൊടുത്തു…

വലതുകെെകൊണ്ട് കൊടുത്തത് ഇടതുകെെ അറിയരുതെന്നാ നീതി…

പക്ഷേ ഇതൊരു ശമ്പളക്കണക്കാവുമ്പോ പറയാതെ തരമില്ലല്ലോ….

ഇനിയിപ്പോ എന്തേലും ബാക്കിയുണ്ടേല്‍ ഞായറാഴ്ചപ്പിരിവും വീട്ടുകച്ചവടക്കാരും അടുത്ത മാസത്തെ ബസ്സുകൂലിയുമൊക്കെയായി
അങ്ങിനെ തീരും..

ഇതൊക്കെ കൃത്യതയോടെ എഴുതുന്നതിന് രണ്ട് കാരണങ്ങളുണ്ട്…